Tuesday, April 23, 2019 Last Updated 9 Min 1 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 12.04 AM

ചെയര്‍പേഴ്‌സന്റെ പ്രസ്‌താവന കള്ളമെന്ന്‌ യു.ഡി.എഫ്‌. കൗണ്‍സിലര്‍മാര്‍

തൊടുപുഴ: കോതായിക്കുന്ന്‌ ബസ്‌ സ്‌റ്റാന്‍ഡിലെ പേ ആന്‍ഡ്‌ പാര്‍ക്ക്‌ വിഷയം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നടത്തിയ പ്രസ്‌താവന പച്ചക്കള്ളമെന്ന്‌ യു.ഡി.എഫ്‌. കൗണ്‍സിലര്‍മാര്‍. എ.എം. ഹാരിദ്‌, ടി.കെ സുധാകരന്‍ നായര്‍ എന്നിവരാണ്‌ ചെയര്‍പേഴ്‌സണെതിരേ രംഗത്തിയിരിക്കുന്നത്‌.
സ്വകാര്യ കെട്ടിട ഉടമയെ സഹായിക്കുവാനും സ്വാര്‍ഥതാല്‍പര്യം സംരക്ഷിക്കാനുമായി പേ ആന്‍ഡ്‌ പാര്‍ക്ക്‌ ഒഴിവാക്കാന്‍ കൗണ്‍സില്‍ ചര്‍ച്ച തുടങ്ങിയത്‌. എന്നാല്‍ അംഗങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന്‌ ഉഭയകക്ഷി ചര്‍ച്ചയ്‌ക്കായി വൈസ്‌ ചെയര്‍മാനെ ചുമതലപ്പെടുത്തുക മാത്രമാണ്‌ ചെയ്‌തത്‌.
കൗണ്‍സില്‍ തീരുമാനിക്കാത്ത കാര്യങ്ങള്‍ വളച്ചൊടിച്ച്‌ പ്രസ്‌താവന ഇറക്കിയ ചെയര്‍പേഴ്‌സണ്‍ രാഷ്‌ട്രീയ സമര്‍ദത്തിന്‌ വഴിപ്പെട്ടു. കഴിഞ്ഞ 10 വര്‍ഷമായി സൗജന്യമായി വാഹന പാര്‍ക്കിങ്‌ യഥേഷ്‌ടം നടത്തിയിരുന്ന സ്‌ഥലം നഗരസഭയ്‌ക്ക്‌ വരുമാന വര്‍ധനവും വാഹന എണ്ണങ്ങളുടെ നിയന്ത്രണവും ലക്ഷ്യമാക്കിയാണ്‌ ലേലം ചെയ്‌തുകൊടുത്തത്‌.
ചിലര്‍ കെട്ടിടഉടമയുടെ സമര്‍ദത്തിന്‌ വഴങ്ങി അസൗകര്യങ്ങളെക്കുറിച്ചും ജനങ്ങളുടെ ജീവന്റെ വിലയേക്കുറിച്ചും ഇപ്പോള്‍ സംസാരിക്കുന്നത്‌. സ്വന്തമായി പ്രവേശനമാര്‍ഗമില്ലാത്ത സ്വകാര്യ കോംപ്ലക്‌സ്‌ ഉടമയ്‌ക്ക്‌ നഗരസഭ വക സ്‌ഥലം പ്രവേശനമാര്‍ഗമാക്കുന്നതിനും കൂടാതെ ഈ സ്‌ഥാപനത്തിലേയ്‌ക്ക്‌് വരുന്ന വാഹനങ്ങള്‍ക്ക്‌ പാര്‍ക്കിങ്‌ സൗജന്യമായി തരപ്പെടുത്തി കൊടുക്കുന്നതിനായി അച്ചാരം വാങ്ങിയ ചിലരുടെ താല്‍പര്യമാണ്‌ പേ ആന്‍ഡ്‌ പാര്‍ക്ക്‌ ലേലം ഒഴിവാക്കണമെന്നുള്ളത്‌. ഇതിനു കൂട്ടുനില്‍ക്കുവാന്‍ യു.ഡി.എഫിന്‌ സാധ്യമല്ല. മുനിസിപ്പാലിറ്റിയുടെ വരുമാന വര്‍ധനവ്‌ ലക്ഷ്യമിട്ട്‌് ധനകാര്യ സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരം കൗണ്‍സിലിന്റെ അംഗീകാരത്തോടെ ലേലം ചെയ്‌ത സ്‌ഥലത്ത്‌ നിന്ന്‌ കിട്ടുന്ന 256000 രൂപ ചെയര്‍പേഴ്‌സന്‌ വെറും തുച്‌ഛമായ സംഖ്യയായിരിക്കും.
മിനി മധു ചെയര്‍പേഴ്‌സണ്‍ ആയിട്ട്‌ 90 ദിവസത്തിനിടയില്‍ ഗുണകരമായ ഒരു തീരുമാനവും ഉണ്ടായിട്ടില്ലെന്നും എടുത്ത തീരുമാനം പൊതു ഖജനാവിന്‌ നഷ്‌ടമുണ്ടാക്കുന്നു. മാര്‍ച്ചില്‍ ഡി.പി.സി അംഗീകരിച്ച 163 പദ്ധതികളില്‍ കേവലം 18 എണ്ണം മാത്രമാണ്‌ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തികരിച്ചിട്ടുള്ളത്‌. ഇനിയും 13 പദ്ധതികളുടെ അംഗീകാരം ലഭിക്കാന്‍ ഡി.പി.സിയില്‍ പോകേണ്ട ഫയലുകളുമുണ്ട്‌. ചെയര്‍പേഴ്‌സനെ റബര്‍ സ്‌റ്റാമ്പാക്കി പാര്‍ട്ടി ഓഫീസില്‍ നിന്നും ലഭിക്കുന്ന നിര്‍ദേശങ്ങള്‍ക്ക്‌ അനുസരിച്ച്‌് നിഴല്‍ ചെയര്‍മാന്‍മാരും ചില ഉദ്യോഗസ്‌ഥ പ്രമാണിമാരുമാണ്‌ നഗരസഭാ ഭരണത്തില്‍ ചുക്കാന്‍ പിടിക്കുന്നത്‌.
മങ്ങാട്ടുകവലയില്‍ എ.എം. മുഹമ്മദ്‌ കുഞ്ഞു ലബ്ബാ സാഹിബ്‌ സ്‌മാരക ബസ്‌ സ്‌റ്റാന്‍ഡ്‌ കോംപ്ലകിസിന്റെ പ്ലാനും എസ്‌റ്റിമേറ്റും സര്‍ക്കാര്‍ അംഗീകരിച്ച്‌ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തികരിച്ചതു യു.ഡി.എഫ്‌ കാലഘട്ടത്തിലാണ്‌. എന്നാല്‍ ചെയര്‍പേഴ്‌സണ്‍ സ്‌ഥാനം അപ്രതീഷിതമായി കിട്ടിയ എല്‍.ഡി.എഫിന്‌ ഇതിനു ശേഷം തുടര്‍ നടപടികളില്‍ നിന്നും മുന്നോട്ട്‌ പോകാന്‍ പറ്റാത്ത അവസ്‌ഥയിലാണ്‌. നടപടി വൈകിപ്പിക്കുന്നതിനു പിന്നില്‍ രാഷ്‌ട്രീയ ഗൂഡാലോചനയാണുള്ളത്‌.പഴയ പ്രൈവറ്റ്‌ ബസ്‌ സ്‌റ്റാന്‍ഡ്‌ പ്രദേശം യു.ഡി.എഫ്‌. നേതൃത്വമാണ്‌ ഇപ്പോഴത്തെ നിലയിലാക്കിയത്‌. അവിടെ പേ ആന്‍ഡ്‌ പാര്‍ക്കിന്‌ ലേല നടപടി സ്വീകരിക്കാന്‍ ഫയല്‍ തയാറായതും യു.ഡി.എഫ്‌ കാലഘട്ടത്തിലാണ്‌.
പുതിയതായി അധികാരത്തിലെ ത്തിയ ചെയര്‍പേഴ്‌സണ്‍ മിനി മധുവിന്‌ തൊടുപുഴ നഗരത്തിലെ സമഗ്രവികസനം ആഗ്രഹിച്ച്‌ യു.ഡി.എഫ്‌. പൂര്‍ണ പിന്തുണയാണ്‌ നാളിതു വരെ നല്‍കി വന്നത്‌. യു.ഡി.എഫ്‌ നടപ്പിലാക്കിയ പദ്ധതികളുടെ വാലില്‍ പിടിച്ച്‌ ഇതിന്റെയെല്ലാം പിതൃത്വം അവകാശപ്പെടുന്നതല്ലാതെ കഴിഞ്ഞ്‌ 90 ദിവസമായി ഒരു മാറ്റവും മുനിസിപ്പാലിറ്റിയില്‍ ഉണ്ടായിട്ടില്ലെന്നും കൗണ്‍സിലര്‍മാര്‍ ആരോപിച്ചു.

Ads by Google
Advertisement
Monday 10 Sep 2018 12.04 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW