Monday, September 10, 2018 Last Updated 0 Min 40 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 12.11 AM

ടെറസിനു മുകളില്‍ നിന്ന ഗൃഹനാഥന്‌ സൂര്യാഘാതമേറ്റു

മലയിന്‍കീഴ്‌: നട്ടുച്ചക്ക്‌ വീടിന്റെ ടെറസില്‍ അറ്റകുറ്റപ്പണിയില്‍ ഏര്‍പ്പെട്ടിരുന്ന ഗൃഹനാഥന്‌ സൂര്യാഘാതമേറ്റു. വൈദ്യുതിബോര്‍ഡ്‌ തൈക്കാട്‌ സെക്ഷനിലെ ജീവനക്കാരനായ വിളപ്പില്‍ശാല, ചൊവ്വള്ളൂര്‍, വിപഞ്ചികയില്‍ കോമളന്‍ എസ്‌. നായര്‍ക്ക്‌ (50) ാണ്‌ സൂര്യാഘാതം മൂലം ശരീരത്തില്‍ പലയിടത്തായി പൊള്ളലേറ്റത്‌. വീടിന്റെ ടെറസില്‍ ഉണ്ടായിരുന്ന ഉണങ്ങിപ്പിടിച്ച പായലുകള്‍ നീക്കം ചെയ്യുകയായിരുന്ന കോമളന്‍ നായര്‍ ഷര്‍ട്ട്‌ ധരിച്ചിരുന്നില്ല. ഉച്ചയോടെ ശരീരത്തില്‍ പതിവില്ലാത്ത വിധം ചൂടനുഭവപ്പെടുകയും, മുതുകത്ത്‌ നീറ്റല്‍ അനുഭവപ്പെടുകയും ചെയ്‌തതോടെ താഴേക്കിറങ്ങി വന്നു.
തുടര്‍ന്ന്‌ നടത്തിയ പരിശോധനയില്‍ കഴുത്തിന്‌ താഴ്‌ഭാഗത്തും മുതുകത്തും പൊള്ളലേറ്റ്‌ തൊലിയിളകിയതായി കണ്ടെത്തി. ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. വേറെയും തൊഴിലാളികള്‍ പണി ചെയ്യുകയായിരുന്നുവെങ്കിലും ഇവര്‍ക്കാര്‍ക്കും സൂര്യാഘാതം ഏറ്റിട്ടില്ല.

Ads by Google
Advertisement
Monday 10 Sep 2018 12.11 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW