Saturday, April 20, 2019 Last Updated 0 Min 13 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 12.05 AM

വീട്‌ ഇടിഞ്ഞുവീണു: അഞ്ചംഗകുടുംബം തലനാരിഴയ്‌ക്ക്‌ രക്ഷപ്പെട്ടു

uploads/news/2018/09/247247/4.jpg

ചെറുതോണി: വീട്‌ ഇടിഞ്ഞുവീണു അഞ്ചംഗ കുടുംബം തലാനാരിഴയ്‌ക്ക്‌ രക്ഷപെട്ടു. കഞ്ഞിക്കുഴി പഞ്ചായത്തിലെ 17-ാം വാര്‍ഡില്‍ ആമ്പശേരിയില്‍ അമ്പാടിയുടെ വീടാണ്‌ ഇടിഞ്ഞു വീണത്‌.
അപകടസമയത്ത്‌ വീട്ടിലുണ്ടായിരുന്ന ഇദ്ദേഹത്തിന്റെ ഭാര്യയും ഏഴും ഒന്നും വയസുള്ള രണ്ടു പെണ്‍മക്കളും അമ്മയും തലനാരിഴയ്‌ക്ക്‌ രക്ഷപെടുകയായിരുന്നു. കനത്ത മഴയില്‍ കേടുപാടുകള്‍ ഒന്നും സംഭവിക്കാതിരുന്ന വീട്‌ നല്ല കാലാവസ്‌ഥയില്‍ ഇടിഞ്ഞുവീണത്‌ നാട്ടുകാരുടെ ഇടയില്‍ പരിഭ്രാന്തിക്കു കാരണമായി.
മണ്‍കട്ടയില്‍ നിര്‍മിച്ച വീടിന്‌ 35 വര്‍ഷം പഴക്കമുണ്ട്‌. വീട്ടിലുണ്ടായിരുന്ന ഉപകരണങ്ങളെല്ലാം പൂര്‍ണമായും നശിച്ചു.

Ads by Google
Advertisement
Monday 10 Sep 2018 12.05 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW