Wednesday, November 21, 2018 Last Updated 4 Min 7 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 12.10 AM

ആശുപത്രി ചുമരുകള്‍ മിനുക്കാന്‍ മന്ത്രിയെത്തി

uploads/news/2018/09/247283/4.jpg

ചാലക്കുടി: പ്രളയത്തില്‍ മുങ്ങിയ താലൂക്കാശുപത്രിയുടെ ചുവരുകള്‍ മിനുക്കാന്‍ മന്ത്രിയെത്തി. വിദ്യഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥാണ്‌ ഞായറാഴ്‌ച രാവിലെ ആശുപത്രി കെട്ടിടത്തിന്റെ പെയിന്റിങ്‌ പ്രവൃത്തികള്‍ക്കായി എത്തിയത്‌. ഭിത്തിയില്‍ പെയിന്റടിച്ച്‌ മന്ത്രി പ്രവര്‍ത്തികളുടെ ഉദ്‌ഘാടനം നിര്‍വഹിച്ചു. കേരള ഡെക്കറേറ്റീവ്‌ പെയിന്റിംഗ്‌ കോണ്‍ട്രോക്‌റ്റേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലാണ്‌ സൗജന്യമായി താലൂക്ക്‌ ആശുപത്രിയിലെ ഒ.പി.വിഭാഗത്തില്‍ പ്രവര്‍ത്തികള്‍ നടത്തുന്നത്‌. പെയിന്റ്‌ ചെയ്‌ത് ഭിത്തികള്‍ മിനുക്കുന്നത്‌ പോലെ എല്ലാവരുടേയും മനസ്സിലെ കറകളെല്ലാം നീക്കി മിന്നിതിളങ്ങട്ടെയെന്ന്‌ മന്ത്രി. നിരവധി പേരാണ്‌ പ്രളയ ദുരിതത്തില്‍ നാശനഷ്‌ടങ്ങള്‍ സംഭവിച്ചവര്‍ക്ക്‌ സഹായവുമായി എത്തുന്നത്‌. ഇത്‌ മനുഷ്യമനസ്സുകളിലെ ചെളിയെല്ലാം ഇല്ലാതായി എന്നതിനുള്ള തെളിവാണെന്നും മന്ത്രി പറഞ്ഞു.
ബി.ഡി. ദേവസി എം.എല്‍.എ. അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ജയന്തി പ്രവീണ്‍കുമാര്‍, വൈസ്‌ ചെയര്‍മാന്‍ വിത്സന്‍ പാണാട്ടുപറമ്പില്‍, നഗരസഭ കൗണ്‍സിലര്‍മാരായ സീമ ജോജോ, ഗീത സാബു, കെ.ഡി.പി.സി.എ. സംസ്‌ഥാന പ്രസിഡന്റ്‌ ആന്റോ പോള്‍, ജില്ലാ പ്രസിഡന്റ്‌ പി.ജി. മുരളി, ഡോ. ശ്യാം കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Ads by Google
Advertisement
Monday 10 Sep 2018 12.10 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW