Wednesday, November 14, 2018 Last Updated 18 Min 37 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 12.06 AM

മാക്കൂട്ടം ഉരുള്‍പൊട്ടലില്‍ തകര്‍ന്ന പാലങ്ങള്‍.

uploads/news/2018/09/247252/1.jpg

ഇരിട്ടി: ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും കാരണം മരം കടപുഴകിയും മലവെള്ളപാച്ചിലിലും തകര്‍ന്ന മാക്കൂട്ടം ചുരം റോഡ്‌ നവീകരിക്കുന്നതിനുള്ള അറ്റകുറ്റപണിയും പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഇഴഞ്ഞു നീങ്ങുന്നതിനാല്‍ ഇരിട്ടി- വീരാജ്‌പേട്ട അന്തര്‍ സംസ്‌ഥാന പാതയില്‍ മാക്കൂട്ടംചുരം റോഡില്‍ ബസുകള്‍ ഉള്‍പ്പെടെ വലിയ വാഹനങ്ങള്‍ക്കുള്ള നിരോധനം നീങ്ങാന്‍ ഇനിയുംമാസങ്ങളെടുക്കും.
റോഡ്‌ അറ്റകുറ്റപണി ഇഴയുന്നത്‌ കാരണം വ്യാപാരികളും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ കടുത്ത യാത്രാദുരിതമാണ്‌ നേരിടുന്നത്‌
ജൂണ്‍ 12നുണ്ടായ മാക്കൂട്ടം വനമേഖലയിലെ കനത്ത ഉരുള്‍പൊട്ടലിനെ തുടര്‍ന്നാണ്‌ മാക്കൂട്ടം പാലം ഉള്‍പെടെയുള്ള നാലോളം പാലങ്ങളും അനുബന്ധ റോഡുകളും തകര്‍ന്നത്‌.
ഇതേ തുടര്‍ന്ന്‌ മാക്കുട്ടം - കൂട്ടുപുഴ അന്തര്‍ സംസ്‌ഥാന പാതയില്‍ ബസ്‌ ഗതാഗതം നിലച്ചിട്ട്‌ 80 ദിവസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്‌. മാക്കൂട്ടം വനത്തില്‍ എട്ട്‌ ഇടങ്ങളിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന്‌ ചുരം റോഡിന്റെ പലഭാഗങ്ങളും ഇടിഞ്ഞിരുന്നു. മാക്കൂട്ടം മുതല്‍ പെരുമ്പാടി വരെയുള്ള ഭാഗങ്ങളില്‍ 90 സ്‌ഥലങ്ങളിലാണ്‌ മണ്ണിടിച്ചിലും മരങ്ങള്‍ വീഴുകയും ചെയ്‌തത്‌. ഒരുമാസം പൂര്‍ണമായും അടച്ചിട്ട റോഡ്‌ താത്‌കാലിക അകുറ്റപണികള്‍ നടത്തി ചെറിയ വാഹനങ്ങള്‍ക്കായി തുറന്നു കൊടുത്തിരുന്നു.
കര്‍ണാടക സംസ്‌ഥാന ഹൈവെ 91ന്റെ ഭാഗമാണ്‌ 86 കിലോമീറ്ററുള്ള മാക്കൂട്ടം റോഡ്‌. ഇതില്‍ 16.5 കിലോമീറ്റര്‍ റോഡിന്റെ മാക്കൂട്ടം മുതല്‍ പെരുമ്പാടി വരെയുള്ള ഭാഗമാണ്‌ സ്‌ഥിരം അപകടമേഖല.
16 കിലോമീറ്റര്‍ റോഡില്‍ 15 ഇടങ്ങളില്‍ കൊടും വളവുകളാണ്‌. മൂന്നിടങ്ങളില്‍ മുമ്പ്‌ കോണ്‍കീറ്റ്‌ ചെയ്‌ത രണ്ട്‌ കിലോമീററര്‍ ദൂരത്തില്‍ ഇരുമ്പ്‌ ബാരിക്കേഡുകള്‍ തീര്‍ത്തും സുരക്ഷ ഒരുക്കിയെങ്കിലും റോഡ്‌ പൂര്‍ണമായും ഇപ്പോള്‍ അപകടഭീഷണിയിലാണ്‌.
വലിയ വാഹനങ്ങള്‍ക്കുള്ള നിരോധനം മൂലം ഏറെ ദുരിതത്തിലായത്‌ മലയാളികളാണ്‌. ദിനംപ്രതി ആയിരത്തോളം വാഹനങ്ങളാണ്‌ കൂട്ടുപുഴ പാലവും കടന്ന്‌ ചുരംറോഡ്‌ കയറി വീരാജ്‌പേട്ട, മൈസൂരു, ബാംഗളുരു ഭാഗങ്ങളിലേക്ക്‌ എത്തുന്നത്‌. ഇതുവഴിയുള്ള വാഹന ഗതാഗതം തടസപ്പെട്ടതോടെ പലരും യാത്ര തന്നെ റദ്ദാക്കിയിരിക്കുകയാ ണ്‌.
തോട്ടം തൊഴിലാളികളും വ്യാപാരികളും വിദ്യാര്‍ഥികളും അനുഭവിക്കുന്ന യാത്രാദുരിതത്തിന്‌ കണക്കില്ല. ഇരിട്ടിയില്‍ നിന്ന്‌ ജീപ്പുകളാണ്‌ ഇപ്പോള്‍ വീരാജ്‌ പേട്ടയിലേക്ക്‌ മാക്കൂട്ടം വഴി സര്‍വ്വീസ്‌ നടത്തുന്നത്‌. 45രൂപ ബസിന്‌ വേണ്ടിടത്ത്‌
150 രൂപയാണ്‌ വീരാജ്‌പേട്ടയിലേക്ക്‌ ടാക്‌സി കൂലി നല്‍കേണ്ടത്‌. ഇത്‌ വിദ്യാര്‍ഥികളെയും തൊഴിലാളികളെയും വ്യാപാരികളേയും ഏറെ പ്രയാസത്തിലാക്കുകയാണ്‌.
മാക്കൂട്ടംചുരം റോഡ്‌ ശാസ്‌ത്രീയമായി നവീകരിക്കുന്നതിന്‌ കര്‍ണാടക പൊതുമരാമത്ത്‌ വകുപ്പ്‌ ആറുകോടിയുടെ പ്രാഥമിക പദ്ധതി നടപ്പിലാക്കുമെന്നാണ്‌ പ്രഖ്യാപിച്ചതെങ്കിലും മഴ മാറി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ കാലാവസ്‌ഥ അനുകൂലമായിട്ടും
അറ്റകുറ്റപ്പണി നടത്തിനും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തികരിക്കാനും സാധിക്കാതെ ഇഴഞ്ഞുനീങ്ങുകയാണ്‌.
50 ലക്ഷം രൂപ ചെലവിലാണ്‌ താലിക അറ്റകുപണികള്‍ നടത്തിയത്‌. ഒരു മാസത്തിനുള്ളില്‍ വലിയ വാഹനങ്ങള്‍ക്ക്‌ സര്‍വ്വീസ്‌ പുനരാരംഭിക്കത്തക്ക രീതിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും അധികൃതര്‍ ഉറപ്പു നല്‍കിയിരുന്നു.
എന്നാല്‍ തുടര്‍ നടപടികളും നിര്‍മ്മാണ പ്രവ്യത്തികളുടെ ടെണ്ടര്‍ നടപടികള്‍ പോലും ആരംഭിച്ചിട്ടില്ല.
കുടക്‌ ജില്ലയുടെ വിവിധ ഭാഗങ്ങളിലുണ്ടായ മഴക്കെടുതി മൂലം ജില്ലാ ഭരണകൂട ത്തിന്റെ ശ്രദ്ധ മുഴുവന്‍ അങ്ങോട്ട്‌ തിരിഞ്ഞതാണ്‌ മാക്കൂട്ടം ചുരം റോഡ്‌ പ്രവര്‍ത്തി ഇഴഞ്ഞു നീങ്ങാനും നിര്‍മ്മാണ പ്രവൃത്തി മരവിക്കാനും കാരണമെന്നാണ്‌ അധികൃതര്‍ പറയുന്നത്‌.

Ads by Google
Advertisement
Monday 10 Sep 2018 12.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW