Tuesday, November 13, 2018 Last Updated 14 Min 24 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 12.08 AM

പോലീസ്‌ നടപടി സ്‌ത്രീദ്രോഹം: എം.എം. ഹസ്സന്‍

പാലക്കാട്‌: ബിഷപ്പിന്റെ കാര്യമായാലും പി.കെ. ശശി എം.എല്‍.എയുടെ പീഡനമായാലും സ്‌ത്രീകള്‍ക്ക്‌ നേരെയുള്ള അതിക്രമങ്ങളില്‍ പോലീസ്‌ നടപടി സ്‌ത്രീദ്രോഹപരമാണെന്ന്‌ കെ.പി.സി.സി പ്രസിഡന്റ്‌ എം.എം. ഹസ്സന്‍.
പ്രളയത്തില്‍ വീട്‌ നഷ്‌ടപ്പെട്ടവര്‍ക്ക്‌ കെ.പി.സി.സിയുടെ ആയിരം വീടുകള്‍ നിര്‍മ്മിക്കുന്ന പദ്ധതിയുടെ ഭാഗമായി ചേര്‍ന്ന പാലക്കാട്‌ ജില്ലാതല നേതൃയോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിഷപ്പിന്റെ കേസ്‌ സഭ അന്വേഷിക്കട്ടെ, ശശിയുടെ കേസ്‌ പാര്‍ട്ടി അന്വേഷിക്കട്ടെ എന്നൊക്കെ പറഞ്ഞാല്‍ ഇവിടുത്തെ നിയമവ്യവസ്‌ഥ എന്താവും.
പി.കെ. ശശിക്കെതിരായി യുവതി നല്‍കിയ പരാതി പോലീസിന്‌ കൈമാറാത്തത്‌ അങ്ങേയറ്റം കുറ്റകരമാണ്‌. എം.എല്‍.എ രാജിവെച്ച്‌ അന്വേഷണം നേരിടണം. എം.എല്‍.എയില്‍ നിന്നും രാജി എഴുതി വാങ്ങാന്‍ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ ആര്‍ജ്‌ജവം കാണിക്കണം. പ്രീതിയോ, ഭീതിയോ കൂടാതെ പ്രവര്‍ത്തിക്കുമെന്ന്‌ പറഞ്ഞ്‌ അധികാരത്തിലേറിയ മന്ത്രി എ.കെ. ബാലന്‍ ഇപ്പോള്‍ സത്യപ്രതിജ്‌ഞാ ലംഘനമാണ്‌ നടത്തിയിരിക്കുന്നത്‌.
പരാതി പോലീസിന്‌ കൈമാറാതെ നിയമമന്ത്രി കൂടിയായ ബാലന്‍ സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കുന്നത്‌ കുറ്റകരമാണ്‌. അടിയന്തരമായി പരാതി പോലീസിന്‌ കൈമാറിയില്ലെങ്കില്‍ അതിന്‌ കനത്ത വില നല്‍കേണ്ടി വരും. ഇത്‌ ഗുരുതരമായ നിയമപ്രശ്‌നമാണെന്നും ഇതില്‍ നിന്നും തലയൂരാന്‍ പിന്നെ കഴിയില്ലെന്നും എം.എം. ഹസ്സന്‍ പറഞ്ഞു. ആയിരം വീട്‌ പദ്ധതിയിലേക്ക്‌ ജില്ലയില്‍ നിന്നും ആദ്യമായി ബി ആന്റ്‌ ആര്‍.ഡബ്ല്യു.എഫ്‌ അഞ്ചുലക്ഷം രൂപയുടെ ചെക്ക്‌ ജില്ലാ പ്രസിഡന്റ്‌ എ. രാമസ്വാമി കെ.പി.സി.സി പ്രസിഡന്റിന്‌ കൈമാറി. ഡി.സി.സി പ്രസിഡന്റ്‌ വി.കെ. ശ്രീകണ്‌ഠന്‍ അധ്യക്ഷനായി. കെ. ശങ്കരനാരായണന്‍, വി. മുഹമ്മദ്‌ കുഞ്ഞി, പി.ടി. അജയമോഹന്‍, മുന്‍ എം.പി വി.എസ്‌. വിജയരാഘവന്‍, സി.വി. ബാലചന്ദ്രന്‍, ഷാഫി പറമ്പില്‍ എം.എല്‍.എ, വി.സി.കബീര്‍, സി. ചന്ദ്രന്‍, പ്രഫ. കെ.എ. തുളസി, കെ.എ. ചന്ദ്രന്‍, പി.വി. രാജേഷ്‌, കെ.എസ്‌.ബി.എ.തങ്ങള്‍ സംബന്ധിച്ചു.

Ads by Google
Advertisement
Monday 10 Sep 2018 12.08 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW