Monday, September 10, 2018 Last Updated 0 Min 47 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 12.11 AM

ഏഴുമാസം കൊണ്ട്‌ ആയിരം ഡയാലിസിസുകള്‍ നടത്തി പാറശാല ആശുപത്രി

പാറശാല: ഏഴ്‌ മാസം കൊണ്ട്‌ പാറശ്ശാല താലൂക്ക്‌ ആശുപത്രിയില്‍ നടന്നത്‌ ആയിരം ഡയാലിസിസ്സുകള്‍.
സംസ്‌ഥാനത്തിന്റെ തെക്കേ അതിര്‍ത്തിയില്‍ ദേശീയ പാതയില്‍ സ്‌ഥിതി ചെയ്യുന്ന പാറശാല താലൂക്ക്‌ ആശുപത്രിയിലാണ്‌ ന്‌ ആയിരം ഡയാലിസിസ്സുകള്‍ പൂര്‍ത്തിയാത്‌.
2018 ഫെബ്രുവരി അഞ്ചാം തിയതിയാണ്‌ ഡയാലിസിസ്‌ യൂണിറ്റ്‌ പ്രവര്‍ത്തനം ആരംഭിച്ചത്‌. ദിനം പ്രതി 6 പേര്‍ക്ക്‌ ഡയാലിസിസ്‌ ചെയ്യുന്നതിനുള്ള സൗകര്യങ്ങളാണ്‌ ആദ്യ കാലങ്ങളില്‍ ഒരുക്കിയിട്ടുള്ളത്‌. രണ്ടാം ഷിഫ്‌റ്റ് ഒകേ്‌ടാബര്‍ മാസത്തില്‍ ആരംഭിക്കാന്‍ സാധിക്കും എന്ന ആത്മ വിശ്വാസത്തിലാണ്‌ ആശുപത്രി സൂപ്രണ്ട്‌ ഉണ്ണികൃഷ്‌ണനും മറ്റ്‌ ജീവനക്കാരും എന്നാല്‍ രണ്ടാം ഷിഫ്‌റ്റ് ആരംഭിക്കണമെങ്കില്‍ ജീവനക്കാരുടെ എണ്ണത്തിലും മാറ്റമുണ്ടാകണം. എച്ച്‌ എം സി വിഭാഗവും മറ്റ്‌ സര്‍ക്കാര്‍ സംവിധാനങ്ങളും നടത്തുമെന്ന വിശ്വാസത്തിലുമാണ്‌ ജീവനക്കാര്‍.
ഫിസിഷ്യന്‍മാരായ ഡോ.അനുരജ്‌ജ്, ഡോ.സനിത ,ഡോക്‌ടര്‍ രാജേന്ദ്രന്‍.കെ എന്നിവരുടെ നേതൃത്വത്തില്‍ , 2 ഡയാലിസിസ്‌ ടെക്‌നീഷ്യന്‍മാര്‍ ,സ്‌റ്റാഫ്‌ നഴ്‌സുമാര്‍ ,ഇതര ജീവനക്കാര്‍ എന്നിവരാണ്‌ ഡയാലിസിസ്സ്‌ യൂണിറ്റില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നത്‌.
പാറശാല എംഎല്‍എ.സി. കെ ഹരീന്ദ്രന്‍ , ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ . വി.ആര്‍ സലൂജ , പാറശ്ശാല ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ .സുരേഷ്‌ തുടങ്ങിയവരുടെ പിന്തുണയും സഹകരണവുമാണ്‌ ആശുപത്രി വികസനത്തിന്‌ സഹായമാകുമെന്ന്‌ അദ്ദേഹം പറഞ്ഞു.

Ads by Google
Advertisement
Monday 10 Sep 2018 12.11 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW