Thursday, January 17, 2019 Last Updated 6 Min 41 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 12.04 AM

മണ്ണിരകള്‍ ചാകുന്നത്‌ മണ്ണിന്റെ ഘടന മാറാന്‍ കാരണമാകുന്നുവെന്ന്‌

കുഞ്ചിത്തണ്ണി: ഹൈറേഞ്ചില്‍ വ്യാപകമായി മണ്ണിരകള്‍ ചാകുന്നതു മൂലം മണ്ണിന്റെ ഘടനതന്നെ മാറാന്‍ കാരണമാകുന്നുവെന്ന്‌് കര്‍ഷകര്‍.
മഴയില്‍ നനഞ്ഞ്‌ കുതിര്‍ന്ന മണ്ണില്‍ ഇപ്പോള്‍ കനത്ത ചൂടുമൂലം വിണ്ടുകീറി അമിതമായി മണ്ണിരകള്‍ക്ക്‌ ചൂട്‌ അനുഭവ പ്പെടുന്നതാണ്‌ കൂട്ടത്തോടെ ചാകുന്നതെന്ന്‌ പറയപ്പെടുന്നത്‌. എഴുപതു വര്‍ഷത്തോളമായി ഹൈറേഞ്ചില്‍ ജനങ്ങള്‍ കുടിയേറി കൃഷി ചെയ്‌തുവന്നിരുന്നുവെങ്കിലും മണ്ണിരകള്‍ കൂട്ടത്തോടെ ചാകുന്നത്‌ ആദ്യമായാണ്‌. രണ്ടുമാസം തിമിര്‍ത്ത്‌ പെയ്‌ത കാലവര്‍ഷത്തിന്‌ ശേഷം ഹൈറേഞ്ചിലെ പ്രകൃതിക്കുണ്ടായ മാറ്റം വലുതാണ്‌.
ശക്‌തമായിരുന്ന നീരുറവകള്‍ ഇല്ലാതായി. ആറുകളിലും തോടുകളിലും കിണറുകളിലും വെള്ളം കുറഞ്ഞു. ചില മേഖലകളിലെ കിണറുകളില്‍ വെള്ളം ഇല്ലാതായി. മണ്ണിടിഞ്ഞതു മൂലം കുഴല്‍കിണറുകളില്‍ മോട്ടോറുകള്‍ കുടുങ്ങി വെള്ളം എടുക്കാനും പറ്റാത്ത അവസ്‌ഥയിലാണ്‌.

Ads by Google
Advertisement
Monday 10 Sep 2018 12.04 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW