Wednesday, November 21, 2018 Last Updated 0 Min 48 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 12.04 AM

ഗതാഗതക്കുരുക്കില്‍ വലഞ്ഞ്‌ ചെറുതോണി ടൗണ്‍

ചെറുതോണി: ടൗണില്‍ ഗതാഗക്കുരുക്ക്‌ വര്‍ധിച്ചു. അടിയന്തരമായി പരിഹാരം കണ്ടെത്തണമെന്ന്‌ വ്യാപാരികള്‍. ചെറുതോണിയിലെ താല്‍കാലിക ബസ്‌സ്‌റ്റാന്‍ഡ്‌ ഒലിച്ചുപോയതോടെ ടാക്‌സി വാഹനങ്ങളും ഓട്ടോറിക്ഷകളും വ്യാപാരശാലകള്‍ക്കു മുമ്പിലാണ്‌ പാര്‍ക്കു ചെയ്യുന്നത്‌. ഇതോടെ ബസുകള്‍ക്ക്‌ തിരികെ പോകാനും പാര്‍ക്കു ചെയ്യാനും സൗകര്യമില്ലാതായി.
ചെറുതോണി പാലത്തിനിരുവശവും വെള്ളമൊഴുകി മണ്ണെടുത്തു പോയതിനാല്‍ വലിയ കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്‌. പല സ്‌ഥലത്തും സ്ലാബുകള്‍ ഇളകി കുണ്ടും കുഴിയും രൂപപ്പെട്ടിട്ടുണ്ട്‌. പഞ്ചായത്തിന്റെ ഉടമസ്‌ഥതയിലുണ്ടായിരുന്ന പേ ആന്റ്‌ പാര്‍ക്കും നഷ്‌ടമായി. ടൗണിലെത്തുന്ന യാത്രക്കാരുടെയും ഇടപാടുകാരുടെയും വാഹനങ്ങള്‍ ടൗണില്‍ത്തന്നെ നിര്‍ത്തുകയുംകൂടി ചെയ്‌തതോടെയാണ്‌ ഗതാഗതക്കുരുക്ക്‌ രൂക്ഷമായത്‌. ഇതു പരിഹരിക്കുന്നതിന്‌ പാലത്തിന്റെ ഇരുവശത്തും മണ്ണിട്ടു നികത്തി വാഹനങ്ങള്‍ പാര്‍ക്കുചെയ്യുന്നതിന്‌ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും അണക്കെട്ട്‌ തുറന്നുവിട്ടതിനെ തുടര്‍ന്ന്‌ ചെറുതോണി ടൗണിലുണ്ടായ നാശനഷ്‌ടങ്ങള്‍ മൂലം പ്രതിസന്ധിയിലായ ടൗണിലെ വ്യാപാരത്തിന്‌ നേരിയ പുരോഗതിയുണ്ടായിട്ടുണ്ട്‌.
എന്നാല്‍ വ്യാപാരശാലകള്‍ നഷ്‌ടപ്പെട്ട വ്യാപാരികളെ പുനരധിവസിപ്പിക്കാനുള്ള തീരുമാനം ഒരുമാസം പിന്നിട്ടിട്ടും ഉണ്ടായിട്ടില്ല. അതിനാല്‍ ഗ്രാമ പഞ്ചായത്തോ സര്‍ക്കാരോ സൗകര്യം ഉണ്ടാക്കണമെന്നും വ്യാപാരശാലകള്‍ നഷ്‌ടപ്പെട്ടവര്‍ക്ക്‌ അടിയന്തരമായി പുനരധിവാസം ഉറപ്പാക്കണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ചെറുതോണി യൂണിറ്റ്‌ പ്രസിഡന്റ്‌ വിനു പി. തോമസ്‌ ആവശ്യപ്പെട്ടു. ചെറുതോണിയില്‍നിന്ന്‌ ചെറുവാഹനങ്ങള്‍ ഗാന്ധിനഗര്‍ കോളനി വഴി ഓടാനാരംഭിച്ചു. തടിയംപാട്‌ ചപ്പാത്തുവഴിയും അണക്കെട്ടിന്‌ മുകളിലൂടെയും കട്ടപ്പനയ്‌ക്ക്‌ ബസ്‌ സര്‍വീസ്‌ ആരംഭിച്ചിട്ടുണ്ട്‌. ഒരാഴ്‌ചയ്‌ക്കുള്ളില്‍ ചെറുതോണി ആലിന്‍ചുവട്‌ റോഡിലൂടെ ഭാഗികമായി ബസ്‌ സര്‍വീസ്‌ നടത്താന്‍ കഴിയുമെന്ന്‌ നാഷണല്‍ ഹൈവേ വിഭാഗം ഉദ്യോഗസ്‌ഥര്‍ അറിയിച്ചു.

Ads by Google
Advertisement
Monday 10 Sep 2018 12.04 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW