Saturday, November 17, 2018 Last Updated 0 Min 54 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 12.03 AM

കായംകുളത്ത്‌ സി.പി.എം-ബി.ജെ.പി. സംഘര്‍ഷം; ആറു പേര്‍ക്ക്‌ പരുക്ക്‌

കായംകുളം: സി.പി.എം-ബി.ജെ.പി സംഘര്‍ഷത്തില്‍ ആറു പേര്‍ക്ക്‌ പരുക്ക്‌. എട്ടു വാഹനങ്ങള്‍ തകര്‍ത്തു. എരുവ കോയിക്കപ്പടിയില്‍ ശനിയാഴ്‌ച രാത്രിയായിരുന്നു സംഘര്‍ഷം. രാത്രി ഒന്‍പതു മണിയോടെ കോയിക്കപ്പടിയില്‍ ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകനായ കായംകുളം പഴയ തെരുവുവീട്ടില്‍ ഷാമോനെ(21) ഒരു സംഘം മര്‍ദിച്ചു. ഇത്തേുടര്‍ന്നാണ്‌ അക്രമ പരമ്പര ആരംഭിച്ചത്‌. ഷാമോന്‍ താലൂക്ക്‌ ആശുപത്രിയില്‍ ചികിത്സ തേടി.
പിന്നീട്‌ ഒരു സംഘം ആളുകള്‍ ബി.ജെ.പി പ്രവര്‍ത്തകനായ എരുവ തോണ്ടലില്‍ പടീറ്റതില്‍ വിജിത്തിന്റെ വീട്ടിലെത്തി. ഈ സമയം വിജിത്ത്‌ സ്‌ഥലത്തില്ലായിരുന്നു. സംഘം വിജിത്തിന്റെ വീടിനു നേരെ അക്രമം അഴിച്ചു വിട്ടു. മാതാവ്‌ സുഷമ(47)യെയും ബഹളം കേട്ട്‌ അവിടേക്കു വന്ന അയല്‍വാസികളായ മുതിര്‍ന്ന ആര്‍.എസ്‌.എസ്‌ നേതാവ്‌ ഗോപാലന്‍(74), ഭാര്യ ശാന്തമ്മ(64), വിഷ്‌ണുരാജ്‌(26), അജിത്ത്‌(26) എന്നിവരെയും സംഘം അക്രമിക്കുകയായിരുന്നെന്ന്‌ പോലീസ്‌ പറഞ്ഞു. എല്ലാവരും താലൂക്ക്‌ ആശുപത്രിയില്‍ ചികിത്സ തേടി. തുടര്‍ന്ന്‌ ഇന്നലെ പുലര്‍ച്ചെ മൂന്നു മണിയോടെ ഒരു സംഘം ഈ പ്രദേശത്തെത്തി വീടുകള്‍ക്കു സമീപം പാര്‍ക്ക്‌ ചെയ്‌തിരുന്ന ഒരു ജെ.സി.ബി, രണ്ടു ടിപ്പര്‍, നാല്‌ ഏയ്‌സ്‌, ഒരു ഓട്ടോറിക്ഷ തുടങ്ങിയ വാഹനങ്ങള്‍ തല്ലിത്തകര്‍ത്തു. പോലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു. രണ്ടു മാസം മുമ്പ്‌ ഷാമോനും ബി.ജെ.പി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം നടന്നിരുന്നു. ആര്‍.എസ്‌.എസ്‌ മുന്‍ താലൂക്ക്‌ പ്രചാരകനും മുതിര്‍ന്ന കാര്യകര്‍ത്താവുമായ ഗോപാലനും സ്‌ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും നേരെ സി.പി.എം-എന്‍.ഡി.എഫ്‌ പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തില്‍ സേവാഭാരതി താലൂക്ക്‌ സമിതി പ്രതിഷേധിച്ചു.

Ads by Google
Advertisement
Monday 10 Sep 2018 12.03 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW