Monday, September 10, 2018 Last Updated 18 Min 49 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 12.09 AM

വീടും ജീവിതമാര്‍ഗവും മുങ്ങിപ്പോയിട്ടും സഹായം നല്‍കാന്‍ സനലിനു മടിയില്ല

uploads/news/2018/09/247277/3.jpg

റാന്നി: സ്വന്തം ജീവിത മാര്‍ഗമായിരുന്ന തട്ടുകട പമ്പാനദിയിലെ പ്രളയത്തില്‍ മുങ്ങി വരുമാനം നിലച്ചിട്ടും സനല്‍ .പി പണിക്കര്‍ മറ്റുള്ളവരെ സഹായിക്കാന്‍ മുന്നിട്ടിറങ്ങി. റാന്നി ചെത്തോങ്കരയില്‍ തട്ടുകട നടത്തി വരുന്ന സനലിന്‌ വെള്ളപ്പൊക്കത്തില്‍ തന്റെ സമ്പാദ്യമെല്ലാം നഷ്‌ടമായി. കട പൂര്‍ണമായും മുങ്ങി. സാധനങ്ങള്‍ ഒഴുകിപ്പോകുകയും ചെയ്‌തു.
വീണ്ടും തുറന്നയുടന്‍ കടയിലെ ചെറിയ വരുമാനവും ഇവിടുത്തെ ജീവനക്കാരനായ മാരിമുത്തുവിന്റെ ശമ്പളവും ചേര്‍ത്ത്‌ 8870 രൂപ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനു നല്‍കാന്‍ സനല്‍ മടിച്ചില്ല. റാന്നി എസ്‌.സി.യു.പി സ്‌കൂളിലെ മിടുക്കരായ വിദ്യാര്‍ത്ഥികളും ഐത്തല സ്വദേശികളുമായ ഇരട്ടകളുടെ വിദ്യാഭ്യാസ ആവശ്യത്തിനായാണ്‌ തുക പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോസഫ്‌ കുറിയാക്കോസിനു കൈമാറിയത്‌. വെള്ളപ്പൊക്കത്തില്‍ പുസ്‌തകങ്ങളും മറ്റു പഠന സാമഗ്രികളും നഷ്‌ടപ്പെട്ടവരായിരുന്നു ഈ വിദ്യാര്‍ത്ഥികള്‍.
അവരുടെ പ്രയാസം മനസിലാക്കിയാണ്‌ തന്റെ ദുരിതങ്ങള്‍ക്കിടയിലും സനലും ഭാര്യ സൂസന്‍, തൊഴിലാളി മാരിമുത്തു എന്നിവര്‍ ചേര്‍ന്ന്‌ തുക കൈമാറിയത്‌. ഈ തുക പ്രസിഡന്റ്‌ മറ്റ്‌ ഗ്രാമപഞ്ചായത്തംഗങ്ങളുടേയും നാട്ടുകാരുടേയും സാന്നിധ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കു നല്‍കുകയും ചെയ്‌തു.
ചെത്തോങ്കരക്കു സമീപം വാടക വീട്ടില്‍ താമസിക്കുന്ന സനലും കുടുംബവും വീടും കടയും വെള്ളത്തിലായതിനാല്‍ ദിവസങ്ങളോളം ദുരിതാശ്വാസ ക്യാമ്പിലായിരുന്നു കഴിഞ്ഞത്‌. ചടങ്ങില്‍ പഞ്ചായത്തംഗങ്ങളായ അനു ടി. ശാമുവേല്‍, അനില്‍ തുണ്ടിയില്‍, ബെറ്റ്‌സി കെ. ഉമ്മന്‍, ലാലി ജോസഫ്‌, അധ്യാപിക ജെസി വര്‍ഗീസ്‌ എന്നിവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Monday 10 Sep 2018 12.09 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW