Friday, November 16, 2018 Last Updated 19 Min 2 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 12.06 AM

കണ്ണടച്ച്‌ അധികൃതര്‍ നഗരം കാലിത്തൊഴുത്തായി

uploads/news/2018/09/247255/4.jpg

കണ്ണൂര്‍:ചാണകം മെഴുകിയ റോഡുകള്‍. പശുക്കള്‍ കൂട്ടത്തോടെ കിടന്നയവെട്ടുന്ന കടവരാന്തകള്‍. ഇത്‌ാണ്‌ കണ്ണൂര്‍കോര്‍പറേഷനിലെ നിലവിലെ അവസ്‌ഥ. നഗരത്തില്‍ പശുക്കള്‍ അലഞ്ഞുതിരിയാന്‍ തുടങ്ങിയിട്ട്‌ കാലം കുറെയായെങ്കിലും ഇപ്പോഴും അധികൃതര്‍ കണ്ടില്ലെന്ന്‌ നടിക്കുകയാണ്‌. പശുക്കളുടെ അമ്രത്തില്‍ പരുക്കേറ്റ യാത്രക്കാരുടെ പരാതികളും അധികൃതര്‍ പരിഗണിക്കുന്നില്ല. കാല്‍നട യാത്രക്കാരും ഇരുചക്രവാഹന യാത്രക്കാരുമാണ്‌ ഏറെ പ്രയാസപ്പെടുന്നത്‌. റോഡില്‍ കൂടി നടക്കാന്‍ വാഹനങ്ങളുടെ അതിവേഗപ്പാച്ചിലിനിടയില്‍ കഴിയില്ലല്ലോയെന്ന ചിന്തയിലാണ്‌ പലരും ഫുട്‌പാത്തില്‍കൂടി നടക്കുന്നത്‌. എന്നാല്‍ പശുക്കള്‍ വിഹരിക്കുന്ന നടപ്പാതയില്‍ കൂടി നടക്കാന്‍ കഴിയാത്ത അവസ്‌ഥയിലാണ്‌ കാല്‍നട യാത്രക്കാര്‍.
അലഞ്ഞുതിരിയുന്ന പശുക്കളെ പടിച്ചുകെട്ടാന്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലും കന്നുകാലി പൗണ്ട്‌ വേണമെന്നാണ്‌ ചട്ടം. കണ്ണൂര്‍ കോര്‍പറേഷനിലും ഈ ഫണ്ടുണ്ട്‌. പിടികൂടിയ കന്നുകാലികളെ ഉടമസ്‌ഥര്‍ക്ക്‌ വിട്ടുനല്‍കാന്‍ പിഴയടക്കണമെന്നും ചട്ടമുണ്ട്‌.പശുവിന്‌ ഉടമസ്‌ഥരുണ്ടെന്ന കാര്യം തീര്‍ച്ചയാണ്‌. അലഞ്ഞുതിരിയാന്‍ വിട്ടയക്കുന്നവരെ കണ്ടെത്തി ശക്‌തമായ നടപടി സ്വീകരിക്കുകയെന്നത്‌ മാത്രമാണ്‌ ഏക പോംവഴി.

Ads by Google
Advertisement
Monday 10 Sep 2018 12.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW