Saturday, November 17, 2018 Last Updated 2 Min 4 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 12.10 AM

വിഭവ സമാഹരണം ഇന്നുമുതല്‍ ദുരിതാശ്വാസ നിധിയിലേക്ക്‌ സഹായം നല്‍കണം: മന്ത്രിമാര്‍

തൃശൂര്‍: പ്രളയബാധിതര്‍ക്കുവേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള വിഭവസമാഹരണം ഇന്നുമുതല്‍ 15 വരെ തൃശൂര്‍ ജില്ലയില്‍ നടക്കും. എല്ലാവരും ധനസഹായം നല്‍കണമെന്ന്‌ മന്ത്രി എ.സി. മൊയ്‌തീന്‍, മന്ത്രി വി.എസ്‌. സുനില്‍കുമാര്‍, മന്ത്രി സി. രവീന്ദ്രനാഥ്‌ എന്നിവര്‍ സംയുക്‌തമായി അഭ്യര്‍ഥിച്ചു. എം.പിമാര്‍, എം.എല്‍.എമാര്‍, തദ്ദേശ സ്വയംഭരണ സ്‌ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്‌ഥര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ്‌ ഈ ദിവസങ്ങളില്‍ വിഭവസമാഹരണം നടത്തുക. 13,15 തീയതികളില്‍ തൃശൂര്‍, തലപ്പിള്ളി, കുന്നംകുളം, ചാവക്കാട്‌, കൊടുങ്ങല്ലൂര്‍, മുകുന്ദപുരം, ചാലക്കുടി താലൂക്കുകളില്‍ മന്ത്രിമാര്‍ നേരിട്ടെത്തി സമാഹരിച്ച തുക ഏറ്റുവാങ്ങും.
വിഭവസമാഹരണം ഏറ്റുവാങ്ങുന്നത്‌ താലൂക്കടിസ്‌ഥാനത്തില്‍ തൃശൂരില്‍ രാവിലെ 9.30 മുതല്‍ 10.00 വരെ, തലപ്പിള്ളിയില്‍ രാവിലെ 10.30 മുതല്‍ 11.00 വരെ, കുന്നംകുളത്ത്‌ രാവിലെ 11.45 മുതല്‍ ഉച്ചയ്‌ക്ക് 12.15വരെ, ചാവക്കാട്‌ -ഉച്ചയ്‌ക്ക് 12.45 മുതല്‍ 1.15 വരെ, കൊടുങ്ങല്ലൂരില്‍ വൈകിട്ട്‌ 3 മുതല്‍ 3.30 വരെ, മുകുന്ദപുരത്ത്‌ വൈകിട്ട്‌ 4 മുതല്‍ 4.30 വരെ, ചാലക്കുടിയില്‍ വൈകിട്ട്‌ അഞ്ചുമുതല്‍ 5.30 വരെ.ജില്ലയിലുണ്ടായ പ്രളയത്തില്‍ വീടും ജീവനും സര്‍വവും നഷ്‌ടപ്പെട്ടവര്‍ക്ക്‌ പുതിയൊരു ജീവിതവും ജീവനോപാധിയും ഒരുക്കിക്കൊടുക്കേണ്ടത്‌ സര്‍ക്കാരിന്റെ ആവശ്യമാണ്‌. ഇതിനായി പൊതുജനങ്ങളും സന്നദ്ധ സംഘടനകളും സര്‍വകലാശാലകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്‌ഥാപനങ്ങളും സഹായിക്കണമെന്നും മന്ത്രിമാര്‍ അഭ്യര്‍ത്ഥിച്ചു. നവകേരളസൃഷ്‌ടിക്കായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും ഭാവിതലമുറയെ കരുതി എല്ലാവരും സഹകരിക്കണമെന്നും മന്ത്രിമാര്‍ അഭ്യര്‍ഥിച്ചു.

Ads by Google
Advertisement
Monday 10 Sep 2018 12.10 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW