Monday, September 10, 2018 Last Updated 0 Min 44 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 12.04 AM

ഉരുളാന്‍ ബുദ്ധിമുട്ടി 'കെ.എല്‍ 66' വാഹനങ്ങള്‍; വര്‍ക്ക്‌ഷോപ്പുകളില്‍ വണ്ടിച്ചാകര

uploads/news/2018/09/247235/1.jpg

ആലപ്പുഴ: രണ്ടുമാസത്തിനിടെ ഉണ്ടായ മൂന്നു പ്രളയങ്ങളില്‍ കുട്ടനാട്‌ മുങ്ങിയപ്പോള്‍ കെ.എല്‍ 66 രജിസ്‌ട്രേഷനിലുള്ള തൊണ്ണൂറുശതമാനം വാഹനങ്ങളും വര്‍ക്‌ഷോപ്പുകളിലായി. ഇവരെ ചൂഷണം ചെയ്‌തു വാഹന സര്‍വീസ്‌ സെന്ററുകളും ഇടനിലക്കാരും.
വെള്ളംകയറി കേടായ വാഹനങ്ങള്‍ സൗജന്യമായി ശരിയാക്കിത്തരാമെന്നു പറഞ്ഞു സമീപിക്കുന്ന ഇടനിലക്കാര്‍ വാഹനങ്ങളെക്കുറിച്ചു അജ്‌ഞരായ വാഹനഉടമകളെ വാഹനം മൊത്തം കേടായെന്നും ഇനി ഉപയോഗിക്കാന്‍ കഴിയില്ലെന്നും പറഞ്ഞു തെറ്റിദ്ധരിപ്പിച്ചു നിസാരവിലയ്‌ക്കു വാഹനം തട്ടിയെടുക്കുകയാണ്‌. ഇങ്ങനെ ഇടനിലക്കാര്‍ കൈക്കലാക്കുന്ന വാഹനങ്ങള്‍ ചെറിയ പണികള്‍ ചെയ്‌തു അന്തര്‍സംസ്‌ഥാന ലോബിക്കു കൂടിയ വിലയ്‌ക്കു മറിച്ചുവില്‍ക്കുന്ന സംഘങ്ങള്‍ കുട്ടനാട്ടിലും മറ്റും വ്യാപകമാകുകയാണ്‌.
വാഹന സര്‍വീസ്‌ സെന്ററുകളാണ്‌ വേറൊരു ചൂഷകര്‍. വാഹന ഉടമകളായ കുട്ടനാട്ടുകാരുടെ മൊബൈല്‍ ഫോണുകളിലേക്കു ആദ്യം മെസേജ്‌ അയക്കും. കേടായ നിങ്ങളുടെ വാഹനം കുറഞ്ഞ ചെലവില്‍ ഞങ്ങളുടെ സെന്ററുകള്‍ വഴി ശരിയാക്കൂ. ആകര്‍ഷകമായ ഓഫറുകള്‍ നേടൂ. തുടങ്ങി വിവിധങ്ങളായ മെസേജുകള്‍ അയച്ചു വാഹനഉടമകളെ തെറ്റിദ്ധരിപ്പിക്കുകയാണ്‌ ആദ്യ നടപടി. ഇത്തരം മെസേജുകളില്‍ വിശ്വാസമര്‍പ്പിച്ചു എത്തുന്നവരാണ്‌ ചൂഷണം ചെയ്യപ്പെടുന്നതില്‍ അധികവും. വെള്ളം കയറി വീടുകളില്‍ കിടക്കുന്ന കാറുകള്‍ വാഹനങ്ങള്‍ സര്‍വീസിങ്‌ സെന്ററുകളുടെ റിക്കവറി വാഹനങ്ങളിലാണ്‌ സര്‍വീസിങ്ങിനായി എത്തിക്കുന്നത്‌. മുമ്പ്‌ വാഹന സര്‍വീസ്‌ സെന്ററുകള്‍ ഇതു സൗജന്യമായി ചെയ്‌തു നല്‍കിയിരുന്നതാണ്‌. ഇതിനും ഇപ്പോള്‍ കിലോമീറ്ററുകളും മറ്റും കണക്കാക്കി വന്‍ തുക ഈടാക്കുകയാണ്‌. ഇങ്ങനെ എത്തിക്കുന്ന വാഹനങ്ങളെ മൂന്നായി തരം തിരിക്കുന്നതാണ്‌ അടുത്ത നടപടി. വാഹനങ്ങളുടെ ചക്രങ്ങള്‍ മാത്രം മൂടി വെള്ളം കയറിയ വാഹനങ്ങള്‍ എ കാറ്റഗറി വിഭാഗത്തിലും ബോണറ്റു വരെ വെള്ളംകയറി മൂടി വാഹനങ്ങളെ ബി കാറ്റഗറിയായും മുഴുവനായും വെള്ളം കയറിയ വാഹനങ്ങളെ സി കാറ്റഗറിയായും തരംതിരിക്കും. ചക്രങ്ങള്‍ മാത്രം മൂടി വെള്ളം കയറിയ വാഹനങ്ങള്‍ നന്നാക്കുന്നതിനു 75,000 മുതല്‍ 10,0000 രൂപവരെയാണ്‌ സര്‍വീസ്‌ സെന്ററുകള്‍ ഈടാക്കുന്നത്‌. വാഹനത്തിലെ പ്ലാറ്റ്‌ഫോം വൃത്തിയാക്കുന്നതുള്‍പ്പെടെ സെന്‍സറുകളും ബ്രേക്കും എല്ലാം പരിശോധിക്കുന്നതിനാണ്‌ ഇത്രയും തുകയെന്നാണ്‌ ഇവരുടെ വാദം. ബി കാറ്റഗറില്‍ പെടുത്തുന്ന ബോണറ്റു വരെ മൂടിയ വാഹനം 50,000 രൂപ മുതല്‍ ഒന്നും രണ്ടും ലക്ഷങ്ങള്‍ വരെയാണ്‌ സര്‍വീസ്‌ സെന്ററുകള്‍ ആവശ്യപ്പെടുന്നത്‌. ഈ ഗണത്തില്‍ ഇന്‍ഷുറന്‍സ്‌ പ്രീമിയം ഇല്ലാത്ത വാഹനത്തിന്റെ കാര്യത്തില്‍ തുക ഇതിലും വര്‍ധിക്കും. സി കാറ്റഗറിയില്‍ പെടുത്തുന്ന വാഹനങ്ങളോടാണ്‌ ചൂഷണം അധികവും ഇത്തരം വാഹനങ്ങള്‍ക്ക്‌ 30ല്‍ അധികം സ്‌പെയര്‍ പാര്‍ട്‌സുകള്‍ മാറാനാണ്‌ സര്‍വീസ്‌ സെന്ററുകള്‍ ആവശ്യപ്പെടുന്നത്‌.
ലക്ഷങ്ങളാണ്‌ ഇതിനു ചെലവാകുന്നത്‌. എന്നാല്‍ ചില സര്‍വീസ്‌ സെന്ററുകള്‍ ഈ വാഹനങ്ങളെ ടോട്ടല്‍ ലോസ്‌ (ഉപയോഗ ശൂന്യം) എന്ന ഗണത്തില്‍ പെടുത്തി വില്‍ക്കുവാന്‍ നിര്‍ബന്ധിക്കുകയാണെന്നും വാഹന ഉടമകള്‍ പറയുന്നു. വാങ്ങിയിട്ടു അധികനാളാകാത്ത മൂന്നും നാലും ഫ്രീ സര്‍വീസുകളുള്ള വാഹനങ്ങളോടും ഈ നിലപാടുതന്നെയാണ്‌ സര്‍വീസ്‌ സെന്റ്‌റുകള്‍ക്കുള്ളത്‌. ടൂവീലറുകളോടു സമീപനത്തിലും സര്‍വീസ്‌ സെന്ററുകള്‍ ചൂഷണം തുടരുകയാണ്‌. കുറഞ്ഞതു 10,000 രൂപ മുതലാണ്‌ സര്‍വീസ്‌ സെന്ററുകള്‍ ഈടാക്കുന്നത്‌. 1000 രൂപ പോലും ചെലവ്‌ വരാത്തിടത്താണ്‌ ഓരോരോ കാരണങ്ങല്‍ പറഞ്ഞു സര്‍വീസ്‌ സെന്ററുകള്‍ വന്‍ തുക വാങ്ങുന്നതെന്നു വാഹന ഉടമകള്‍ പറയുന്നു.
ഇരുചക്രവാഹനങ്ങളുടെയും സ്‌ഥിതി വ്യത്യസ്‌ഥമല്ല. വെള്ളത്തില്‍ മുങ്ങിയ വാഹനങ്ങള്‍ ജില്ലയിലുടനീളമുള്ള വര്‍ഷോപ്പുകളില്‍ കുന്നു കൂടി കിടക്കുകയാണ്‌.
3000 മുതല്‍ 8000 രൂപവരെ മുടക്കിയാലെ സാധാരണ വര്‍ഷോപ്പുകളില്‍ ഇരുചക്ര വാഹനം നന്നാക്കി അത്യാവശ്യം ഉപയോഗിക്കാന്‍ സാധിക്കുകയുള്ളു. സര്‍വീസ്‌ സെന്ററുകളില്‍ കൊണ്ടുപോകാനുള്ള ബുദ്ധിമുട്ടും അമിത ചെലവും ബില്ലും സമയനഷ്‌ടവും കുട്ടനാട്ടുകാര്‍ സാധാരണ വര്‍ഷോപ്പുകളില്‍ പോകാന്‍ കാരണമാകുന്നു. വാഹനങ്ങള്‍ പണിയാനായി കെട്ടിക്കിടക്കുകയാണെന്നും ദിവസേന ഒരു വര്‍ഷോപ്പില്‍ നാല്‍പതിലധികം വാഹനങ്ങള്‍ പണിതിറക്കുന്നുണ്ടെന്നും വര്‍ഷോപ്പുടമകള്‍ പറയുന്നു. നാലു വര്‍ഷം മൂമ്പാണ്‌ കുട്ടനാട്ടില്‍ ആര്‍.ടി.ഒ ഓഫീസ്‌ ആരംഭിക്കുന്നത്‌.
രജിസ്‌ട്രേഷന്‍ നമ്പര്‍ കെ.എല്‍ 66 ആണ്‌. ഇതിനകം 25000 ഓളം വാഹനങ്ങള്‍ ഇവിടെ രജിസ്‌റ്റര്‍ ചെയ്‌തു കഴിഞ്ഞു. ഒരു മാസം 500ലധികം വാഹനങ്ങള്‍ ഇവിടെ രജിസ്‌റ്റര്‍ ചെയ്യുന്നുണ്ട്‌.

Ads by Google
Advertisement
Monday 10 Sep 2018 12.04 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW