Sunday, January 20, 2019 Last Updated 50 Min 3 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 12.09 AM

കളിപ്പാട്ടങ്ങളും കളിയും ചിരിയുമായി അംഗന്‍വാടി കുട്ടികള്‍ക്കൊപ്പം കലക്‌ടര്‍

uploads/news/2018/09/247276/2.jpg

പത്തനംതിട്ട: ബാര്‍ബിയും സ്‌പൈഡര്‍മാനും ഛോട്ടാഭീമുമൊക്കെ കുഞ്ഞിക്കൈകളിലേക്ക്‌ കിട്ടിയപ്പോള്‍ അഞ്ച്‌ വയസുകാരി അമ്മുവിന്റെ കണ്ണുകളില്‍ കൗതുകത്തിന്റെ തിളക്കം. ജില്ലാ കലക്‌ടര്‍ പി.ബി നൂഹിന്റെ നേതൃത്വത്തിലാണ്‌ പ്രളയബാധിതമായ അംഗന്‍ വാടികളിലെ കുട്ടികള്‍ക്ക്‌ കളിപ്പാട്ടങ്ങള്‍ വിതരണം ചെയ്‌തത്‌.
അംഗന്‍ വാടികള്‍, സ്‌കൂളുകള്‍ എന്നിവിടങ്ങളിലേക്ക്‌ തിരികെയെത്തിയ കുട്ടികള്‍ക്ക്‌ പ്രളയം ഇന്നും പേടി സ്വപ്‌നമാണ്‌. പ്രളയം കുട്ടികള്‍ക്ക്‌ മാനസികമായും ശാരീരികമായും ഏറെ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയിട്ടുണ്ടെന്ന്‌ മനസിലാക്കിയാണ്‌ ഇത്തരമൊരു പദ്ധതിയുമായി ആവിഷ്‌കരിച്ചതെന്നും കുഞ്ഞുമനസുകളില്‍ പ്രളയമുണ്ടാക്കിയ ആഘാതം കുറയ്‌ക്കാനാണ്‌ കളിയും ചിരിയുമായി അവര്‍ക്കൊപ്പം കൂടുന്നതെന്നും ജില്ലാ കലക്‌ടര്‍ പറഞ്ഞു.
ചെന്നൈ ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ്‌ കുട്ടികള്‍ക്ക്‌ കളിപ്പാട്ടങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്‌തത്‌.
ജില്ലയിലെ 162 ഓളം അംഗന്‍വാടികളിലായി 2500 ഓളം കുട്ടികളാണ്‌ പഠിക്കുന്നത്‌. മൂന്ന്‌ അംഗന്‍ വാടികളിലെ കുട്ടികള്‍ക്കാണ്‌ ജില്ലാ കലക്‌ടര്‍ കളിപ്പാട്ടങ്ങള്‍ നേരിട്ട്‌ വിതരണം ചെയ്‌തത്‌.
പദ്ധതിയുടെ ഭാഗമായി എല്‍.പി, യു.പി സ്‌കൂളുകളിലെ കുട്ടികള്‍ക്ക്‌ മാനസികോല്ലാസം നല്‍കുന്ന പദ്ധതികളും ആസൂത്രണം ചെയ്യുന്നുണ്ട്‌.

Ads by Google
Advertisement
Monday 10 Sep 2018 12.09 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW