Tuesday, November 20, 2018 Last Updated 33 Min 7 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 12.09 AM

പ്രളയ ദുരിത ബാധിതര്‍ക്ക്‌ ഭക്ഷണം വച്ചുവിളമ്പാന്‍ പുതിയ പാത്രങ്ങള്‍ നല്‍കി

കോഴഞ്ചേരി: പ്രളയ ദുരിത ബാധിതര്‍ക്ക്‌ ഭക്ഷണം വച്ചു വിളമ്പാന്‍ പുതിയ പാത്രങ്ങള്‍ നല്‍കി. തലസ്‌ഥാനത്തെ ജൂനിയര്‍ ചേംബര്‍ ഓഫ്‌ ഇന്ത്യ ഭാരവാഹികളും നിര്‍മലാ ഭവന്‍ സ്‌കൂള്‍ അലൂമ്‌നി അസോസിയേഷനും കേരളാ ലോ അക്കാഡമിയിലെ 92-95 ബാച്ചിലെ വിദ്യാര്‍ത്ഥികളും ചേര്‍ന്നാണ്‌ ആവശ്യമായ പാത്രങ്ങള്‍ വാങ്ങി വിതരണം നടത്തിയത്‌.
ജെ.സി.ഐ. തിരുവനന്തപുരം സെനറ്റര്‍ ആര്‍. ജയപ്രകാശ്‌, കോ-ഓര്‍ഡിനേറ്റര്‍ അഡ്വ. ഡിംപിള്‍ മോഹന്‍, പ്രദീപ്‌ കുമാര്‍, വര്‍ഷാ മേനോന്‍, അഭിലാഷ്‌, നിര്‍മലാ ഭവന്‍ അലൂമ്‌നി അസോസിയേഷന്‍ ഭാരവാഹികളായ അഡ്വ. ശുഭ, ഗീത എന്നിവരുടെ നേതൃത്വത്തിലാണ്‌ പാത്രങ്ങള്‍ അതാതിടങ്ങളില്‍ എത്തിച്ചത്‌. പ്ലേറ്റുകള്‍, സ്‌പൂണ്‍, കലം, ചീനച്ചട്ടി, തവി, സ്‌റ്റീല്‍ ഗ്ലാസുകള്‍, ബേസിന്‍, കറിക്കത്തി എന്നിങ്ങനെ എട്ട്‌ ഇനങ്ങളിലായി 19 പീസുകള്‍ അടങ്ങിയ കിറ്റുകളാണ്‌ ഓരോ കുടുംബത്തിനും നല്‍കിയത്‌. താട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിലെ വെള്ളപ്പൊക്ക കെടുതി ഉണ്ടായ ഒന്‍പതുവാര്‍ഡുകളിലെ അറുനൂറില്‍ പരം വീട്ടുകാര്‍ക്ക്‌ അതാതിടങ്ങളില്‍ പാത്രങ്ങള്‍ എത്തിച്ചു നല്‍കുകയായിരുന്നു. തേമൂട്ടുമണ്‍ കോളനിയില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ജോര്‍ജ്‌ മാമ്മന്‍ കൊണ്ടൂര്‍ പാത്രങ്ങളുടെ വിതരണോദ്‌ഘാടനം നിര്‍വഹിച്ചു.

Ads by Google
Advertisement
Monday 10 Sep 2018 12.09 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW