Wednesday, April 24, 2019 Last Updated 15 Min 5 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 12.09 AM

കോഴഞ്ചേരിയില്‍ വീണ്ടും മാലിന്യം; സംസ്‌കരണ പ്ലാന്റ്‌ തുരുമ്പെടുത്തു

കോഴഞ്ചേരി: പ്രളയത്തെ തുടര്‍ന്ന്‌ നിര്‍ജീവമായിരുന്ന മാലിന്യ പ്രശ്‌നം പഞ്ചായത്തില്‍ വീണ്ടും സജീവമാകുന്നു.
കേരളത്തിലങ്ങോളമുള്ള സേവന പ്രവര്‍ത്തകരും സംഘടനകളും ചേര്‍ന്ന്‌ നടത്തിയ ശുചീകരണം മൂലം ഒരു വിധം വൃത്തിയായ പ്രദേശങ്ങളില്‍ മാലിന്യം വീണ്ടും കൊണ്ടിടാന്‍ തുടങ്ങിയതാണ്‌ ഇപ്പോള്‍ പ്രശ്‌നമാകുന്നത്‌. ഇതിനെ ചേരി തിരിഞ്ഞു രാഷ്‌ട്രീയക്കാര്‍ എതിര്‍ക്കുകയും ചെയ്‌തതോടെ മാലിന്യത്തിന്‌ രാഷ്ര്‌ടീയ മാനം വീണ്ടും െകെവരികയാണ്‌. കോഴഞ്ചേരി പാലത്തിന്‌ താഴെ നേരത്തെ മാലിന്യം തള്ളിയിരുന്ന പ്രദേശം കാടുകള്‍ വെട്ടിത്തെളിച്ചു വൃത്തിയാക്കിയിരുന്നു.
പ്രളയ ശേഷം വൃത്തിയാക്കിയ സ്‌ഥലത്തേക്ക്‌ വീണ്ടും ഇവ തള്ളുന്നതാണ്‌ ഇപ്പോള്‍ സമീപവാസികളെ വലയ്‌ക്കുന്നത്‌. വെള്ളം കയറിയ സ്‌ഥലങ്ങളിലെ മാലിന്യം എന്ന പേരിലാണ്‌ അറവുശാലകളിലെയും മീന്‍ ചന്തയിലേയും അടക്കമുള്ളവ പമ്പാ തീരത്തേക്ക്‌ നിക്ഷേപിക്കുന്നത്‌. പരാതി പഞ്ചായത്തില്‍ എത്തിയതോടെ സമീപ ത്തെ വ്യാപാരികള്‍ക്ക്‌ നോട്ടീസ്‌ നല്‍കി ഭരണ കൂടവും തലയൂരി.
പമ്പയിലേക്ക്‌ മാലിന്യം തളളുന്നവര്‍ക്ക്‌ എതിരെ നടപടി സ്വീകരിക്കണമെന്ന്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ബിജിലി പി. ഈശോ ആവശ്യപ്പെട്ടു. പഞ്ചായത്ത്‌ സ്‌റ്റേഡിയത്തിന്‌ സമീപത്തെ സ്‌ഥിതിയും വ്യത്യസ്‌തമല്ല. പ്രളയ മാലിന്യങ്ങള്‍ തരം തിരിക്കാതെ പകല്‍ ഇവിടേക്ക്‌ തള്ളുമ്പോള്‍ അനധികൃതമായി വന്‍തോതില്‍ രാത്രിയിലും മാലിന്യം എത്തുന്നു. ഇത്‌ പകര്‍ച്ച വ്യാധി പടര്‍ന്നു പിടിക്കാന്‍ വരെ കാരണമാകുന്നതായി പഞ്ചായത്ത്‌ അംഗം ജോമോന്‍ പുതുപ്പറമ്പില്‍ പറഞ്ഞു.
പഞ്ചായത്‌ അധികൃതര്‍ക്ക്‌ പരാതി നല്‍കിയെങ്കിലും ഫലം ഉണ്ടായില്ലെന്നും യു.ഡി.എഫ്‌ അംഗങ്ങള്‍ ആരോപിക്കുന്നു. പ്രളയത്തിന്റെ മറവില്‍ അനധികൃതമായി മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്ന്‌ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ മിനി ശ്യാം മോഹന്‍ അറിയിച്ചു.ഇക്കാര്യത്തില്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളുടെയും പോലീസിന്റെയും സഹായം അഭ്യര്‍ഥിച്ചിട്ടുള്ളതായും പ്രസിഡന്റ്‌ പറഞ്ഞു. മാലിന്യം കുമിഞ്ഞു കൂടുന്ന ഇവിടെ കോടികള്‍ മുടക്കിയ സംസ്‌കരണ പ്ലാന്റ്‌ തുരുമ്പെടുത്തു കഴിഞ്ഞു. മാലിന്യ സംസ്‌കരണത്തിനൊപ്പം െവെദ്യുതിയും ഉത്‌പാദിപ്പിച്ചു നഗരത്തിലെ വഴി വിളക്കുകള്‍ കത്തിക്കാനും ഇരുപതോളം പേര്‍ക്ക്‌ തൊഴില്‍ നല്‍കാനും പദ്ധതി വിഭാവനം ചെയ്‌തിരുന്നു.
ഒരു പ്ലാന്റ്‌ പരാജയപ്പെട്ടിട്ടും കൂടുതല്‍ വലിയത്‌ സ്‌ഥാപിക്കാന്‍ ഇതേ ഏജന്‍സിക്ക്‌ വീണ്ടും അനുമതി നല്‍കി. ഇത്തരത്തില്‍ കഴിഞ്ഞ ഒരു ദശാബ്‌ദത്തിനുള്ളില്‍ കോഴഞ്ചേരിയില്‍ മാലിന്യ സംസ്‌കരണത്തിനായി കോടി കണക്കിന്‌ രൂപയാണ്‌ ചെലവഴിച്ചത്‌. നിരവധി പദ്ധതികള്‍ കൊണ്ടുവന്നെങ്കിലും ഒന്നും ഫലപ്രദമായില്ല.
ഗ്രാമപഞ്ചായത്തില്‍ പുതിയ ഭരണ സമതി അധികാരത്തില്‍ വന്നതോടെ പ്രശനം വീണ്ടും ഉന്നയിക്കപ്പെട്ടു. ഇതേ തുടര്‍ന്ന്‌ സ്‌ഥാപക ഏജന്‍സിയുമായുള്ള കരാര്‍ അവസാനിപ്പിച്ച്‌ നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചു. എന്നാല്‍ മാസങ്ങള്‍ നീണ്ടു പോയിട്ടും ഇക്കാര്യത്തില്‍ തുടര്‍നടപടി ഉണ്ടായില്ല. ജില്ലാ ആശുപത്രിയിലെയും സമീപത്തെ സ്‌ഥിതിയും ഇതില്‍ നിന്നും വ്യത്യസ്‌തമല്ല. പനിക്കാലമായതോടെ രോഗികളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്‌. പ്ലാന്റ്‌ കൂടി പ്രവത്തിക്കാതായതോടെ കോഴഞ്ചേരിയിലൂടെ മാലിന്യം ചവിട്ടാതെ നടക്കാന്‍ കഴിയാത്ത അവസ്‌ഥയാണുള്ളത്‌.
മാലിന്യം നീക്കാന്‍ പഞ്ചായത്ത്‌ ഏര്‍പ്പെടുത്തിയ സ്വകാര്യ ഏജന്‍സികളും മുങ്ങിയതോടെ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായി പ്രവര്‍ത്തനം നിലച്ചതോടെ പ്ലാന്റ്‌ തുരുമ്പ്‌ എടുത്തു. സമീപ സ്‌ഥലങ്ങള്‍ കാടുകയറി മൂടുകയും ചെയ്‌തു.

ഇത്രയൊക്കെ ആയിട്ടും രാഷ്‌ട്രീയ മുതലെടുപ്പിനായി ഭരണ പ്രതിപക്ഷങ്ങള്‍ മത്സരിക്കുന്നതല്ലാതെ മാലിന്യ നീക്കത്തിന്‌ യാതൊരു നടപടിയും ഉണ്ടാകുന്നില്ല.

Ads by Google
Advertisement
Monday 10 Sep 2018 12.09 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW