Wednesday, November 21, 2018 Last Updated 2 Min 54 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 12.08 AM

കട്ടലപ്പാറ ആദിവാസി കോളനിയില്‍ മെഡിക്കല്‍ സംഘം എത്തി

നെല്ലിയാമ്പതി: ഉരുല്‍ പൊട്ടല്‍മൂലം 23 ദിവസമായി ഒറ്റപ്പെട്ട്‌ കിടന്ന കട്ടലപ്പാറ ആദിവാസി കോളനിയില്‍ മെഡിക്കല്‍ സംഘം എത്തി.
ഡോക്‌ടര്‍മാരായ അമൃത മാത്യു, സീന കെ. ശിവന്‍, നേഴ്‌സുമാരായ അഖില്‍ വില്‍സണ്‍, കെ.എസ്‌. ശരണ്യ, അഞ്‌ജലി വിജയന്‍, നെല്ലിയാമ്പതി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത്‌ ഇന്‍്‌സ്പെക്‌ടര്‍മാരായ ജെ. ആരോഗ്യം ജോയ്‌സണ്‍, കെ. ഷിബു, എഫ്‌. നെല്‍സണ്‍, ജീപ്പ്‌ ഡ്രൈവര്‍ ജഗദീഷ്‌ എന്നിവരടങ്ങുന്ന മെഡിക്കല്‍ സംഘമാണ്‌ കോളനിയിലെത്തിയത്‌.
ഓഗസ്‌റ്റ് 16ന്‌ രാത്രി എട്ട്‌ മണിയോടെയുണ്ടായ കനത്തമഴയെയും ഉരുള്‍പൊട്ടലിനെയും തുടര്‍ന്ന്‌ നെല്ലിയാമ്പതി കൈലാസം എസ്‌റ്റേറ്റില്‍ നിന്നും നാല്‌ കിലോ മീറ്റര്‍ അകലെ സ്‌ഥിതി ചെയ്യുന്ന കട്ടലപ്പാറ പ്രദേശമാണ്‌ ഇപ്പോഴും വാഹനഗതാഗതമില്ലാതെ ഒറ്റപ്പെട്ട്‌ കിടക്കുന്നത്‌. മണ്ണൊലിപ്പ്‌ കാരണം അര കിലോമീറ്റര്‍ ദൂരം ചെളിയും മണ്ണും നിറഞ്ഞ പുതിയതായ രൂപപ്പെട്ട പുഴയില്‍ കൂടിയാണ്‌ സംഘം കട്ടലപ്പാറയിലെത്തിയത്‌.

Ads by Google
Advertisement
Monday 10 Sep 2018 12.08 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW