Thursday, November 15, 2018 Last Updated 52 Min 9 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 12.09 AM

കേന്ദ്രജല കമ്മിഷന്‍ റിപ്പോര്‍ട്ട്‌ 'പമ്പ-അച്ചന്‍കോവില്‍-വൈപ്പാര്‍ ലിങ്ക്‌ പദ്ധതിയെന്ന ഹിഡന്‍ അജണ്ട'

പത്തനംതിട്ട: ഡാം നിറയുന്നതുവരെ കാത്തിരുന്നിട്ട്‌, നിയന്ത്രണവും മുന്നറിയിപ്പുമില്ലാതെ തുറന്ന്‌ വിട്ട്‌ ജനങ്ങളെ പ്രളയത്തിലാക്കി പ്രതിക്കൂട്ടിലായ മന്ത്രിമാരായ മാത്യു ടി തോമസും, എം.എം.മണിയും സ്വയരക്ഷയ്‌ക്കു വേണ്ടി കേന്ദ്രജലകമ്മിഷന്‍ റിപ്പോര്‍ട്ട്‌ അംഗീകരിക്കണമെന്ന്‌ പറയുന്നതിലൂടെ കുറ്റം വീണ്ടും ആവര്‍ത്തിക്കുകയാണെന്ന്‌ കേരളാ കോണ്‍ഗ്രസ്‌ (എം) ഉന്നതാധികാര സമിതി അംഗം ജോസഫ്‌ എം. പുതുശേരി.
കൊലക്കുറ്റത്തിന്‌ ജീവപര്യന്തം ശിക്ഷ അനുഭവിച്ച്‌ ജയില്‍ മോചിതനായ ആള്‍ വീണ്ടും കൊലപാതകം നടത്തുന്നതിന്‌ തുല്യമാണിത്‌. ജലകമ്മിഷന്‍ റിപ്പോര്‍ട്ട്‌ എന്ന കച്ചിത്തുരുമ്പില്‍ പിടിച്ച്‌ വീഴ്‌ചയില്‍ നിന്ന്‌ രക്ഷപെടുവാന്‍ ശ്രമിക്കുന്ന മന്ത്രിമാര്‍ കേരള താല്‍പ്പര്യങ്ങളെ ഒറ്റു കൊടുക്കുകയാണ്‌.
പമ്പ-അച്ചന്‍കോവില്‍-വൈപ്പാര്‍ ലിങ്ക്‌ പദ്ധതിയെന്ന ഹിഡന്‍ അജണ്ടയാണ്‌ അച്ചന്‍ കോവിലിലടക്കം പുതിയ ഡാം നിര്‍മിക്കണമെന്ന്‌ ജലകമ്മിഷന്‍ ശിപാര്‍ശയില്‍ ഒളിഞ്ഞിരിക്കുന്നത്‌. ഇത്‌ സ്വീകാര്യമാണോയെന്നാണ്‌ ആദ്യം വ്യക്‌തമാക്കേണ്ടത്‌.
പ്രളയത്തിനു മുമ്പു തന്നെ ദുരിതാശ്വാസ പിരിവ്‌ നടത്തി അതിന്‌ വ്യക്‌തിഗത അക്കൗണ്ടും തുടങ്ങിയ ജലസേചനവകുപ്പ്‌ നഗ്നമായ ചട്ടലംഘനമാണ്‌ നടത്തിയിരിക്കുന്നത്‌.
ഒന്നിനു പിറകേ ഒന്നായുള്ള വീഴ്‌ചകളുടെ പ്രളയത്തില്‍ വകുപ്പ്‌ മുങ്ങിത്താണിരിക്കുകയാണെന്നും പുതുശേരി പറഞ്ഞു.

Ads by Google
Advertisement
Monday 10 Sep 2018 12.09 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW