Monday, November 19, 2018 Last Updated 3 Min 42 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 12.37 AM

ഇരുവഴിഞ്ഞിപ്പുഴ വരള്‍ച്ചയുടെ വക്കില്‍

uploads/news/2018/09/247066/2.jpg

മുക്കം: ആഴ്‌ചകള്‍ക്ക്‌ മുമ്പ്‌ പ്രളയ ജലത്താല്‍ രൗദ്ര ഭാവം പൂണ്ടിരുന്ന ഇരുവഴിഞ്ഞിപ്പുഴ ഇന്ന്‌ വരള്‍ച്ചയുടെ വക്കില്‍. മലയോര മേഖലയുടെ മുഖ്യ കുടിവെള്ള സ്രോതസായ പുഴയില്‍ ഇപ്പോള്‍ ജലനിരപ്പ്‌ അപകടകരമാംവിധമാണ്‌ താഴ്‌ന്നത്‌. വരാനിരിക്കുന്ന കൊടും വരള്‍ച്ചയുടെ സൂചനയാണ്‌ ഇതെന്നാണ്‌ കരുതപ്പെടുന്നത്‌.
പുഴയിലെ വെള്ളം താഴ്‌ന്നതോടെ സമീപത്തെ ആയിരക്കണക്കിന്‌ ജലസംഭരണികളിലെ ജലവിതാനവും വലിയ രീതിയില്‍ താഴ്‌ന്നു. വേനല്‍ക്കാലത്ത്‌ മാത്രം കാണുമായിരുന്ന മണല്‍ കൂനകളും മാടും ഇപ്പോള്‍ പുഴയുടെ മിക്കയിടത്തും ദൃശ്യമാണ്‌. കരയിടിച്ചിലാണ്‌ മറ്റൊരു ഭീഷണി.
ഇരുവഴിത്തിപ്പുഴയുടെ ഉത്ഭവസ്‌ഥാനമായ വെള്ളരിമലയുടെ താഴ്‌ഭാഗം മുതല്‍ ചാലിയാര്‍ പുഴയില്‍ സംഗമിക്കുന്നത്‌ വരെ ഇരുകരകളും ധാരാളം സ്‌ഥലത്ത്‌ ഇടിഞ്ഞിട്ടുണ്ട്‌. ഏക്കറുകണക്കിന്‌ ഭൂമിയാണ്‌ ഇത്തരത്തില്‍ പുഴയെടുത്തത്‌. കൂടാതെ നിരവധി വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും ഇത്‌ വലിയ ഭീഷണിയും സൃഷ്‌ടിച്ചിട്ടുണ്ട്‌.
മുക്കം കടവ്‌ പാലത്തിന്‌ മുകളിലായി നടുവിലേടത്ത്‌ അബ്ബാസിന്റെ പത്ത്‌ സെന്റ്‌ ഭൂമിയാണ്‌ ഇത്തരത്തില്‍ പുഴയെടുത്തത്‌. ഇദ്ദേഹത്തിന്റെ വീടും കിണറും അപകടാവസ്‌ഥയിലാണ്‌. പുഴയുടെ ഭിത്തികള്‍ക്ക്‌ സംരക്ഷണം നല്‍കുന്ന മരങ്ങള്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടതും മണല്‍വാരലുമാണ്‌ കരയിടിച്ചില്‍ ഇത്ര രൂക്ഷമാക്കിയതെന്ന്‌ പരിസ്‌ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. അസാധാരണമായ രീതിയില്‍ ജലവിതാനം താഴ്‌ന്ന പുഴയില്‍നിന്ന്‌ അനധികൃതമായി മണല്‍ വാരുന്നതും തകൃതിയായി നടക്കുന്നുണ്ട്‌. ഇരുവഴിഞ്ഞിപ്പുഴയുടെ ഒഴുക്കിന്റെ ഗതിയിലും മാറ്റം വന്നിട്ടുണ്ട്‌.
സാധാരണ വേനല്‍ക്കാലം ആരംഭിക്കുന്ന ജനുവരി, ഫെബ്രവരി മാസങ്ങളിലാണ്‌ പുഴയുടെ ഒഴുക്ക്‌ കുറഞ്ഞ്‌ ദിശമാറുന്നത്‌. മുക്കം കടവ്‌ പാലത്തിനു മുകളില്‍ വെള്ളപ്പൊക്കത്തില്‍ തൂക്ക്‌ പാലം ഒലിച്ച്‌ പോയ ഭാഗങ്ങളില്‍ ഇരുവഴിഞ്ഞി പൂര്‍ണമായും ഗതി മാറി. കടുത്ത വേനലില്‍ പോലും പുഴയോരങ്ങളിലെ കിണറുകളിലെ ജല വിതാനത്തില്‍ വലിയ താഴ്‌ച അനുഭവപ്പെടാറില്ലായിരുന്നു. എന്നാല്‍ ഈ വര്‍ഷം നൂറ്റാണ്ടിലെ പ്രളയം തന്നെ അനുഭവപ്പെട്ടെങ്കിലും സംപ്‌തംബര്‍ മാസമായപ്പോഴേക്കും കിണറുകളിലെ ജലനിരപ്പ്‌ പകുതിയിലധികം താഴ്‌ന്നത്‌ ജനങ്ങളെ വലിയ രീതിയില്‍ ആശങ്കയിലാഴ്‌ത്തിയിട്ടുണ്ട്‌.

Ads by Google
Advertisement
Sunday 09 Sep 2018 12.37 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW