Thursday, November 15, 2018 Last Updated 59 Min 58 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 12.04 AM

ക്ഷീരമേഖലയെ പ്രളയം തൂത്തെറിഞ്ഞു; നഷ്‌ടം 6.45 കോടി

കട്ടപ്പന: മഹാപ്രളയത്തില്‍ തകര്‍ന്നടിഞ്ഞ്‌ ക്ഷീരമേഖലയും. 6.45 കോടി രൂപയുടെ നാശനഷ്‌ടം ഉണ്ടായതായാണ്‌ പ്രാഥമിക വിലയിരുത്തല്‍. കന്നുകാലികള്‍ ചത്തൊടുങ്ങിയും ഫാമുകളും തൊഴുത്തുകളും വ്യാപകമായി നശിച്ചതോടെ പാലുല്‍പാദനത്തില്‍ ഗണ്യമായ കുറവാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌.
ഉല്‍പാദനത്തില്‍ മൂന്നാം സംസ്‌ഥാനത്തുള്ള ഇടുക്കിയില്‍ 65000-ല്‍പ്പരം ലിറ്ററിന്റെ കുറവാണ്‌ കാലവര്‍ഷത്തിനു ശേഷം ഉണ്ടായിരിക്കുന്നത്‌. 840 ഹെക്‌ടര്‍ സ്‌ഥലത്തെ തീറ്റപ്പുല്‍ നാമാവശേഷമായി. ക്ഷീര സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്‌. ഇവിടങ്ങളില്‍ സൂക്ഷിച്ചിരുന്ന കാലിത്തീറ്റയും വന്‍തോതില്‍ നശിച്ചു. പ്രളയത്തില്‍ ജില്ലയിലെ 165 പശുക്കളാണ്‌ ചത്തത്‌. 20 എരുമകളെയും 22 കന്നുകുട്ടികളെയും കാണാതായി. നിരവധി ഫാമുകളിലെ പശുക്കള്‍ കൂട്ടത്തോടെ ചത്തൊടുങ്ങി. ഡാമുകളോടു ചേര്‍ന്നുള്ള പുല്‍മേടുകളില്‍ അഴിച്ചുവിട്ട്‌ വളര്‍ത്തിയിരുന്ന എരുമകളെയാണ്‌ കാണാതായത്‌. 242 തൊഴുത്തുകള്‍ പൂര്‍ണമായും 622 എണ്ണം ഭാഗികമായും തകര്‍ന്നു.
13 ക്ഷീര സംഘങ്ങളുടെ കെട്ടിടങ്ങള്‍ക്ക്‌ ഭാഗികമായി കേടുപാട്‌ സംഭവിച്ചിട്ടുണ്ട്‌. 250-ല്‍പരം ഫാമുകള്‍ ഭാഗികമായി തകര്‍ന്നു. 16000 ചാക്ക്‌ കാലിത്തീറ്റ നശിച്ചു. പാല്‍ ഉല്‍പാദനത്തിലെ കുറവാണ്‌ പ്രധാന പ്രതിസന്ധി. 1.86 ലക്ഷം ലിറ്റര്‍ പാലാണ്‌ ജില്ലയിലെ ക്ഷീരസംഘ ങ്ങള്‍ വഴി പ്രതിദിനം അളന്നിരുന്നത്‌. എന്നാല്‍ മഴക്കെടുതിക്കു ശേഷം 1.22 ലക്ഷം ലിറ്ററായി കുറഞ്ഞു. ക്ഷീര സംഘങ്ങളില്‍ അളക്കുന്നതിനേക്കാള്‍ രണ്ടര ഇരട്ടിയിലധികം പാലാണ്‌ ജില്ലയില്‍ ഉല്‍പ്പാദിപ്പിക്കുന്നത്‌.

Ads by Google
Advertisement
Monday 10 Sep 2018 12.04 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW