Sunday, February 10, 2019 Last Updated 31 Min 41 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 12.06 AM

പ്രളയദുരിതബാധിത മേഖലയില്‍ കാരുണ്യത്തിന്റെ കൈത്താങ്ങുമായി നന്മ ചാരിറ്റബിള്‍ സൊസൈറ്റി

ഇരിട്ടി: ഉരുള്‍പൊട്ടലും മഹാമാരിയും ദുരന്തം വിതച്ച അയ്ംയകുന്ന്‌ പഞ്ചായത്തിലെ വാണിയപ്പാറ തട്ട്‌, മുരിക്കുംകരി മേഖലയില്‍ ദുരിതബാധിതരായ നിര്‍ദ്ദന കുടുംബങ്ങള്‍ക്ക്‌ കാരുണ്യത്തിന്റെ മൂന്നാംഘട്ട സഹായഹസ്‌തവുമായി ഇരിട്ടി നന്മ ചാരിറ്റബിള്‍ സൊസൈറ്റി പ്രവര്‍ത്തകരെത്തി.
വാണിയപ്പാറ തട്ട്‌, മുരിക്കുംകരി പ്രദേശത്തെ ദുരിതബാധിതരായ സ്‌ത്രീകളും കുട്ടികളും വയോധികരും ഉള്‍പ്പെടെ ഇരുപത്തിയഞ്ചോളം കുടുംബങ്ങള്‍ക്കാണ്‌ നന്മയുടെ നേതൃത്വത്തില്‍ വസ്‌ത്രങ്ങള്‍ കൈമാറിയത്‌.
മുരിക്കുംകരിയില്‍ നടന്ന സഹായ വിതരണം നന്മ ട്രഷറര്‍ ഹരീന്ദ്രന്‍ പുതുശ്ശേരി ആദ്യസഹായം കൈമാറി ഉദ്‌ഘാടനം ചെയ്‌തു.
നന്മ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡണ്ട്‌ വി.പി. സതീശന്‍ അധ്യക്ഷത വഹിച്ചു.
നന്മ ജനറല്‍ സെക്രട്ടറി സന്തോഷ്‌ കോയിറ്റി. നന്മ ഭാരവാഹികളായ വി.എം നാരായണന്‍, പി.പി കുഞ്ഞുഞ്ഞ്‌, ബാബു സി കീഴൂര്‍, എ.ഉണ്ണികൃഷ്‌ണന്‍, കെ.ജി സത്യരാജ്‌, സുനില്‍ കെ.എസ്‌, രാജേഷ്‌ പയഞ്ചേരി സഹായ വിതരണത്തില്‍ പങ്കാളികളായി സംസാരിച്ചു.
അയ്യംകുന്ന്‌ മേഖലയിലെ പൊതുപ്രവര്‍ത്തകന്‍ കെ.ജെ സജീവന്‍ സ്വാഗതവും നന്മ ജോ. സെക്രട്ടറി എന്‍.സജേഷ്‌ബാബു നന്ദിയും പറഞ്ഞു.
കൂത്തുപറമ്പ്‌ പാറാലിലെ ജെ.എസ്‌. കോപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന പെറ്റല്‍സ്‌ ടെക്‌സ്റ്റൈല്‍സ്‌ ഗ്രൂപ്പും നന്മയുടെ ഡയറക്‌ടറും ഇന്ത്യന്‍ കരസേനാംഗവുമായ കെ.ജി സത്യരാജ്‌ (എടക്കാനം) എന്നിവരാണ്‌ ദുരിതബാധിതര്‍ക്ക്‌ കൈത്താങ്ങായി വസ്‌ത്രങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്‌തത്‌.

Ads by Google
Advertisement
Monday 10 Sep 2018 12.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW