Monday, September 10, 2018 Last Updated 7 Min 58 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 12.07 AM

അഞ്ചല്‍ ഗവ. ആശുപത്രിക്ക്‌ അടിയന്തര ചികിത്സ വേണം

uploads/news/2018/09/247260/2.jpg

അഞ്ചല്‍: അമ്പതുവര്‍ഷത്തോളമായി പ്രവര്‍ത്തിച്ചുവരുന്ന അഞ്ചല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ മതിയായ ഡോക്‌ടര്‍മാരില്ലാതെ രോഗികള്‍ വലയുകയാണ്‌. അഞ്ചു ഡോക്‌ടര്‍മാരാണ്‌ നിലവിലുള്ളത്‌. രാവിലെ ഒന്‍പതിനു തുടങ്ങുന്ന ഒ.പി. ഉച്ചകഴിഞ്ഞു രണ്ടാവുമ്പോള്‍ അവസാനിക്കും.
കഴിഞ്ഞ ദിവസം 800-ഓളം രോഗികളാണ്‌ ഈ ആശുപത്രിയില്‍ ചികിത്സക്കായി എത്തിയത്‌. എന്നാല്‍ മൂന്നു ഡോക്‌ടര്‍മാരെ അന്നുണ്ടായിരുന്നുള്ളു. ഇക്കാരണത്താല്‍ രോഗികള്‍ വലഞ്ഞു. പകര്‍ച്ചവ്യാധികള്‍ ഉള്‍പ്പെടെയുള്ളവ പ്രദേശത്തു ഭിഷണി ഉയര്‍ത്തുമ്പോഴാണ്‌ ഈ ദുഃസ്‌ഥിതി.
ആശുപത്രിയില്‍ കിടത്തി ചികിത്സയ്‌ക്ക് 20 കിടക്കകളാണ്‌ അനുവദിച്ചിട്ടുള്ളത്‌. എന്നാല്‍ രണ്ടിനുശേഷം രോഗികള്‍ക്ക്‌ അസുഖം മൂര്‍ച്‌ഛിക്കുകയോ അസ്വസ്‌ഥകള്‍ ഉണ്ടാവുകയോ ചെയ്‌താല്‍ ഡോക്‌ടര്‍മാരില്ലാത്ത കാരണത്താല്‍ സ്വകാര്യ ആശുപത്രികളില്‍ കൊണ്ടുപോകേണ്ട അവസ്‌ഥയാണ്‌. അഞ്ചല്‍ ബ്ലോക്ക്‌ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള അഞ്ചല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പത്തുവര്‍ഷങ്ങള്‍ക്കു മുമ്പ്‌ ഗൈനക്കോളജി, പീഡിയാട്രിക്‌, സര്‍ജറി, ഇ.എന്‍.ടി, കണ്ണ്‌ സ്‌പെഷലിസ്‌റ്റ്, മനഃശാസ്‌ത്ര വിഭാഗവും അടങ്ങുന്ന വിദഗ്‌ധരായ ഡോക്‌ടര്‍മാരുടെ സേവനവും പോസ്‌റ്റ്മോര്‍ട്ടം വരെ നടന്നു കൊണ്ടിരുന്നതാണ്‌. ഈ ആശുപത്രിയാണ്‌ ഡോക്‌ടര്‍മാര്‍ പോലും ഇല്ലാത്ത അവസ്‌ഥയിലേക്കു തരംതാഴ്‌ത്തപ്പെട്ടിരിക്കുന്നത്‌.
ആശുപത്രിയിലെ ഓപ്പറേഷന്‍ തിയറ്റര്‍പോലും അപ്രത്യക്ഷമായിരിക്കുന്ന അവസ്‌ഥയിലാണ്‌. ആശുപത്രിയില്‍ മതിയായ ഡോക്‌ടര്‍മാരെ നിയമിച്ചുകൊണ്ട്‌ ആശുപത്രിയുടെ സേവനം 24 മണിക്കൂര്‍ ആക്കണമെന്ന ആവശ്യം ശക്‌തമായിരിക്കുകയാണ്‌.

Ads by Google
Advertisement
Monday 10 Sep 2018 12.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW