Monday, September 10, 2018 Last Updated 14 Min 35 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 12.04 AM

'ഗുരുദേവന്‍ ഭാരതീയ വിമോചനത്തിന്റെ സമഗ്രരൂപരേഖ സമര്‍പ്പിച്ച മഹാദാര്‍ശനികന്‍'

uploads/news/2018/09/247237/3.jpg

ആലപ്പുഴ: ഭാരതീയ വിമോചനത്തിന്റെ സമഗ്രരൂപരേഖ സമര്‍പ്പിച്ച മഹാദാര്‍ശനികനായിരുന്നു ശ്രീനാരായണ ഗുരുദേവന്‍ എന്ന്‌ ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്‌റ്റ്‌ പ്രസിഡന്റ്‌ സ്വാമി വിശുദ്ധാനന്ദ.
ഗുരുദര്‍ശനത്തിന്റെ ആഴവും വ്യാപ്‌തിയും പ്രായോഗികമായി സമൂഹത്തില്‍ എത്തിക്കുവാനുള്ള കര്‍മ്മമാണ്‌ മഹാസമാധി മണ്ഡലമഹാപൂജയും, യതിപൂജയും. 21 മുതല്‍ ഒക്‌ടോബര്‍ 31 വരെ ശിവഗിരിയില്‍ നടക്കുന്ന ശ്രീനാരായണഗുരുദേവ മഹാസമാധി നവതി ആചരണവും, മണ്ഡലപൂജയും, യതിപൂജയുടെയും ലോഗോ പ്രകാശനം ചെയ്‌തു സംസാരിക്കുകയായിരുന്നു സ്വാമി. ഗുരുദര്‍ശനത്തിന്റെ വിശുദ്ധിയുടെ അമര പ്രകാശം വര്‍ത്തമാനകാല മനസുകളില്‍ നിറയ്‌ക്കുവാനുളള യജ്‌ഞമാണ്‌ യതിപൂജയെന്ന്‌ ചടങ്ങില്‍ അധ്യക്ഷത വഹിച്ച എസ്‌.എന്‍.ഡി.പി.യോഗം വൈസ്‌ പ്രസിഡന്റ്‌ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. മഹാഗുരുവിന്റെ ഈശ്വരിയതയുടെ ധന്യമായ സ്‌മൃതിയും ഗുരുധ്യാനത്തിന്റെ അപൂര്‍വമായ വലയംകൊണ്ട്‌ ഓരോ സമുദായ അംഗത്തിന്റെ ഭവനവും പരിപൂരിതമാകണമെന്ന്‌ തുഷാര്‍ പറഞ്ഞു. ആഗോള ശ്രദ്ധയാകര്‍ഷിക്കുന്ന വിധമാണ്‌ എസ്‌.എന്‍.ഡി.പി. യോഗവും ധര്‍മസംഘം ട്രസ്‌റ്റും യതിപൂജ ചടങ്ങുകള്‍ ആസൂത്രണം ചെയ്‌തിരിക്കുന്നതെന്ന്‌ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ ട്രസ്‌റ്റ്‌ ജനറല്‍ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ പറഞ്ഞു. ട്രസ്‌റ്റ്‌ ട്രഷറാര്‍ ശാരദാനന്ദസ്വാമി, ശിവസ്വരൂപാനന്ദസ്വാമി എന്നിവര്‍ മുഖ്യാഥിതികളായിരുന്നു. പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ കെ. പത്മകുമാര്‍, ജനറല്‍ കണ്‍വീനര്‍ അഡ്വ. സിനില്‍ മുണ്ടപ്പള്ളി, മീഡിയ കോര്‍ഡിനേറ്റര്‍ വണ്ടന്നൂര്‍ സന്തോഷ്‌, അനില്‍ തറനിലം, കിരണ്‍ ചന്ദ്രന്‍, സുധീര്‍ ചോറ്റാനിക്കര, അജി. എസ്‌.ആര്‍.എം., പ്രംരാജ്‌, രാജേഷ്‌ നെടുമങ്ങാട്‌, ആലുവിള അജിത്ത്‌, സോമരാജന്‍ കരുനാഗപ്പള്ളി, വിശ്വംഭരന്‍, ലതീഷ്‌ അടിമാലി, സതീഷ്‌ എന്നിവര്‍ സംസാരിച്ചു.

Ads by Google
Advertisement
Monday 10 Sep 2018 12.04 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW