Sunday, September 09, 2018 Last Updated 8 Min 4 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 12.37 AM

പി.കെ. ശശി എം.എല്‍.എ. രാജിവെക്കണം: മഹിളാമോര്‍ച്ച

കോഴിക്കോട്‌: ഡി.വൈ.എഫ്‌.ഐ വനിതാ നേതാവിനെ പീഡിപ്പിച്ച കേസില്‍ ആരോപണവിധേയനായ സി.പി.എം എം.എല്‍.എ പി.കെ. ശശി സ്‌ഥാനം രാജിവെക്കണമെന്ന്‌ ആവശ്യപ്പെട്ട്‌മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ കോഴിക്കോട്‌ നഗരത്തില്‍ പ്രകടനം നടത്തി.എം.എല്‍.എ ക്കെതിരായ പരാതിയില്‍ പോലീസ്‌ അന്വേഷണം നടത്തണമെന്നും മഹിളാമോര്‍ച്ച ആവശ്യപ്പെട്ടു.
മഹിളാമോര്‍ച്ച സംസ്‌ഥാന അദ്ധ്യക്ഷയ്‌ക്കു നേരെയുണ്ടായ പോലീസ്‌ അതിക്രമത്തിലും പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.മഹിളാമോര്‍ച്ച ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധം ബിജെപി ജില്ല വൈസ്‌ പ്രസിഡന്റ്‌ ഹരിദാസന്‍ പൊക്കിണാരി ഉദ്‌ഘാടനം ചെയ്‌തു.
മഹിളാമോര്‍ച്ച ജില്ല അധ്യക്ഷ അഡ്വ. രമ്യ മുരളി അദ്ധ്യക്ഷയായി. ബിജെപി സംസ്‌ഥാന സമിതി അംഗം പി. രമണിഭായ്‌, മഹിളാമോര്‍ച്ച സംസ്‌ഥാന വൈസ്‌ പ്രസിഡന്റ്‌ ശോഭാരാജന്‍,അനിത എന്നിവര്‍ സംസാരിച്ചു.
അഡ്വ. പ്രിയ, ശ്യാമള കുന്ദമംഗലം, ശോഭാ സുരേന്ദ്രന്‍, ജുഗ്നു, ബേബി തിരുവമ്പാടി എന്നിവര്‍ പ്രതിഷേധ പ്രകടനത്തിന്‌ നേതൃത്വം നല്‍കി.
സ്‌റ്റേഡിയം പരിസരത്ത്‌ നിന്നാരംഭിച്ച പ്രകടനം മുതലക്കുളത്ത്‌ സമാപിച്ചു.

Ads by Google
Advertisement
Sunday 09 Sep 2018 12.37 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW