Tuesday, November 13, 2018 Last Updated 40 Min 54 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 12.09 AM

പ്രളയം: നഷ്‌ടപ്പെട്ട രേഖകളുടെ കണക്കെടുപ്പിന്‌ കമ്മിഷന്‍ വേണം

പത്തനംതിട്ട: പ്രളയത്തില്‍ നഷ്‌ടപ്പെട്ട സര്‍ക്കാര്‍ രേഖകളുടെ വിപുലമായ കണക്കെടുപ്പിന്‌ സര്‍ക്കാര്‍ അടിയന്തിരമായി കമ്മിഷനെ നിയമിക്കണമെന്ന്‌ ഐ.എന്‍.ടി.യു.സി സംസ്‌ഥാന ജനറല്‍ സെക്രട്ടറി ജ്യോതിഷ്‌ കുമാര്‍ മലയാലപ്പുഴ ആവശ്യപ്പെട്ടു. റാന്നി -പെരുനാട്‌ സബ്‌ രജിസ്‌ട്രാര്‍ ഓഫീസുകള്‍ പോലെയുള്ള ചില സര്‍ക്കാര്‍ കാര്യാലയങ്ങള്‍ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിപ്പോയി എന്നത്‌ കൊണ്ട്‌ കുറെ പ്രമാണങ്ങള്‍ നശിച്ചു എന്നത്‌ വസ്‌തുതയാണ്‌ .എന്നാല്‍ പ്രളയ ജലം കയറിയിട്ടും ഭാഗികമായി മാത്രം നാശം സംഭവിച്ച രേഖകളും ഒരു കുഴപ്പവും ഇല്ലാത്ത ഫയലുകളും മാറ്റിയ ശേഷം അവയെല്ലാം വെള്ളപ്പൊക്കം മൂലം നഷ്‌ടപ്പെട്ടു എന്ന്‌ പറയുന്ന സംഭവങ്ങള്‍ ഉണ്ടാവുന്നു. വെള്ളം കയറാത്ത പ്രദേശങ്ങളിലെ തൊഴില്‍ കേസുകളുമായി ബന്ധപ്പെട്ട തെളിവെടുപ്പ്‌ നടപടികളില്‍ ചില സ്‌ഥാപന ഉടമകള്‍ ബുക്കുകളും രജിസ്‌റ്റുകളും നശിച്ചു പോയി എന്ന്‌ മൊഴി കൊടുക്കുന്നതും ശ്രദ്ധയില്‍പ്പെട്ടു.
ഏതെല്ലാം സ്‌ഥലങ്ങളില്‍ വെള്ളം കയറിയെന്നും സ്വകാര്യ സ്‌ഥാപനങ്ങള്‍ ഉള്‍പ്പെടെ എവിടെ നിന്നെല്ലാം വീണ്ടെടുക്കാനാവാത്ത വിധം രേഖകള്‍ ഇല്ലാതായി എന്നതും സര്‍വേ നടത്തി സര്‍ക്കാര്‍ വിജ്‌ഞാപനം നടത്തണമെന്ന്‌ ജ്യോതിഷ്‌ കുമാര്‍ ആവശ്യപ്പെട്ടു. അല്ലെങ്കില്‍ ഭാവിയില്‍ എല്ലാ വ്യവഹാരങ്ങളിലും പ്രളയം മൂകസാക്ഷിയാകുമെന്നും അദ്ദേഹം പറഞ്ഞു .

Ads by Google
Advertisement
Monday 10 Sep 2018 12.09 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW