Tuesday, November 20, 2018 Last Updated 30 Min 32 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 12.04 AM

പൊതുമരാമത്ത്‌ റോഡുകള്‍ ഗതാഗതയോഗ്യമാക്കാന്‍ കര്‍മപദ്ധതി

തൊടുപുഴ: മഴയും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും മൂലം തകര്‍ന്ന പൊതുമരാമത്ത്‌ റോഡുകള്‍ അടിയന്തരമായി അറ്റകുറ്റപ്പണികള്‍ നടത്തി ഗതാഗതയോഗ്യമാക്കാന്‍ കര്‍മ പദ്ധതി തയാറായി. പ്രകൃതി ദുരന്തത്തില്‍ പ്രധാന റോഡുകളെല്ലാം തകര്‍ന്നതുമൂലം ബസ്‌ സര്‍വീസുകള്‍ ഉള്‍പ്പെടെയുള്ള ഗതാഗതം നിലച്ചതോടെ ജനങ്ങളേറെ ബുദ്ധിമുട്ടിലായിരുന്നു. റോഡ്‌ ഗതാഗതയോഗ്യമാക്കുന്നതിനുള്ള അടിയന്തര സര്‍ക്കാര്‍ നടപടികളുടെ ഭാഗമായി പൊതുമരാമത്ത്‌ ചീഫ്‌ എഞ്ചിനീയര്‍ക്ക്‌ നേരിട്ടുള്ള ചുമതലയാണ്‌ നല്‍കിയിരിക്കുന്നത്‌.
ജില്ലയിലെ രൂക്ഷമായ ഗതാഗത സ്‌തംഭനം പരിഹരിക്കുന്നതിന്‌ പ്രധാന റോഡുകള്‍ ഉള്‍പ്പെടെ മുന്‍ഗണനാക്രമത്തിലാണ്‌ അടിയന്തര അറ്റകുറ്റപ്പണികള്‍ നടത്തുക. കഴിഞ്ഞ ദിവസങ്ങളില്‍ പ്രകൃതിദുരന്തങ്ങളില്‍ തകര്‍ന്ന ഒട്ടുമിക്ക റോഡുകളുടെയും വ്യാപ്‌തി നേരിട്ടു സന്ദര്‍ശിച്ച്‌ വിലയിരുത്തി. ജില്ലയിലെ പി.ഡബ്ല്യൂ.ഡി റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി 88 കോടി രൂപ അനുവദിച്ച്‌ ഭരണാനുമതി പൂര്‍ത്തീകരിക്കാന്‍ നടപടിയും സ്വീകരിച്ചു. ടെന്‍ഡര്‍ നടപടികളും ഉടനെ പൂര്‍ത്തിയാകും.
ജില്ലയിലെ റോഡുകള്‍ 1015 വര്‍ഷം അറ്റകുറ്റ പണികള്‍ കൂടാതെ നിലനില്‍ക്കുന്ന രീതിയല്‍ ആധുനിക രീതിയില്‍ നിര്‍മിക്കുമെന്നും പി.ഡബ്ല്യൂ.ഡിയുടെ ജില്ലയിലെ 2800 കി.മീ റോഡില്‍ 2600 കി.മീറ്റര്‍ അത്യാധുനിക രീതിയില്‍ നിര്‍മിക്കുന്നതിന്‌ തുടര്‍നടപടികള്‍ ഉണ്ടാകും. ജില്ലാ കലക്‌ടര്‍ ജീവന്‍ ബാബു അധ്യക്ഷത വഹിച്ചു.
ജോയ്‌സ്‌ ജോര്‍ജ്‌ എം.പി, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കൊച്ചുത്രേസ്യ പൗലോസ്‌, പി.ഡബ്ല്യൂ.ഡി റോഡ്‌സ്‌ ചീഫ്‌ എഞ്ചിനീയര്‍ എം.എം ജീവരാജ്‌, എക്‌സിക്യൂട്ടീവ്‌ എഞ്ചിനീയര്‍ പി.കെ. രമ, ആര്‍. സജീഷ്‌ തുടങ്ങിയവര്‍ പങ്കെടുത്തു.
ജില്ലയില്‍ ക്യാമ്പുകള്‍ 10

തൊടുപുഴ: ജില്ലയില്‍ മഴക്കെടുതിയില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകള്‍ നിലവില്‍ 10 എണ്ണം. ഇടുക്കി താലൂക്കില്‍ ആറും ദേവികുളത്ത്‌ രണ്ടും പീരുമേട്‌, തൊടുപുഴ താലൂക്കുകളില്‍ ഓരോ ക്യാമ്പുകളുമാണുള്ളത്‌. ഇടുക്കിയില്‍ 119 കുടുംബങ്ങളിലെ 303ഉം ദേവികുളത്ത്‌ 21 കുടുംബങ്ങളിലെ 71ഉം പീരുമേട്ടില്‍ 18 കുടുംബങ്ങളിലെ 61 ഉം തൊടുപുഴയില്‍ രണ്ടു കുടുംബങ്ങളിലെ 5 പേരുമാണുള്ളത്‌.
22 താല്‍ക്കാലിക
ആശുപത്രികള്‍

തൊടുപുഴ: ജില്ലയില്‍ 22 താല്‍ക്കാലിക ആശുപത്രികള്‍ പ്രവര്‍ത്തനമാരംഭിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രിയ എന്‍ അറിയിച്ചു. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മൂലം ഉണ്ടാകാവുന്ന ആരോഗ്യ പ്രശ്‌നങ്ങളെ നേരിടുന്നതിനു വേണ്ടിയാണ്‌ താല്‍ക്കാലിക ആശുപത്രികള്‍ ആരംഭിച്ചിട്ടുള്ളത്‌. വാഴത്തോപ്പ്‌, കഞ്ഞിക്കുഴി, കാമാക്ഷി, വാത്തിക്കുടി, കൊന്നത്തടി, വെള്ളത്തൂവല്‍, പള്ളിവാസല്‍, മൂന്നാര്‍, ദേവികുളം, മാങ്കുളം, ദേവിയാര്‍ കോളനി, ചെമ്പകപ്പാറ, പാമ്പാടുംപാറ, ഉടുമ്പന്‍ചോല, നെടുങ്കണ്ടം, രാജാക്കാട്‌, ബൈസണ്‍വാലി, ഏലപ്പാറ, അയ്യപ്പന്‍കോവില്‍, വണ്ടിപ്പെരിയാര്‍, ഉടുമ്പന്നൂര്‍, വണ്ണപ്പുറം എന്നിവിടങ്ങളിലാണ്‌ താല്‍ക്കാലിക ആശുപത്രികള്‍ പ്രവര്‍ത്തനമാരംഭിച്ചത്‌. ഒരു ഡോക്‌ടറും ഒരു നഴ്‌സുമുള്‍പ്പെടെയാണ്‌ അധികമായി സേവനത്തിന്‌ വിട്ടുനല്‍കിയിട്ടുള്ളത്‌. പൊതുജനാരോഗ്യ പ്രശ്‌നങ്ങളെ നേരിടുന്നതിനായി 82 ജൂനിയര്‍ ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍മാരെയും നിയോഗിച്ചിട്ടുണ്ട്‌. ക്ലോറിനേഷന്‍, കൊതുകുനിയന്ത്രണം, പകര്‍ച്ചവ്യാധി നിരീക്ഷണം, ആരോഗ്യബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ സംഘടിപ്പിക്കുന്നതിനാണ്‌ നിയമിച്ചിട്ടുള്ളത്‌. പ്രദേശികമായി ഉണ്ടാകാവുന്ന ആരോഗ്യപ്രശ്‌നങ്ങളെ കണ്ടെത്തി തടയുന്നതിനും, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനുമാണ്‌ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്കുപുറമെ താല്‍ക്കാലിക സംവിധാനം നടപ്പാക്കുനനതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. എലിപ്പനി, ഡങ്കിപ്പനി, ജലജന്യരോഗങ്ങള്‍ എന്നിവയ്‌ക്കെതിരെയും ജാഗ്രതയായിരിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പകര്‍ച്ചവ്യാധി സംബന്ധമായ പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കണമെന്നും ആവശ്യപ്പെട്ടു.

Ads by Google
Advertisement
Monday 10 Sep 2018 12.04 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW