Wednesday, November 21, 2018 Last Updated 1 Min 8 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 12.37 AM

വനഭൂമിയുടെ കൃത്യത ഉറപ്പുവരുത്തും: മന്ത്രി

uploads/news/2018/09/247065/1.jpg

കോഴിക്കോട്‌ : വന്യ ജീവി അക്രമം തടയുന്നതിന്‌ വനത്തിന്റെയും വന്യ ജീവി സങ്കേതങ്ങളുടെയും ഭൂമിയുടെ കൃത്യത ഉറപ്പു വരുത്തണമെന്ന്‌് മന്ത്രി കെ. രാജു പറഞ്ഞു.വനം വകുപ്പിന്റെ കീഴില്‍ ആരംഭിച്ച സംസ്‌ഥാനതല ഫോറസ്‌ട് സര്‍വ്വേ റെക്കോര്‍ഡ്‌ റൂമിന്റെ പ്രവര്‍ത്തനോല്‍ഘാടനം മാത്തോട്ടം വനശ്രീയില്‍ ഉല്‍ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.വനം ഏതാണെന്നും ജനങ്ങള്‍ താമസിക്കുന്ന ഭൂമിയേതാണെന്നും ഉറപ്പു വരുത്താന്‍ സാധിക്കാത്ത അവസ്‌ഥയാണ്‌ ഇപ്പോഴുള്ളതെന്നും മന്ത്രി കൂട്ടി ചേര്‍ത്തു.
വനം വകുപ്പിന്റെ കീഴില്‍ ആരംഭിച്ച ഫോറസ്‌ട് സര്‍വ്വേ റിക്കോര്‍ഡ്‌ റൂമിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാകുമ്പോള്‍ ഇതിനു കാലോചിതമായ മാററം ഉണ്ടാക്കാന്‍ സാധിക്കുമെന്നും രാജു വ്യക്‌തമാക്കി. ഫോറസ്‌ട് ഭൂമി ഏതെന്ന്‌ കണ്ടെത്തി അതിന്റെ റിക്കാര്‍ഡ്‌ സൂക്ഷിക്കാന്‍ വനം വകുപ്പ്‌ ജീവനക്കാര്‍ തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.ഭൂമിയുടെ കൃ്‌ത്യമായ വിവരം വകുപ്പിന്റെയും സര്‍ക്കാറിന്റെയും കൈവശം ഉണ്ടെങ്കില്‍ വനവുമായി ബന്ധപ്പെട്ട ഒരു കേസുകളും പരാജയപെടില്ലെന്നും മന്ത്രി ജീവനക്കാരെ ഓര്‍മ്മിപ്പിച്ചു.സര്‍ക്കാറിന്റെ മററ്‌ വകുപ്പുകള്‍ക്കും വനം വകുപ്പിന്റെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ മാതൃകയാക്കാമെന്നും മന്ത്രി പറഞ്ഞു.കേരളം അഭിമുഖീകരിച്ച പ്രളയ ദുരന്തം മൂലം തകര്‍ന്ന മേഖലകളെ പുനര്‍ നിര്‍മ്മിക്കാനുള്ള പ്രവര്‍ത്തനത്തിനാണ്‌ മുഖ്യ പങ്ക്‌ വഹിച്ചു കൊണ്ടിരിക്കുന്നത്‌.
പ്രളയത്തില്‍ അകപ്പെട്ട ജീവനുകളെ രക്ഷിക്കാന്‍ വനം വകുപ്പ്‌ ജീവനക്കാരും മുഖ്യ പങ്കാണ്‌ വഹിച്ചത്‌.ചില മേഖലകളില്‍ ദുരിതാശ്വാസ കേമ്പുകളുടെ ചുമതലകള്‍ തന്നെ വനം വകുപ്പ്‌ ഏറെറടുത്തു.മല്‍സ്യ തൊഴിലാളികളും വനം വകുപ്പ്‌ ജീവനക്കാരും മുന്‍ നിര സേനകളായി നിന്ന്‌ പ്രവര്‍ത്തനം കാഴ്‌ചവെച്ചു.ജീവന്‍ പോലും തൃണ വല്‍കരിച്ചാണ്‌ വനം വകുപ്പ്‌ പ്രവര്‍ത്തിച്ചതെന്നും മന്ത്രി വ്യക്‌തമാക്കി.
കോര്‍പ്പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു.പ്രിന്‍സിപ്പാള്‍ ചീഫ്‌ കണ്‍സര്‍വേററര്‍ ഓഫ്‌ ഫോറസ്‌ട്സ്‌ പി.കെ കേശവന്‍ മുഖ്യ പ്രഭാഷണം നടത്തി.വാര്‍ഡ്‌ കൗണ്‍സിലര്‍ പി.കെ ഷാനിയ,ഫോറസ്‌ട് കണ്‍സര്‍വേററര്‍ ഡോ. ആര്‍. ആടലരശന്‍,ഡിവിഷണല്‍ ഫോറസ്‌ട് ഓഫീസര്‍ കെ.കെ സുനില്‍കുമാര്‍,ഫോറസ്‌ട് മിനി സര്‍വ്വേ അസി.ഡയറക്‌ടര്‍ സുനില്‍ ജോസഫ്‌ ഫെര്‍ണാണ്ടസ്‌ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.പ്രളയ ബാധിത വേളയില്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ മികച്ച സേവനം നടത്തിയ വനം ഡിവിഷനുകള്‍്‌ക്കുള്ള അനുമോദനവും സര്‍ട്ടിഫിക്കററു വിതരണവും ചടങ്ങില്‍ മന്ത്രി നിര്‍വഹിച്ചു.ഫോറസ്‌ട് കണ്‍സര്‍വേററര്‍ നോര്‍ത്തേണ്‍ സര്‍ക്കിള്‍ കെ.കാര്‍ത്തികേയന്‍ സ്വാഗതവും ഇ.പ്രദീപ്‌കുമാര്‍ നന്ദിയും പറഞ്ഞു.

Ads by Google
Advertisement
Sunday 09 Sep 2018 12.37 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW