Monday, September 10, 2018 Last Updated 7 Min 17 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 12.07 AM

കനിവോടെ കൊല്ലം: മേഖലാടിസ്‌ഥാനത്തില്‍ ധനസമാഹരണം

കൊല്ലം: കേരളത്തിന്റെ പുനര്‍നിര്‍മാണം ലക്ഷ്യമിടുന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയിലേക്കുള്ള ജില്ലാതല ധനസമാഹരണ യജ്‌ഞം-കനിവോടെ കൊല്ലത്തിന്റെ ഭാഗമായി 12 മുതല്‍ 14 വരെ താലൂക്ക്‌ അടിസ്‌ഥാനത്തില്‍ സംഭാവനകള്‍ സ്വീകരിക്കും.
ജില്ലയുടെ ചുമതലയുള്ള മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയും മറ്റു ജനപ്രതിനിധികളും താലൂക്കു കേന്ദ്രങ്ങളില്‍ നേരിട്ടാണ്‌ തുക സ്വീകരിക്കുക. 12നു രാവിലെ 10.30 മുതല്‍ 12.30 വരെ കരുനാഗപ്പള്ളി താലൂക്ക്‌ ഓഫീസില്‍ ആദ്യ പരിപാടി നടക്കും. അന്ന്‌ ഉച്ചകഴിഞ്ഞ്‌ രണ്ടു മുതല്‍ നാലു വരെ- കുന്നത്തൂര്‍ താലൂക്ക്‌ ഓഫീസ്‌, 13നു രാവിലെ 10.30 മുതല്‍ 12.30 വരെ -കൊട്ടാരക്കര താലൂക്ക്‌ ഓഫീസ്‌, ഉച്ചകഴിഞ്ഞ്‌ രണ്ടു മുതല്‍ നാലു വരെ കടയ്‌ക്കല്‍, 14നു രാവിലെ 10.30 മുതല്‍ 12.30 വരെ -കൊല്ലം കലക്‌ടറേറ്റ്‌, ഉച്ചകഴിഞ്ഞ്‌ രണ്ടു മുതല്‍ നാലു വരെ- പുനലൂര്‍ താലൂക്ക്‌ ഓഫീസ്‌, നാലു മുതല്‍ ആറുവരെ -പത്തനാപുരം താലൂക്ക്‌ ഓഫീസ്‌ എന്നിങ്ങനെയാണ്‌ മറ്റു കേന്ദ്രങ്ങളിലെ ധനസമാഹരണ പരിപാടിയുടെ സമയക്രമം.
ദുരിതാശ്വാസ നിധിയിലേക്കു തുക സമാഹരിക്കുന്നതിന്റെ ഭാഗമായി എല്ലാ ഗ്രാമപഞ്ചായത്ത്‌ കമ്മിറ്റികളുടെയും അടിയന്തര യോഗം ഇന്നു നടത്തണമെന്നും അതത്‌ പ്രദേശങ്ങളിലെ വില്ലേജ്‌ ഓഫീസര്‍മാരെയും സഹകരണ ബാങ്ക്‌ പ്രസിഡന്റുമാരെയും നിര്‍വഹണ ഉദ്യോഗസ്‌ഥരെയും പങ്കെടുപ്പിക്കണമെന്നും പഞ്ചായത്ത്‌ ഡെപ്യൂട്ടി ഡയറക്‌ടര്‍ അറിയിച്ചു.

Ads by Google
Advertisement
Monday 10 Sep 2018 12.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW