Saturday, November 17, 2018 Last Updated 58 Min 30 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 12.08 AM

പട്ടാമ്പി-പുലാമന്തോള്‍ പാതയിലെ ഓട്ടയടപ്പ്‌ മന്ദഗതിയില്‍

പട്ടാമ്പി: കഴിഞ്ഞ രണ്ടാഴ്‌ചയായി മഴ വിട്ടുനിന്നിട്ടും തകര്‍ന്നടിഞ്ഞ പട്ടാമ്പി-പുലാമന്തോള്‍ പാതയിലെ ഓട്ടയടയ്‌ക്കല്‍ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ അധികൃതര്‍ക്ക്‌ കഴിഞ്ഞില്ല. പാതയുടെ അറ്റകുറ്റ പണികള്‍ മഴ മാറിയാല്‍ ഉടന്‍ തുടങ്ങുമെന്ന്‌ അധികൃതര്‍ പറയാന്‍ തുടങ്ങിയിട്ട്‌ നാളുകള്‍ എറെയായി. പാതയിലൂടെ യാത്രയാകട്ടെ അനുദിനം ദുരിതപൂര്‍ണമാകുകയാണ്‌.
ഒരാഴ്‌ച മുന്‍പ്‌ ആമയൂര്‍ പെട്രോള്‍ പമ്പിന്‌ മുന്നിലെ കുഴികള്‍ അടച്ചതാണ്‌ ഈ പാതയില്‍ നടത്തിയ അറ്റകുറ്റപണി. വെളളപ്പൊക്ക ദുരിതാശ്വാസ ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപ ചിലവഴിച്ചാണ്‌ റോഡിലെ പ്രധാന ഭാഗങ്ങളിലെ തകര്‍ച്ച പരിഹരിക്കുക എന്നാണ്‌ ഒരാഴ്‌ച മുന്‍പ്‌ പൊതുമാരമത്ത്‌ വകുപ്പ്‌ അധികൃതര്‍ അറിയിച്ചത്‌. എന്നാല്‍ മറ്റിടങ്ങിളിലെ പ്രവൃത്തികള്‍ ഇതുവരെയും ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. അടുത്ത മഴ വരുന്നത്‌ വരെ കാത്തിരിക്കുന്ന സമീപനമാണ്‌ അധികൃതര്‍ സ്വീകരിക്കുന്നതെന്നാക്ഷേപവും ഉയര്‍ന്നു.
മേലെ പട്ടാമ്പി മുതല്‍ രൂക്ഷമായ തകര്‍ച്ചയാണ്‌. പലയിടത്തും വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്‌. ആമയൂര്‍ സ്‌കൂളിന്‌ സമിപത്തെ റോഡിലെ കോണ്‍ക്രീറ്റ്‌ അടര്‍ന്ന്‌ പോയി ഇരുമ്പ്‌ കമ്പികള്‍ പുറത്ത്‌ കാണാന്‍ തുടങ്ങി. റോഡുകളില്‍ രൂപപ്പെട്ട വലിയ കുഴികള്‍ എങ്കിലും അടച്ച്‌ ഗതാഗതയോഗ്യമാക്കണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം.
തകര്‍ന്നറോഡില്‍ പൊടി ശല്യവും രൂക്ഷമായി. റോഡിന്റെ തകര്‍ച്ച പരിഹരിക്കാന്‍ അടിയന്തിര നടപടികളാണ്‌ അധികൃതരുടെ ഭാഗത്ത്‌ നിന്നം ഉണ്ടാകേണ്ടതെന്നു ആവശ്യമുണ്ട്‌. റോഡിലെ കുഴികളില്‍ അകപ്പെട്ട്‌ വാഹനങ്ങള്‍ക്ക്‌ കേടുപാടുകള്‍ സംഭവിക്കുന്നതും ഈ പാതയിലെ പതിവ്‌ കാഴ്‌ചയാണ്‌. വിജിലന്‍സ്‌ കേസുണ്ടായിരുന്ന പട്ടാമ്പി-പുലാമന്തോള്‍ പാതയുടെ തകര്‍ച്ച പരിഹരിക്കുന്നതിന്‌ ഉണ്ടായിരുന്ന സാങ്കേതിക തടസങ്ങള്‍ നീങ്ങിയിട്ട്‌ മാസം ഒന്നു കഴിഞ്ഞു. പിന്നെ മഴയായിരുന്നു വിഷയം.
മഴ വിട്ട്‌ നിന്നിട്ട്‌ രണ്ടാഴ്‌ചയും കഴിഞ്ഞു. എന്നിട്ടും പാതയില്‍ അടിയന്തിര അറ്റകുറ്റപണികള്‍ പോലും നടത്താന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.

Ads by Google
Advertisement
Monday 10 Sep 2018 12.08 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW