Monday, November 19, 2018 Last Updated 30 Min 18 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 12.03 AM

മൂടിക്കെട്ടാതെ ചരക്കുവാഹനങ്ങള്‍ ചീറിപ്പായുന്നു; അപകടഭീതിയില്‍ നാട്‌

പൂച്ചാക്കല്‍: അമിതഭാരം കയറ്റി മൂടിക്കെട്ടാതെ സഞ്ചരിക്കുന്ന ചരക്കുകയറ്റിയ വാഹനങ്ങള്‍ അപകടഭീഷണി ഉയര്‍ത്തുന്നു. യാത്രക്കാര്‍ ഭീതിയില്‍.
നിര്‍ദിഷ്‌ട അളവിലധികം സാധനങ്ങള്‍ കയറ്റിപായുന്ന വാഹനങ്ങള്‍ നിരന്തരം അപകടങ്ങള്‍ക്ക്‌ കാരണമായിട്ടും പോലീസും മോട്ടോര്‍ വാഹന വകുപ്പും കണ്ണടക്കുന്നതായാണ്‌ വിമര്‍ശനം ഉയരുന്നത്‌.
ചേര്‍ത്തല അരൂക്കുറ്റി റോഡിലടക്കം ഇത്തരത്തില്‍ വാഹനങ്ങള്‍ അമിതവേഗതയില്‍ പായുന്നത്‌ പതിവുകാഴ്‌ചയായി. അധികഭാരം നിറച്ച്‌ ഉയരത്തില്‍ സാധനങ്ങള്‍ കയറ്റിയാണ്‌ വാഹനങ്ങള്‍ സഞ്ചരിക്കുന്നത്‌. എതിരേയുള്ള വാഹനം കാണാനാകാത്ത വിധം ഉയരത്തില്‍ ഭാരം കയറ്റുന്നത്‌ അപകട ഭീഷണി ഉയര്‍ത്തുന്നതോടൊപ്പം പിന്നിലെത്തുന്ന വാഹന ഡ്രൈവര്‍മാരുടെ കാഴ്‌ച മറയ്‌ക്കുകയാണ്‌. ഇത്തരം വാഹനങ്ങള്‍ വൈദ്യുതി കമ്പിയും ടെലിവിഷന്‍ കേബിളുകളും തട്ടി പൊട്ടിക്കുന്നതും പതിവായി.
വാഹനത്തില്‍ അശ്രദ്ധയോടെ കൊണ്ടുപോകുന്ന തടി, ചാക്ക്‌, ചകിരി കെട്ടുകള്‍ എന്നിവ ഓട്ടത്തിനിടെ കെട്ടഴിഞ്ഞ്‌ റോഡില്‍ പതിക്കുന്നത്‌ നിത്യസംഭവമാണ്‌.
പിന്നാലെയെത്തുന്ന ഇരുചക്ര വാഹനയാത്രികരടക്കം ഇതില്‍ത്തട്ടി അപകടത്തില്‍ പെടുന്നതും പതിവായിട്ടും അധികൃതര്‍ ഇത്തരം വാഹനങ്ങളുടെ അപകടകരമായ യാത്ര തടയാന്‍ നടപടി സ്വീകരിക്കാത്തത്‌ വ്യാപക പ്രതിഷേധത്തിന്‌ ഇടയാക്കിയിട്ടുണ്ട്‌.

Ads by Google
Advertisement
Monday 10 Sep 2018 12.03 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW