Saturday, January 19, 2019 Last Updated 1 Min 21 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 12.06 AM

മാലിന്യം തള്ളല്‍ വ്യാപകം: ശാപമോക്ഷം തേടി മുഴപ്പിലങ്ങാട്‌ ബീച്ച്‌

uploads/news/2018/09/247253/2.jpg

തലശ്ശേരി: ഏഷ്യയിലെ നീളം കൂടിയ മുഴപ്പിലങ്ങാട്‌ ബീച്ച്‌ അനുദിനം മാലിന്യ കേന്ദ്രമാകുന്നു. പ്രഭാതസവാരിക്കെത്തുന്നവരാണ്‌ പ്രധാനമായും മാലിന്യം തള്ളുന്നത്‌. മുഴപ്പിലങ്ങാട്‌ പഞ്ചായത്തിന്റെറ വേണ്ടത്ര ശ്രദ്ധ ബീച്ചില്‍ പതിയില്ലെന്ന ആക്ഷേപവുമുണ്ട്‌. ബീച്ചിലെ എയ്‌ഡ് പോസ്‌റ്റില്‍ പോലീസ്‌ ഇല്ലാതതും പ്രശ്‌നമാണ്‌. ഒരു നിയന്ത്രണവുമില്ലാതെ ബീച്ചില്‍ വാഹനങ്ങള്‍ ഓടുന്നതും വാഹനം ഇടിക്കുന്ന സംഭവങ്ങളും ആവര്‍ത്തിക്കുകയാണ്‌. ഇവിടെ വാഹനങ്ങള്‍ ഇറങ്ങുന്നതിന്‌ ഫീസ്‌ ഈടാക്കുന്നുണ്ടെങ്കിലും വാഹനങ്ങളുടെ മല്‍സ്സര ഓട്ടം നിയന്ത്രിക്കാന്‍ സാധിക്കുന്നില്ല. ഉപ്പ്‌ കാറ്റേറ്റ്‌ ബീച്ചിലെ ഇലക്ര്‌ടിക്ക്‌ പോസ്‌റ്റുകള്‍ തുരുമ്പെടുത്ത്‌ നശിച്ച നിലയിലാണ്‌. അതു കൊണ്ട്‌ തന്നെ സന്ധ്യ മയങ്ങിയാല്‍ ഇരുട്ടിന്റെറ പിടിയിലാണ്‌ ഈ പ്രസിദ്ധ ടൂറിസം കേന്ദ്രം. വെളിച്ചമില്ലാത്തത്‌ സാമൂഹ്യ വിരുദ്ധരുടെ ശല്യത്തിനും ഇടയാക്കുന്നു. ലഹരി മരുന്ന്‌ വില്‍പ്പനതുടങ്ങി വിവിധ അനാശാസ്യ പ്രവര്‍ത്തനങ്ങളും വ്യാപകമാണ്‌. പകല്‍ സമയം തന്നെ ബീച്ചിലെത്തുന്ന സന്ദര്‍ശകരെ സാമൂഹ്യവിരുദ്ധര്‍ ഭീഷണിപ്പെടുത്തി പണവും ഫോണും തട്ടിയെടുത്ത സംഭങ്ങള്‍ നിരവധിയാണ്‌. സ്‌ഥിരമായിബീച്ച്‌ പരിസരത്ത്‌ സദാചാര ഗുണ്ടകളായി വിലസുന്നവരുണ്ട്‌.

Ads by Google
Advertisement
Monday 10 Sep 2018 12.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW