Friday, November 16, 2018 Last Updated 18 Min 44 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 12.05 AM

മഴ തുണച്ചു; തോമസിനും കുടുംബത്തിനും ജീവന്‍ തിരിച്ചുകിട്ടി

uploads/news/2018/09/247245/2.jpg

ചെറുതോണി: തോരാത്ത മഴയും പനിയും നല്‍കിയത്‌ ജീവിതം. ഉരുള്‍പൊട്ടലില്‍ ഒരേക്കര്‍ സ്‌ഥലവും വീടും നഷ്‌ടപ്പെട്ട ചേലച്ചുവട്‌ ചോലിക്കരയില്‍ തോമസ്‌-റാണി ദമ്പതികള്‍ക്ക്‌ ജീവന്‍ നഷ്‌ടപ്പെടാതിരുന്നത്‌ തലേദിവസം ആരംഭിച്ച തോരാത്ത മഴയും ഇളയകുട്ടിക്ക്‌ പെട്ടെന്നുണ്ടായ പനിയും.
തോമസ്‌ എറണാകുളത്ത്‌ ഹോട്ടല്‍ ജീവനക്കാരനാണ്‌. മൂത്ത രണ്ടുകുട്ടികളെ വെണ്‍മണിയിലുള്ള സ്വന്തം വീട്ടിലാക്കിയ ശേഷം പനിബാധിച്ച ഇളയകുട്ടിയുമായി മുരിക്കാശേരിയിലുള്ള സ്വകാര്യ ആശുപത്രിയിലേക്കു റാണി പോയി. അന്നവിടെ തങ്ങേണ്ടിവന്നതാണ്‌ ഇവരുടെ ജീവിതത്തില്‍ വഴിത്തിരിവായത്‌. അന്നു രാത്രി ഇവരുടെ വീടും വീടിരുന്ന ഒരേക്കര്‍ സ്‌ഥലവും ഉരുള്‍പൊട്ടലില്‍ നശിച്ചു. രാവിലെ അയല്‍വാസികള്‍ വിളിച്ചുപറഞ്ഞപ്പോഴാണ്‌ റാണി വിവരമറിയുന്നത്‌. വെള്ളപ്പൊക്കമായിരുന്നതിനാല്‍ ഭര്‍ത്താവ്‌ തോമസ്‌ വീട്ടിലെത്താനാവാതെ വഴിയില്‍ കുടുങ്ങി. ചുരുളി സെന്റ്‌ ജോര്‍ജ്‌ പള്ളിയുടെ സ്‌ഥലത്തുനിന്നും പൊട്ടിയ ഉരുളിനോടൊപ്പം കടപുഴകിയെത്തിയ മൂന്നു വന്‍മരങ്ങള്‍ ഇവരുടെ വീടില്‍ വന്നിടിച്ച്‌ തകര്‍ന്നടിയുകയായിരുന്നു.
എല്ലാം തകര്‍ന്ന ഇവര്‍ ഇപ്പോള്‍ ഉരുള്‍പൊട്ടിയ സ്‌ഥലത്തുതന്നെ പ്ലാസ്‌റ്റിക്ക്‌ വലിച്ചുകെട്ടി ഷെഡ്‌ ഉണ്ടാക്കി താമസിക്കുകയാണ്‌. സര്‍ക്കാര്‍ സഹായം ലഭ്യമാക്കുന്നത്‌ പ്രതീക്ഷിച്ചു കഴിയുകയാണ്‌ ഇവര്‍.

Ads by Google
Advertisement
Monday 10 Sep 2018 12.05 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW