Monday, September 10, 2018 Last Updated 0 Min 58 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 12.05 AM

കാലവര്‍ഷക്കെടുതിയില്‍ പതിറ്റാണ്ടുകളുടെ പ്രയത്‌നമെല്ലാം നഷ്‌ടപ്പെട്ട്‌ വൃദ്ധദമ്പതികള്‍

uploads/news/2018/09/247246/3.jpg

അടിമാലി: പതിറ്റാണ്ടുകളായി വിയര്‍പ്പൊഴുക്കി നേടിയ കൃഷിയിടവും കാര്‍ഷികോത്‌പന്നങ്ങളും വീടുമെല്ലാം കാലവര്‍ഷത്തില്‍ നഷ്‌ടപ്പെട്ട വൃദ്ധദമ്പതികള്‍ക്ക്‌ കണ്ണീരു മാത്രം ബാക്കി.
കൊന്നത്തടി കുന്നത്ത്‌ കെ.യു. പുരുഷോത്തമന്‍ (80), ഭാര്യ വിലാസിനി (76) എന്നിവരെയാണ്‌ കാലവര്‍ഷക്കെടുതി ദുരിതത്തിലായത്‌. കഴിഞ്ഞ 15നുണ്ടായ കനത്ത മഴയെത്തുടര്‍ന്നാണ്‌ ഇവരുടെ ഒരേക്കര്‍ 84 സെന്റ്‌ പട്ടയഭൂമി പൂര്‍ണമായും മണ്ണിടിച്ചിലില്‍ തകര്‍ന്നത്‌.
ഇവരുടെ വീടും പൂര്‍ണ്ണമായി തകര്‍ന്ന നിലയിലാണ്‌. കൃഷിടിയത്തിലെ നൂറ്റിയന്‍പതോളം റബര്‍ മരങ്ങള്‍, നൂറ്റിയന്‍പതോളം കൊക്കോ, ജാതി, ഗ്രാമ്പു, തെങ്ങ്‌, ഏലം, വാഴ, കമുക്‌, ഇരുന്നൂറോളം കുരുമുളക്‌ ചെടികള്‍ തുടങ്ങിയ എല്ലാ കൃഷിദേഹണ്ഡങ്ങളും നശിച്ചു.
കെടുതിക്ക്‌ മുന്‍പ്‌ മകന്റെ വീട്ടിലേക്ക്‌ താമസം മാറിയിരുന്നതിനാലാണ്‌ ജീവന്‍ രക്ഷിക്കാനായത്‌. 66 വര്‍ഷങ്ങള്‍ക്ക്‌ മുന്‍പാണ്‌ പിതാവിനൊപ്പം പാലായിലെ വിളക്കുമാടം എന്ന സ്‌ഥലത്തു നിന്നും പുരുഷോത്തമന്‍ രക്ഷിതാക്കള്‍ക്കൊപ്പം കൊന്നത്തടിയിലെത്തിയത്‌. അന്നു തുടങ്ങിയ അധ്വാനത്തിന്റെ ഫലമെല്ലാം പ്രകൃതി കവര്‍ന്നെടുത്തതോടെ വൃദ്ധ ദമ്പതികള്‍ ഇപ്പോള്‍ മരക്കാനത്തെ ബന്ധുവീട്ടിലാണ്‌ താമസം. കൃഷിയിടത്തിലെ വിവിധ ഭാഗങ്ങളിലെ മണ്ണിടിച്ചിലില്‍ മുപ്പത്‌ അടിയോളം താഴ്‌ന്ന നിലയിലാണ്‌. സ്‌റ്റേറ്റ്‌ ബാങ്ക്‌ വെള്ളത്തൂവല്‍ ശാഖയില്‍ നിന്നും രണ്ടു ലക്ഷത്തോളം രൂപ വായ്‌പയെടുത്ത്‌ ചെയ്‌തിരുന്ന കൃഷിയാണ്‌ കാലവര്‍ഷത്തില്‍ ഇല്ലാതായത്‌.

Ads by Google
Advertisement
Monday 10 Sep 2018 12.05 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW