Tuesday, November 20, 2018 Last Updated 24 Min 38 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 12.11 AM

കുടിവെള്ള പദ്ധതി ഇഴയുന്നു; വിളപ്പില്‍ പഞ്ചായത്തില്‍ ശുദ്ധജല ക്ഷാമം രൂക്ഷം

മലയിന്‍കീഴ്‌ : സംസ്‌ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ വിളപ്പില്‍ പഞ്ചായത്തില്‍ മൂന്നു മാസം മുന്‍പ്‌ ശിലയിട്ട ശുദ്ധജല പദ്ധതി ഇനിയും എങ്ങും എത്തിയട്ടില്ല.
ഉടന്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന്‌ പ്രഖ്യാപിച്ച വിളപ്പില്‍ ഗ്രാമീണ ശുദ്ധജല വിതരണ വിപുലീകരണ പദ്ധതിയാണ്‌ ഇനിയും തുടങ്ങാതെ അനാസ്‌ഥ കാട്ടുന്നത്‌.
വിളപ്പില്‍ പഞ്ചായത്ത്‌ ഓഫീസ്‌ പ്രവര്‍ത്തിച്ചിരുന്ന പേയാട്‌ ചീലപ്പാറയിലാണ്‌ പുതിയ പമ്പിംഗ്‌ സ്‌റ്റേഷന്‍ സ്‌ഥാപിക്കാന്‍ തീരുമാനിച്ചത്‌.
ഒപ്പം ശുദ്ധീകരണ പ്ലാന്റ്‌, വിതരണ ടാങ്ക്‌, ഓഫീസ്‌ എന്നിവയും നിര്‍മ്മിക്കുവാന്‍ പദ്ധതി വിഭാവനം ചെയ്‌തിരുന്നു. കരമനയാറ്റിലെ കാവടിക്കടവില്‍ തടയണ നിര്‍മ്മിച്ച്‌ പൈപ്പ്‌ വഴി ജലം 10 എംഎല്‍ഡി ശേഷിയുള്ള ശുദ്ധീകരണ പ്ലാന്റില്‍ എത്തിക്കും.
ഇവിടെ നിന്ന്‌ ജലം ശുദ്ധീകരിച്ച്‌ പഞ്ചായത്തില്‍ നിലവിലെ വിതരണ പൈപ്പുമായി ബന്ധപ്പെടുത്തി എല്ലാ പ്രദേശത്തും എത്തിക്കും.
ഇത്‌ കൂടാതെ നൂലിയോട്‌ നിലവിലുള്ള ജലസംഭരണിയിലും ജലമെത്തിക്കുമെന്ന്‌ ഉദ്‌ഘാടന വേളയില്‍ വകുപ്പ്‌ മന്ത്രി പ്രഖ്യാപിച്ചിരുന്നു. ഒരു വര്‍ഷം കൊണ്ടാണ്‌ പദ്ധതി പൂര്‍ത്തീകരിക്കാന്‍ ഉദ്ദേശിച്ചത്‌.
എന്നാല്‍ മൂന്നു മാസം പിന്നിട്ടിട്ടും പഞ്ചായത്തിന്റെ ഉടമസ്‌ഥതയിലുള്ള ഭൂമി കൈമാറ്റത്തിന്റെ നടപടികള്‍ പോലും പൂര്‍ത്തീകരിക്കാന്‍ തയാറായിട്ടില്ല.

Ads by Google
Advertisement
Monday 10 Sep 2018 12.11 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW