Tuesday, November 20, 2018 Last Updated 7 Min 3 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 12.04 AM

ജലനിരപ്പ്‌ താഴുന്നു; ഭൂഗര്‍ഭ ജലത്തിലും വന്‍ കുറവ്‌

uploads/news/2018/09/247238/4.jpg

ഹരിപ്പാട്‌: പ്രളയംവിതച്ച വിപത്തിനു പിന്നാലെ വരള്‍ച്ചാദുരിതത്തിനും സാധ്യതയേറി. പ്രളയജലം ഉള്‍വലിഞ്ഞ്‌ ആഴ്‌ചകള്‍ പിന്നിടുമ്പോഴാണ്‌ വരള്‍ച്ചയ്‌ക്ക്‌ സമാനമായ രീതിയില്‍ ജലനിരപ്പ്‌ വന്‍തോതില്‍ താഴുന്നത്‌. നദികളില്‍ സാധാരണയില്‍ നിലനില്‍ക്കുന്ന ജലനിരപ്പിനേക്കാള്‍ ഏറെ താഴെയാണ്‌ ഇപ്പോഴുള്ളത്‌. ജലാശയങ്ങള്‍ വറ്റിവരണ്ടു തുടങ്ങി.
കിണറുകളുടെ സ്‌ഥിതിയും മറിച്ചല്ല. കുഴല്‍ക്കിണറുകളില്‍ നിന്ന്‌ പോലും മതിയായ രീതിയില്‍ ജലം ലഭിക്കുന്നില്ല. സാധാരണയില്‍ മാര്‍ച്ച്‌, ഏപ്രില്‍ മാസങ്ങളിലാണ്‌ ഇത്തരം ജലദൗര്‍ലഭ്യം അനുഭവപ്പെടാറുള്ളത്‌. കരകവിഞ്ഞൊഴുകിയ പമ്പ, അച്ചന്‍കോവില്‍ നദികളില്‍ ജലനിരപ്പ്‌ താഴ്‌ന്നതോടെ നദിയുടെ കരകള്‍ ജലനിരപ്പുമായി മീറ്ററുകളുടെ ഉയരത്തിലാണുള്ളത്‌. വന്‍ വരള്‍ച്ചയ്‌ക്കുള്ള സൂചനകളാണിതെ ന്നാണ്‌ പരിസ്‌ഥിതി പ്രവര്‍ത്തകരുടെ വെളിപ്പെടുത്തല്‍.
പുഞ്ചക്കൃഷിയുമായി ബന്ധപ്പെട്ട്‌ പാടശേഖരങ്ങളില്‍ മുന്നൊരുക്കങ്ങള്‍ ആരംഭിക്കാനിരിക്കെ പാടം തടയുന്ന ജോലികള്‍ ആരംഭിച്ചു കഴിഞ്ഞു. എന്നാല്‍ പാടശേഖരങ്ങളില്‍ കെട്ടിക്കിടക്കുന്ന പായല്‍, പോള, മാലിന്യങ്ങള്‍ എന്നിവ നീക്കം ചെയ്യണമെങ്കില്‍ പാടശേഖരത്തില്‍ ഒരു പരിധിവരെ വെള്ളം അനിവാര്യമാണ്‌.
എന്നാല്‍ ആവശ്യമായ അളവില്‍ പാടശേഖരങ്ങളില്‍ വെള്ളം ഇല്ലാതായതോടെ കര്‍ഷകരും ദുരിതത്തിലായി.
പാടശേഖരങ്ങളിലെ വെള്ളം വന്‍തോതില്‍ വറ്റിയതോടെ വരമ്പുകള്‍ തെളിഞ്ഞും തുടങ്ങി. മുമ്പത്തെ പുഞ്ചക്കൃഷി സീസണുകളില്‍ പാടം തടഞ്ഞതിനു ശേഷം പമ്പിങ്‌ ആരംഭിച്ചെങ്കില്‍ മാത്രമേ ഇത്രയധികം വെള്ളം വറ്റുമായിരുന്നുള്ളുവെന്നും കര്‍ഷകര്‍ പറയുന്നു.
പരിസ്‌ഥിതിയിലെ പ്രത്യാഘാതമാ കാം വന്‍തോതിലുള്ള ജലക്ഷാമത്തിന്‌ കാരണമെന്നും പരിസ്‌ഥിതി പ്രവര്‍ത്തകര്‍ വ്യക്‌തമാക്കുന്നു.

Ads by Google
Advertisement
Monday 10 Sep 2018 12.04 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW