Saturday, April 20, 2019 Last Updated 19 Min 53 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 12.06 AM

പെരിഞ്ചേരി അമ്പലകുളം നവീകരണം കെഎല്‍ ഡി സി എസ്‌റ്റിമേറ്റ്‌ തയ്യാറാക്കി

മട്ടന്നൂര്‍: നഗരസഭയിലെ ഏറ്റവും വലിയ കുളങ്ങളില്‍ ഒന്നായപെരിഞ്ചേരി അമ്പലക്കുളം നവീകരിക്കുന്നു. നവീകരണത്തിന്റെ ഭാഗമായുള്ള പ്രാരംഭ ഘട്ടമെന്ന്‌ നിലയില്‍കെ എല്‍ ഡി സിഎഞ്ചിനീയര്‍മാര്‍ കുളം സന്ദര്‍ശിച്ച്‌ എസ്‌റ്റിമേറ്റ്‌ തയ്യാറാക്കി.
കരിങ്കല്ല്‌, ചെങ്ക കല്ല്‌ എന്നിവ ഉപയോഗിച്ച്‌ കുളത്തിന്റെ പാര്‍ശ്വഭിത്തികള്‍ നവീകരിക്കാനും കുളത്തിന്‍കെട്ടികിടക്കുന്ന ചെളികള്‍ നീക്കം ചെയ്യാനുള്ള പ്രവൃത്തിയുടെ എസ്‌റ്റിമേറ്റാണ്‌ ഉണ്ടാക്കുന്നത്‌. എകദേശം ഒന്നര കോടി രൂപയോളം ചിലവഴിക്കേണ്ടി വരും. നവീകരണത്തിന്‌ ആവശ്യമായ ഫണ്ട്‌ നബാര്‍ഡിന്‍ നിന്ന്‌ കണ്ടെത്തുവാനാണ്‌ ഇപ്പോള്‍ തീരുമാനം.50സെന്റില്‍ പരന്ന കിടക്കുന്ന
നിലവിലെ കുളത്തിലെ ജലം ഉപയോഗിച്ച്‌ പ്രദേശത്തെ നിരവധി പേര്‍ പല തരം കൃഷികള്‍ നടത്തിവരുന്നുണ്ട്‌. ഇതിനും പുറമെ വിശാലമായ കുളത്തിന്‍നീത്തല്‍ പരിശീലനവും നടത്തി വരുന്നുണ്ട്‌. അമ്പലക്കുളം കാലപഴക്കത്താന്‍ നാശത്തിലേക്ക്‌ നീങ്ങുമ്പോള്‍ യാ ണ്‌ വാര്‍ഡ്‌ കൗണ്‍സിലര്‍ എ.കെ.സുരേഷും പെരിഞ്ചേരി വിഷ്‌ണു ക്ഷേത്രം ട്രസ്‌റ്റി ചെയര്‍മാനും ഉണ്ണികൃഷ്‌ണന്‍ നമ്പൂതിരി സ്‌ഥലം എം എല്‍ എ യും മന്ത്രിയുമായ ഇ.പി.ജയരാജന്‍ നല്‍കിയ നിവേദനത്തിന്റെ അടിസ്‌ഥാനത്തിന്‍ കുളം നവീകരിക്കാനുള്ള നടപടിക്ക്‌ തുടക്കം കുറിച്ചത്‌.

Advertisement
Monday 10 Sep 2018 12.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW