Sunday, September 09, 2018 Last Updated 10 Min 38 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 12.21 AM

മറുനാട്ടില്‍ നിന്ന്‌ മഹല്ല്‌ പ്രവര്‍ത്തകരെത്തി; കോളനിയിലെ വീടുകളും സ്‌കൂളും പെയിന്റടിച്ചു വുത്തിയാക്കി

uploads/news/2018/09/247048/2.jpg

കല്‍പ്പറ്റ: കാലവര്‍ഷക്കെടുതിയിലെ വെള്ളത്തില്‍ മുങ്ങിപ്പോയ ആദിവാസി കോളനികള്‍ പെയിന്റടിച്ച്‌ വൃത്തിയാക്കാന്‍ മറുനാട്ടില്‍ നിന്ന്‌ മഹല്ല്‌ പ്രവര്‍ത്തകരെത്തി. പണിയായുധങ്ങളും പെയിന്റിംഗ്‌ വസ്‌തുക്കളും കുടിവെള്ളമടക്കമുള്ള ഭക്ഷണ സാധനങ്ങളുമായെത്തിയ സംഘത്തെ ശങ്കരന്റെയും ലീലയുടെയും നേതൃത്വത്തില്‍ സ്വീകരിച്ചു. കോളനിക്കാരുടെ സഹായത്തോടെ വീടുകള്‍ പെയിന്റ്‌ ചെയ്‌തു. പരിസരം ശുചീകരിച്ചു. ജോലി കഴിഞ്ഞ്‌ ഒരുമിച്ച്‌ ഭക്ഷണം കഴിച്ചുമാണ്‌ മടങ്ങിയത്‌.
കോഴിക്കോട്‌ ജില്ലയിലെ സൗത്ത്‌ കൊടിയത്തൂര്‍ മഹല്ലായ ഖാദിമുല്‍ ഇസ്ലാം സംഘത്തിന്റെ 21 അംഗ വളണ്ടിയര്‍മാരാണ്‌ കോട്ടത്തറ പഞ്ചായത്തിലെ വൈശ്യന്‍ ഊരിലെ മുഴുവന്‍ വീടുകളും പെയിന്റ്‌ ചെയ്‌ത് മോടി കൂട്ടുകയും ശുചീകരണം നടത്തുകയും ചെയ്‌തത്‌. പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡിലെ വൈശ്യന്‍ ഊരില്‍ 9 വീടുകളിലും 5 ഷെഡുകളിലുമായി 16 കുടുംബങ്ങള്‍ താമസിക്കുന്നു. 92 അംഗങ്ങളാണ്‌ ഇവിടെയുള്ളത്‌. അതില്‍ 45 കുട്ടികളാണ്‌. കാലവര്‍ഷക്കെടുതിയില്‍ ദിവസങ്ങളോളം വീടുകള്‍ വെള്ളത്തിനടിയിലായതിനാല്‍ തൊട്ടടുത്ത സര്‍ക്കാര്‍ സ്‌കൂളിലായിരുന്നു താമസം. തിരിച്ചെത്തിയപ്പോള്‍ ചെളിയും ദുര്‍ഗന്ധവും കാരണം താമസിക്കാന്‍ പറ്റാത്ത അവസ്‌ഥയായി. വീടിന്റെ അകവും പുറവും പരിസരവും ചെളിക്കളമായി. ചില വീടുകള്‍ വാസയോഗ്യമല്ലാതായിട്ടുണ്ട്‌.
കോട്ടത്തറ ഗവണ്‍മെന്റ്‌ ഹയര്‍സെക്കന്‍ഡറി സ്‌കൂളും പെയിന്റ്‌ ചെയ്‌തു.പരിസരം ശുചീകരിച്ചു. പെയിന്റിംഗ്‌, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ വളപ്പില്‍ റഷീദ്‌, പി.സി.അബ്‌ദുനാസര്‍, സി.പി.സൈഫുദ്ധീന്‍, കെ.കെ.മുഹമ്മദാലി, തറമ്മല്‍ അബു, നേതൃത്വം നല്‍കി.

Ads by Google
Advertisement
Sunday 09 Sep 2018 12.21 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW