Wednesday, November 21, 2018 Last Updated 6 Min 55 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 12.08 AM

വരണ്ടുണങ്ങി ഭാരതപ്പുഴ

uploads/news/2018/09/247268/1.jpg

ഒറ്റപ്പാലം: കഴിഞ്ഞ മാസമുണ്ടായ കനത്ത മഴയില്‍ കരകവിഞ്ഞ്‌ നഗരത്തെ വെള്ളത്തില്‍ മുക്കിയ ഭാരതപ്പുഴ വരണ്ടുണങ്ങി നീര്‍ച്ചാലായി മാറി. രൂക്ഷമായ വെയിലിന്റെ ചൂടും വെള്ളമെല്ലാം ഒഴുകി പോയതുമാണ്‌ മാസം തികയുന്നതിന്‌ മുമ്പ്‌ തന്നെ ഭാരതപ്പുഴ നീര്‍ച്ചാലായി മാറാന്‍ കാരണമായത്‌. വള്ളത്തിലമര്‍ന്നിരുന്ന മണല്‍തിട്ടകളെല്ലാം പുറത്തുവന്നു. ചെടികളും കാടുമെല്ലാം പുറത്തുകാണുന്ന നിലയിലെത്തി.
മൂന്നടിയിലേറെ വെള്ളമാണ്‌ ഒറ്റപ്പാലത്തെ തടയണകളില്‍ കുറഞ്ഞത്‌. നഗരസഭയുടെ മുഖ്യ കുടിവെള്ള സ്രോതസായ മീറ്റ്‌ന തടയണയില്‍ വെള്ളം കവിഞ്ഞൊഴുകുന്നത്‌ കുറഞ്ഞ അവസ്‌ഥയിലാണ്‌.
തടയണക്കൊപ്പമാണിപ്പോള്‍ വെള്ളമുള്ളത്‌. തടയണയെ ആശ്രയിച്ചുള്ള ഒറ്റപ്പാലത്തെ പമ്പ്‌ ഹൗസുകളുടെ പ്രവര്‍ത്തനവും മന്ദഗതിയിലായി. വെള്ളപൊക്കമുണ്ടായി ദിവസങ്ങളോളം പമ്പ്‌ ഹൗസ്‌ അടച്ചിട്ടിരുന്നു. പമ്പ്‌ ഹൗസിന്റെ പ്രവര്‍ത്തനം തുടങ്ങിയതോടെ മുടങ്ങിക്കിടന്നിരുന്ന നഗരസഭയിലെ 7000ത്തോളം വരുന്ന ഉപഭോക്‌താക്കള്‍ക്ക്‌ വെള്ളമെത്തി.
മാന്നന്നൂര്‍ ഉരുക്ക്‌ തടയണയില്‍ വെള്ളം തീരെ ഇല്ലാത്ത സ്‌ഥിതിയാണ്‌. 300 മീറ്ററോളം വശങ്ങളിടിഞ്ഞ്‌ വെള്ളം തടയണയില്‍ സംഭരിക്കപ്പെടാതെ കിഴക്ക്‌ വശത്തുകൂടി പരന്നൊഴുകുകയാണ്‌.വെള്ളം ഇത്തരത്തില്‍ വേഗത്തില്‍ ഒഴുകിപ്പോയാല്‍ വാണിയംകുളം, ഒറ്റപ്പാലം ഭാഗങ്ങളിലെ കുടിവെള്ള വിതരണത്തെ പ്രതികൂലമായി ബാധിക്കും. ശക്‌തമായ വെയില്‍ തുടര്‍ന്നാല്‍ വേനലിലേക്ക്‌ വെള്ളം സംഭരിച്ച്‌ വെക്കുന്ന മാന്നന്നൂരിലെ തടയണ വറ്റി വരളുമെന്ന ഭീതിയിലാണ്‌ നാട്ടുകാര്‍. വശങ്ങള്‍ കെട്ടിപ്പൊക്കി തടയണയെയും വെള്ളത്തെയും സംരക്ഷിക്കാനുള്ള അധികൃതരുടെ നടപടികളൊന്നും ഇപ്പോഴും എങ്ങുമെത്തിയിട്ടില്ല.

Ads by Google
Advertisement
Monday 10 Sep 2018 12.08 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW