Monday, September 10, 2018 Last Updated 3 Min 39 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 12.08 AM

റോഡ്‌ തകര്‍ച്ച; ചെര്‍പ്പുളശ്ശേരി റൂട്ടില്‍ സ്വകാര്യ ബസ്‌ സമരം തുടരുന്നു

പാലക്കാട്‌: പാലക്കാട്‌-മുണ്ടൂര്‍-ചെര്‍പ്പുളശ്ശേരി പാതയുടെ ശോച്യാവസ്‌ഥ പരിഹരിക്കാത്ത നടപടിയില്‍ പ്രതിഷേധിച്ചു സ്വകാര്യ ബസുടമകള്‍ നടത്തിവരുന്ന അനിശ്‌ചിതകാല പണിമുടക്ക്‌ മൂന്നാംദിവസം പിന്നിട്ടതോടെ യാത്രക്കാര്‍ വലഞ്ഞു. ദീര്‍ഘദൂര യാത്രക്കാരെയാണ്‌ പണിമുടക്ക്‌ ഏറെ ബാധിച്ചത്‌. കെ.എസ്‌.ആര്‍.ടി.സി. ഈ റൂട്ടില്‍ പരിമിത സര്‍വീസ്‌ മാത്രമാണ്‌ നടത്തുന്നത്‌. അഞ്ചു മിനിറ്റ്‌ ഇടവിട്ട്‌ സ്വകാര്യ ബസുകള്‍ സര്‍വീസ്‌ നടത്തികൊണ്ടിരിക്കുന്ന ഗതാഗത തിരക്കേറിയ ഈ റൂട്ടില്‍ സ്വകാര്യ ബസുകള്‍ നിരത്തില്‍ നിന്ന്‌ പിന്മാറിയതോടെ നിത്യേന യാത്ര ചെയ്യുന്നവര്‍ പെരുവഴിയിലായി.
45 കിലോമീറ്റര്‍ വരുന്ന ചെര്‍പ്പുളശ്ശേരി-പാലക്കാട്‌ പാതയില്‍ കോങ്ങാട്‌ സീഡ്‌ ഫാം മുതല്‍ മംഗലാംകുന്നു വരെയുള്ള 15 കിലോമീറ്റര്‍ വരുന്ന ഭാഗമാണ്‌ തകര്‍ന്ന്‌ ഗതാഗതം ദുസഹമായിരിക്കുന്നത്‌. കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി ഇതുവഴിയുള്ള സര്‍വീസ്‌ ഭാഗ്യ പരീക്ഷണമാണെന്നും, കുഴികളില്‍ നിന്ന്‌ കുഴികളിലേക്കുള്ള യാത്ര വന്‍ അപകട കെണിയും, വാഹനത്തിന്‌ സംഭവിക്കുന്ന കേടുപാടുകള്‍ മൂലം സര്‍വീസ്‌ നഷ്‌ടത്തിലാണെന്നും, സര്‍വ്വീസ്‌ നടത്താന്‍ കഴിയില്ലെന്നും ബസുടമകളും, ജീവനക്കാരും പറ യുന്നു.
15 കിലോമീറ്റര്‍ ദൂരം നവീകരിക്കുന്നതിനായി കേന്ദ്രാവിഷ്‌കൃത ഫണ്ടായി 15 കോടി അനുവദിച്ചിരുന്നു. ഇതിന്റെ ഭാഗമായി മൂന്നിടങ്ങളില്‍ കലുങ്ക്‌ നിര്‍മ്മാണവും പൂര്‍ത്തികരിച്ചു. റോഡിന്റെ നവീകരണം ഏറ്റെടുത്ത കരാറുകാരന്‍ നിര്‍മ്മാണം ആരംഭിക്കാന്‍ വൈകിയതും, ശക്‌തമായ മഴയില്‍ റോഡ്‌ തകര്‍ന്ന്‌ കൂടുതല്‍ കുഴികള്‍ രൂപപ്പെട്ട്‌ കുഴികളുടെ വലിപ്പവും വ്യാസവും വര്‍ധിച്ചതും ഇരുട്ടടിയായി. ഫണ്ട്‌ അപര്യാപ്‌തമാണെന്നും നിര്‍മ്മാണം ഏറ്റെടുക്കാന്‍ കഴിയില്ലെന്നും സൂചനയുണ്ട്‌.
അറ്റകുറ്റപ്പണി തീര്‍ത്ത്‌ നവീകരിച്ചു റോഡ്‌ ഗതാഗത യോഗ്യമാക്കാനും ജനങ്ങളുടെ സഞ്ചാരം സുഗമമാക്കാനും തയ്യാറാകാതെ അവശ്യ സര്‍വീസിനെ അനാവശ്യ സമരത്തിലേക്ക്‌ വലച്ചിഴച്ചു ജനങ്ങളെ ദുരതത്തിലേക്ക്‌ നയിച്ച പൊതുമരാമത്ത്‌ വകുപ്പിന്റെ അനാസ്‌ഥക്കെതിരെ പ്രതിഷേധം ശക്‌തമാകുകയാണ്‌.

Ads by Google
Advertisement
Monday 10 Sep 2018 12.08 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW