Thursday, June 20, 2019 Last Updated 0 Min 10 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 12.06 AM

മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം: ബിജെപി

അഴീക്കോട്‌: പ്രളയ ദുരന്തത്തില്‍ നൂറുകണക്കിനാള്‍ക്കാരെ രക്ഷിച്ച്‌ നാടിന്‌അഭിമാനമായി മാറിയ മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന്‌ ബിജെപി സംസ്‌ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേഷ്‌ ആവശ്യപ്പെട്ടു. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത മത്സ്യത്തൊഴിലാളികളെ ആദരിക്കാനായി ബിജെപി അഴീക്കോട്‌ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നീര്‍ക്കടവില്‍ നടന്ന ആദരിക്കല്‍ ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓഖി, സുനാമി ദുരന്തങ്ങളുണ്ടായ സമയത്ത്‌ കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ക്കുണ്ടായ നഷ്‌ടം ഇന്നും നികത്തിക്കൊടുക്കാന്‍ മാറിമാറി വന്ന സര്‍ക്കാറുകള്‍ക്ക്‌ സാധിച്ചിട്ടില്ല. കേരളത്തില്‍ ഭീതിജനകമായ പ്രളയദുരന്തം ഉണ്ടായപ്പോള്‍ ചാലക്കുടി, അങ്കമാലി, ചെങ്ങന്നൂര്‍, ആലുവ മേഖലകളില്‍ ഏറെ അപകടഭീഷണികള്‍ നേരിട്ടാണ്‌ മത്സ്യത്തൊഴിലാളികള്‍ രക്ഷാപ്രര്‍ത്തനം നടത്തിയത്‌. രാഷ്‌ട്രീയ അതിര്‍വരമ്പുകളില്ലാതെ ആത്മാര്‍ത്ഥതയോടെ സേവനപ്രര്‍ത്തനം നടത്തിയ ഇവരുടെ സംരക്ഷണം കൂടി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. അദ്ദേഹം ആവശ്യപ്പെട്ടു.
ചടങ്ങില്‍ മണ്ഡലം പ്രസിഡണ്ട്‌ കെ.എന്‍.വിനോദ്‌ അധ്യക്ഷത വഹിച്ചു. സംസ്‌ഥാന സെല്‍ കണ്‍വീനര്‍ കെ.രഞ്ചിത്ത്‌, ജില്ലാ പ്രസിഡണ്ട്‌ പി.സത്യപ്രകാശ്‌, യുവമോര്‍ച്ച സംസ്‌ഥാന വൈസ്‌ പ്രസിഡണ്ട്‌ ബിജു ഏളക്കുഴി സംസാരിച്ചു. എ.അജിത്ത്‌ കുമാര്‍ സ്വാഗതവും സി.പത്മനാഭന്‍ നന്ദിയും പറഞ്ഞു.

Ads by Google
Advertisement
Monday 10 Sep 2018 12.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW