Sunday, September 09, 2018 Last Updated 7 Min 47 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 12.37 AM

പണമാവശ്യപ്പെട്ട്‌ റാഗിങ്‌: വിദ്യാര്‍ത്ഥിക്ക്‌ പരുക്ക്‌

മുക്കം:കളന്‍തോട്‌ കെ.എം.സി.ടി മെക്കാനിക്കല്‍ എന്‍ജിനീയറിങ്‌ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി ദീപക്‌ ആണ്‌ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ക്രൂരമായ റാഗിങ്ങിന്‌ ഇരയായത്‌ .പണമാവശ്യപ്പെട്ട സീനിയര്‍ വിദ്യാര്‍ഥികള്‍ ദീപക്കിനെ കത്തി കാണിച്ച്‌ ഭീഷണിപ്പെടുത്തുകയും തുടര്‍ന്ന്‌ തലയ്‌ക്കും മുഖത്തും നെഞ്ചിനും പരുക്കേല്‍പ്പിക്കുകയും ചെയ്‌തതായി വിദ്യാര്‍ത്ഥി നല്‍കിയ പരാതിയില്‍ പറയുന്നു .പരുക്കേറ്റ ദീപക്കിനെ മുക്കം കമ്മ്യൂണിറ്റി ഹെല്‍ത്ത്‌ സെന്ററില്‍ പ്രവേശിപ്പിക്കുകയും പ്രാഥമിക ചികിത്സ നല്‍കുകയും ചെയ്‌തു .രണ്ടുദിവസം മുന്‍പ്‌ ദീപക്കിന്റെ സുഹൃത്തിനെ നാലാം വര്‍ഷ വിദ്യാര്‍ഥികള്‍ റാഗിങ്ങിന്‌ ഇരയാക്കിയിരുന്നു.
പ്രശ്‌നം വിവാദമായതിനെ തുടര്‍ന്ന്‌ രക്ഷിതാക്കളെ വിളിച്ച്‌ ,ഇത്തരത്തില്‍ ഇനി റാഗിംഗ്‌ ഒന്നുംതന്നെ ഉണ്ടാവില്ല എന്ന്‌ എഴുതി ഉറപ്പുകൊടുക്കുകയും ചെയ്‌തിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ ദീപക്‌ ക്രൂരമായ റാഗിങ്ങിന്‌ ഇരയാകുന്നത്‌. റാഗിങ്‌ മായി ബന്ധപ്പെട്ട്‌ ഇതിന്‌ മുന്‍പും ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ കോളേജ്‌ അധികൃതര്‍ക്ക്‌ പരാതി നല്‍കിയിരുന്നു .എന്നാല്‍ യാതൊരു നടപടിയും ഉണ്ടാവാതിരുന്നതോടെ തുടര്‍ന്നും ഇത്തരത്തിലുള്ള റാഗിങ്‌ നടന്നു വരികയാണ്‌ . ദീപക്‌ മുക്കം പോലീസിനും കോളേജ്‌ അധികൃതര്‍ക്കും പരാതിനല്‍കിയിട്ടുണ്ട്‌ .
കാരശ്ശേരി കറുത്ത പറമ്പ്‌ എളങ്ങല്‍ സ്വദേശി ജയരാജന്റെ മകനാണ്‌ റാഗിംഗിന്‌ ഇരയായ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി ദീപക്‌. അതേ സമയം സംഭവവുമായി ബന്ധപ്പെട്ട്‌ 3 വിദ്യാര്‍ത്ഥികളെ കോളേജില്‍ നിന്ന്‌ സസ്‌പെന്റ്‌ ചെയ്‌തതായി കോളേജ്‌ പ്രിന്‍സിപ്പല്‍ അറിയിച്ചു.

Ads by Google
Advertisement
Sunday 09 Sep 2018 12.37 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW