Sunday, November 18, 2018 Last Updated 8 Min 54 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 12.06 AM

വണ്ണാത്തിപ്പുഴയില്‍ അപ്രതീക്ഷതമായി വറ്റി; ജനം ആശങ്കയില്‍

പരിയാരം: വണ്ണാത്തിപ്പുഴയില്‍ വറ്റല്‍ പ്രതിഭാസം, ജനങ്ങള്‍ അങ്കലാപ്പില്‍. ഒരാഴ്‌ച്ചമുമ്പ്‌ വരെ കരകവിഞ്ഞൊഴുകിയ വണ്ണാത്തിപ്പുഴയിലാണ്‌ കഴിഞ്ഞ ദിവസം മുതല്‍ ജലനിരപ്പ്‌ ക്രമാതീതമായി താഴ്‌ന്നുതുടങ്ങിയത്‌. പുഴ മെലിഞ്ഞ്‌ നീര്‍ച്ചാലായി മാറുന്ന അവസ്‌ഥയാണിപ്പോള്‍. കടുത്ത വേനലില്‍ പോലും പുഴയില്‍ ഇത്തരത്തില്‍ വെള്ളം കുറഞ്ഞിട്ടില്ലെന്നാണ്‌ പഴമക്കാര്‍ പറയുന്നത്‌. തീര്‍ത്തും ശുദ്ധജലം നിറഞ്ഞ വണ്ണാത്തിപ്പുഴയെ ആശ്രയിച്ച്‌ പുഴയോരങ്ങളില്‍ കൃഷി നടത്തിക്കൊണ്ടിരിക്കുന്ന പരമ്‌ബരാഗത വാഴകൃഷിക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ആശങ്കയിലാണ്‌.
ഈ അപൂര്‍വ്വ പ്രതിഭാസത്തെക്കുറിച്ച്‌ സിഡബ്ല്യുആര്‍ഡിഎം അന്വേഷണം നടത്തണമെന്നാണ്‌ നാട്ടുകാര്‍ ആവശ്യപ്പെടുന്നത്‌. നൂറുകണക്കിനാളുകളുടെ ജീവിതത്തിന്റെ ഭാഗമായി മാറിയ വണ്ണാത്തിപ്പുഴയില്‍ നിന്നാണ്‌ പരിയാരം മെഡിക്കല്‍ കോളജിലേക്ക്‌ ഉള്‍പ്പെടെ ശുദ്ധജലം എത്തിക്കുന്നത്‌. ആഗസ്‌ത് മാസത്തില്‍ നടന്ന പ്രളയത്തില്‍ സാധാരണയിലും കവിഞ്ഞൊഴുകിയിരുന്ന വണ്ണാത്തിപ്പുഴ പെട്ടെന്ന്‌ വറ്റിയത്‌ വരാന്‍പോകുന്ന കൊടും വരള്‍ച്ചയുടെ സൂചനയായിട്ടാണ്‌ പലരും ചൂണ്ടിക്കാട്ടുന്നത്‌.
ഇത്‌ സംബന്ധിച്ച്‌ നാട്ടുകാര്‍ വില്ലേജ്‌ അധികൃതരോടും പഞ്ചായത്തിലും പരാതികള്‍ അറിയിച്ചിട്ടുണ്ട്‌. ഇതേക്കുറിച്ച്‌ പരിശോധിക്കാന്‍ കോഴിക്കോട്ടെ ജലവിഭവ വികസന വിനിയോഗ കേന്ദ്രം -സിഡബ്ല്യുആര്‍ഡിഎം-അധികൃതര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട്‌ മലബാര്‍ അസോസിയേഷന്‍ ഫോര്‍ നേച്ചര്‍-മാന്‍-ജലവിഭവ മന്ത്രിക്ക്‌ അടിയന്തിര സന്ദേശമയച്ചു.

Ads by Google
Advertisement
Monday 10 Sep 2018 12.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW