Wednesday, November 21, 2018 Last Updated 2 Min 49 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 12.21 AM

ദുരിതാശ്വാസ നിധി: വയനാട്ടില്‍ നിന്ന്‌ കുടുംബശ്രീ ശേഖരിച്ചത്‌ 35 ലക്ഷം രൂപ

uploads/news/2018/09/247047/1.jpg

കല്‍പ്പറ്റ: പ്രളയ ദുരിതത്തിനിടയില്‍ നിന്നും കേരളത്തിന്റെ അതിജീവനത്തിനായി ജില്ലയിലെ കുടുംബശ്രീ അംഗങ്ങള്‍ സമാഹരിച്ചത്‌ 35,15841 രൂപ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ കുടുംബശ്രീ അംഗങ്ങളുടെ ഒരാഴ്‌ചത്തെ സമ്പാദ്യം ശേഖരിച്ച്‌ നല്‍കണമെന്ന്‌ സംസ്‌ഥാന മിഷന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തില്‍ മുഴുവന്‍ അയല്‍കൂട്ടങ്ങള്‍ക്കും ജില്ലാ മിഷന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. 10 രൂപ മുതല്‍ 100 രൂപ വരെ നിക്ഷേപമായി സ്വീകരിക്കുന്ന അയല്‍കൂട്ടങ്ങള്‍ ജില്ലയിലുണ്ട്‌. പ്രളയ ദുരിതത്തില്‍ അകപ്പെട്ടവരായിരുന്നു ജില്ലയിലെ പല അയല്‍കൂട്ട അംഗങ്ങളും. കിടപ്പാടവും ഉടുതുണിപോലും നഷ്‌ടപ്പെട്ട പലരും ഈ ദിവസങ്ങളില്‍ ക്യാമ്പുകളിലുമായിരുന്നു. എന്നാല്‍ സ്വന്തം ബുദ്ധിമുട്ടുകള്‍ വകവെക്കാതെ ഇവരെല്ലാം സി.ഡി.എസിന്‌ തുക കൈമാറുകയാണുണ്ടായത്‌.
മൂന്ന്‌ ലക്ഷം രൂപ നല്‍കിയ ബത്തേരി സി.ഡി.എസ്സാണ്‌ ഏറ്റവും കൂടുതല്‍ തുക സമാഹരിച്ചത്‌. തൊട്ടുപിന്നില്‍ 2,80,700 രൂപ നല്‍കിയ നെന്‍മേനി, 2,27,526 രൂപ നല്‍കിയ പുല്‍പ്പള്ളി സി.ഡി.എസ്സ്‌ എന്നിവരാണ്‌. വിവിധ സി.ഡി.എസുകളില്‍ നിന്നും ദുരിതാശ്വായ നിധിയിലേക്ക്‌ ലഭിച്ച തുക താഴെ പറയും പ്രകാരമാണ്‌.
അമ്പലവയല്‍ 2 ലക്ഷം, കല്‍പ്പറ്റ 1,40,000, കണിയാമ്പറ്റ 1,60,000, കോട്ടത്തറ 74,680, മാനന്തവാടി 1,93,710, മീനങ്ങാടി 2,01,340, മേപ്പാടി 1,54,780, എടവക 79,230, മൂപ്പൈനാട്‌ 1,37,930, മുള്ളന്‍കൊല്ലി 75,000, മുട്ടില്‍ 2,13,250, നൂല്‍പ്പുഴ 1,20,850, പടിഞ്ഞാറത്തറ 60,000, പനമരം 1,65,000 പൂതാടി 2,03,860, പൊഴുതന 40,000, തരിയോട്‌ 35,000, തവിഞ്ഞാല്‍ 24,000, തിരുനെല്ലി 1,33,000, തൊണ്ടര്‍നാട്‌ 1,00,000, വെള്ളമുണ്ട 1,42,340, വെങ്ങപ്പള്ളി 60,070, വൈത്തിരി 50,000
ഇതോടൊപ്പം ദുരിത ബാധിതരായ കുടുംബശ്രീ അംഗങ്ങള്‍ക്ക്‌ അടിയന്തിര സഹായമെത്തിക്കുന്നതിനായി സ്വരൂപിച്ച സ്‌നേഹനിധിയിലേക്ക്‌ സി.ഡി.എസുകളില്‍ നിന്നുള്ള വിഹിതമായി 1,65,890 രൂപയും നല്‍കി. സി.ഡി.എസ്‌ ചെയര്‍പേഴ്‌സണ്‍മാര്‍, സ്‌നേഹിത, കാസ്സ്‌ ഓഡിറ്റ്‌ ടീം എന്നിവയുടെ ജീവനക്കാര്‍, ന്യൂട്രിമിക്‌സ് കണ്‍സോര്‍ഷ്യം അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന്‌ അര ലക്ഷത്തോളം രൂപയും സ്‌നേഹനിധിയിലേക്ക്‌ സംഭാവന ചെയ്‌തു. പ്രളയത്തില്‍ നാശനഷ്‌ടം സംഭവിച്ച സൂക്ഷ്‌മ സംരംഭങ്ങള്‍ക്ക്‌ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിനായുള്ള പ്രവര്‍ത്തന മൂലധനമെന്ന നിലയില്‍ ഈ തുക വിതരണം ചെയ്യാനാണുദ്ദേശിക്കുന്നതെന്ന്‌ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.സാജിത അറിയിച്ചു. കൂടാതെ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്ററര്‍, അസിസ്‌റ്റന്റ്‌ കോ-ഓര്‍ഡിനേറ്റര്‍മാര്‍ എന്നിവരുടെ ഒരുമാസത്തെ ശമ്പളവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ നല്‍കും.
കളക്‌ട്രേറ്റില്‍ നടന്ന ചടങ്ങില്‍ 35,15,841 രൂപയുടെ ചെക്ക്‌ ജില്ലാ കലക്‌ടര്‍ എ.ആര്‍.അജയകുമാര്‍, കേശവേന്ദ്രകുമാര്‍ ഐ.എ.എസ്‌, സബ്‌ കളക്‌ടര്‍ എന്‍.എസ്‌ കെ. ഉമേഷ്‌ എന്നിവര്‍ ചേര്‍ന്ന്‌ സ്വീകരിച്ചു.

Ads by Google
Advertisement
Sunday 09 Sep 2018 12.21 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW