Tuesday, November 20, 2018 Last Updated 1 Min 10 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 12.37 AM

ഹര്‍ത്താല്‍ ഒരുക്കം പൂര്‍ത്തിയായി: യു.ഡി.എഫ്‌.

കോഴിക്കോട്‌: തിങ്കളായ്‌ച നടക്കുന്ന ഹര്‍ത്താല്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി യു.ഡി.എഫ്‌ ജില്ലാ കമ്മിറ്റി. ദിവസംതോറും പെട്രോള്‍,ഡീസല്‍ വില വര്‍ധിപ്പിക്കുന്ന കേന്ദ്ര നടപടികള്‍ക്കെതിരെയാണ്‌ ഹര്‍ത്താല്‍.നരേന്ദ്ര മോഡി സര്‍ക്കാര്‍ ഇന്ധന വിലവര്‍ദ്ധനവിലൂടെ ഔദ്യോഗിക കൊള്ളയാണ്‌ നടത്തുന്നതെന്ന്‌ യു.ഡി.എഫ്‌ ജില്ലാ കമ്മിറ്റി കുറ്റപ്പെടിത്തി. കോണ്‍ഗ്രസ്‌ ദേശീയ തലത്തില്‍ ബന്ദ്‌ പ്രഖ്യാപിച്ച ശേഷം പോലും പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കുന്ന നടപടിയാണ്‌ കേന്ദ്രസര്‍ക്കാറില്‍ നിന്നുണ്ടായതെന്ന്‌ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
എല്‍ ഡി എഫിന്റെ ഹര്‍ത്താല്‍ നാടകം തികഞ്ഞ പൊള്ളത്തരമാണ്‌ പെട്രോള്‍, ഡീസല്‍ വില വര്‍ധനവിനാനുപാതികമായി ലഭിക്കുന്ന അധിക നികുതി വേണ്ടെന്നുവെക്കാന്‍ സര്‍ക്കാര്‍ തയ്ായറാവണം. യു.ഡി.എഫ്‌ സര്‍ക്കാറിന്റെ കാലത്ത്‌ നാലുതവണ അധിക നികുതി വേണ്ടെന്നുവെച്ചിട്ടുണ്ട്‌. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നിഷ്‌പക്ഷമായിരിക്കണമെന്നും ധനസഹായം അര്‍ഹതപ്പെട്ടവര്‍ക്ക്‌ ഉടന്‍ വിതരണം ചെയ്യണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
ഇന്ന്‌ വൈകീട്ട്‌ മുഴുവന്‍ പഞ്ചായത്ത്‌ മുനിസിപ്പല്‍ തലങ്ങളിലും പ്രതിഷേധ പ്രകടനം നടത്തുമെന്ന്‌ കമ്മിറ്റി അറിയിച്ചു. ഹര്‍ത്താല്‍ ദിനത്തില്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തും .
ഡി.സി.സി പ്രസിഡന്റ്‌ അഡ്വ. ടി. സിദ്ദീഖ്‌, മുസ്ലീം ലീഗ്‌ ജില്ലാ പ്രസിഡന്റ്‌ ഉമ്മര്‍ പാണ്ടികശാല, കേരള കോണ്‍ഗ്രസ്‌ (ജേക്കബ്‌) വീരാന്‍കുട്ടി, കേരളാ കോണ്‍ഗ്രസ്‌ (എം)
ടി.എം. ജോസഫ്‌, ഡി.സി.സി ഭാരവാഹികളായ ബേപ്പൂര്‍ രാധാകൃഷ്‌ണന്‍, രമേശ്‌ നമ്പിയത്ത്‌ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Ads by Google
Advertisement
Sunday 09 Sep 2018 12.37 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW