Monday, September 10, 2018 Last Updated 0 Min 23 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 12.09 AM

കൈ പൊക്കിയാല്‍ വൈദ്യുതി ലൈനില്‍ തട്ടും: പാലമുക്ക്‌-തേപ്പുപാറ റോഡില്‍ യാത്രക്കാര്‍ ബുദ്ധിമുട്ടില്‍

ഏഴംകുളം: വൈദ്യുതി ലൈനുകള്‍ താഴ്‌ന്നു കിടക്കുന്നതിനാല്‍ പാലമുക്ക്‌-തേപ്പുപാറ റോഡില്‍ യാത്രക്കാര്‍ ബുദ്ധിമുട്ടുന്നു. അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ തേപ്പുപാറ - പുതുമല റോഡില്‍ ഗതാഗതം തടഞ്ഞിരിക്കുകയാണ്‌.
പാലമുക്ക്‌- തേപ്പുപറ റോഡ്‌ വഴിയാണ്‌ പ്രദേശത്തെ എന്‍ജിനീയറിങ്‌ കോളജിലേക്ക്‌ ഉള്‍പ്പെടെയുള്ള നൂറുകണക്കിന്‌ വാഹനങ്ങള്‍ പോകുന്നത്‌. ഈ ഭാഗങ്ങളിലാണ്‌ ഇപ്പോള്‍ വൈദ്യുതി ലൈന്‍ താഴ്‌ന്നു കിടക്കുന്നത്‌. ഇത്‌ വാഹങ്ങളില്‍ തട്ടി പൊട്ടുകയും അതുമൂലം ഗതാഗത കുരുക്ക്‌ ഉണ്ടാവുകയും ചെയ്യുന്നത്‌ വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ള യാത്രക്കാരെ ദുരിതത്തിലാഴ്‌ത്തുന്നു. പൊട്ടിയ ലൈനുകളില്‍ നിന്ന്‌ വൈദ്യുതാഘാതം ഉള്‍പ്പടെയുള്ള അപകടങ്ങളില്‍ ഭയന്ന്‌ കഴിയുകയാണ്‌ സമീപ വാസികള്‍.

Ads by Google
Advertisement
Monday 10 Sep 2018 12.09 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW