Monday, September 10, 2018 Last Updated 7 Min 38 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 12.07 AM

കെട്ടിക്കിടക്കുന്ന മലിനജലം പകര്‍ച്ചവ്യാധിക്കു കാരണം

ആയൂര്‍: എം.സി. റോഡിന്റെ നവീകരണം മുതലുള്ള റോഡിലെ വെള്ളക്കെട്ടും തൊളിയും സാംക്രമിക രോഗങ്ങള്‍ പടരുന്നതിന്‌ കാരണമാകുമെന്നുള്ള ജനങ്ങളുടെ പേടി രൂക്ഷമായി. എം.സി. റോഡില്‍ ആയൂര്‍-തിരുവനന്തപുരം റൂട്ടില്‍ ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പിനു മുന്‍വശത്താണ്‌ ഈ വെള്ളക്കെട്ടും തൊളിയും.
യാത്രക്കാര്‍ക്കും വ്യാപാരികള്‍ക്കും പ്രദേശവാസികള്‍ക്കും ഇതു ബുദ്ധിമുട്ടുണ്ടാക്കുന്നു. റോഡിലെ പൊടിയുമായി ചേര്‍ന്നു കരിയോയില്‍ രൂപത്തിലാണ്‌ ഈ മലിനജലം റോഡിലേയ്‌ക്കു ദുര്‍ഗന്ധത്തോടെ ഒഴുകുന്നത്‌.
അമിത വേഗതയില്‍ കടന്നുപോകുന്ന വാഹനങ്ങള്‍ ഈ മലിനജലം യാത്രക്കാരുടെ ദേഹത്തേക്കും കടകളിലേക്കും തെറിക്കുന്നതുമൂലമുള്ള ബുദ്ധിമുട്ട്‌ അസഹനീയമാണ്‌. വര്‍ഷങ്ങളായി മഴക്കാലമെന്നോ വേനല്‍ക്കാലമെന്നോ ഇല്ലാതെ ഈ മലിനജലം എം.സി. റോഡിന്റെ കിഴക്കു ഭാഗത്ത്‌ നിന്നും പടിഞ്ഞാറ്‌ ഭാഗത്തേക്കു റോഡിനു കുറുകെ നിരന്നൊഴുകി വ്യാപാര സ്‌ഥാപനങ്ങള്‍ക്ക്‌ മുന്‍പില്‍ കെട്ടിക്കിടക്കുകയാണ്‌. എലിപ്പനി പോലെയുള്ള പകര്‍ച്ചവ്യാധികള്‍ വ്യാപകമാകുമ്പോഴും ഈ വെള്ളക്കെട്ട്‌ ഒഴിവാക്കുന്നതിനു കെ.എസ്‌.ടി.പി. യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ലെന്നാണ്‌ വ്യാപകമായ പരാതി.

Ads by Google
Advertisement
Monday 10 Sep 2018 12.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW