Saturday, July 20, 2019 Last Updated 21 Min 13 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 12.37 AM

ഇന്ധന വിലവര്‍ധന: വേറിട്ട സമരവുമായി ഡി.വൈ.എഫ്‌.ഐ.

മുക്കം: അടിക്കടിയുണ്ടാവുന്ന പെട്രോള്‍ ഡീസല്‍ വില വര്‍ധനക്കെതിരെ വേറിട്ട സമരവുമായി ഡി.വൈ.എഫ്‌.ഐ
മുക്കം മേഖല കമ്മറ്റി. മുക്കം ബസ്‌ സ്‌റ്റാന്റില്‍ ബസിന്‌ പകരം പാളവണ്ടിയിറക്കി അതില്‍ യാത്രക്കാരെ കയറ്റിയായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്‌. പ്രതിഷേധ പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ നഗരസഭ കൗണ്‍സിലര്‍ മുക്കം വിജയനേയും സ്‌റ്റാന്റിലെത്തിയ യാത്രക്കാരേയും പാളയിലിരുത്തി സ്‌റ്റാന്റിലൂടെ വലിച്ചു നടക്കുകയായിരുന്നു.
സമരം ഡി.വൈ.എഫ്‌.ഐ മേഖല സെക്രട്ടറി എ.പി.ജാഫര്‍ ശരീഫ്‌ ഉദ്‌ഘാടനം ചെയ്‌തു. അനൂപ്‌ മീത്തില്‍ അധ്യക്ഷനായി. ജയപ്രസാദ്‌, നോര്‍മര്‍ മാമ്പറ്റ, റൈനീഷ്‌, അതുല്‍ കച്ചേരി, ജിന്‍ഷു, ഷെജില്‍, കെ.കെ.സജി തുടങ്ങിയവര്‍ നേതൃത്വം നല്‍കി .

Ads by Google
Advertisement
Sunday 09 Sep 2018 12.37 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW