Wednesday, April 24, 2019 Last Updated 6 Min 31 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 12.21 AM

വിദ്യാര്‍ഥി സംഘര്‍ഷം: പോലീസ്‌ നേതൃത്വത്തില്‍ സര്‍വ്വകക്ഷി യോഗം ചേര്‍ന്നു

കല്‍പ്പറ്റ: കോളജ്‌ യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ ജില്ലയിലെ വിവിധ സ്‌ഥലങ്ങളില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷമുണ്ടായ സാഹചര്യത്തില്‍ പോലീസ്‌ നേതൃത്വത്തില്‍ വിവിധ രാഷ്‌ട്രീയ പാര്‍ട്ടി നേതാക്കളേയും ജനപ്രതിനിധികളേയും പങ്കെടുപ്പിച്ച്‌ യോഗം ചേര്‍ന്നു. ജില്ലാ പോലീസ്‌ മേധാവി കറുപ്പസാമിയുടെ നേതൃത്വത്തിലായിരുന്നു യോഗം.
വിവിധ കക്ഷി നേതാക്കളെ പങ്കെടുപ്പിച്ചു പ്രാദേശിക തലത്തില്‍ അതാത്‌ സേ്‌റ്റഷന്‍ ഹൗസ്‌ ഓഫീസര്‍മാരുടെ നേത്യത്വത്തില്‍ യോഗം വിളിച്ചു ചേര്‍ക്കുന്നതിനും വിദ്യാര്‍ത്ഥി യൂണിയന്‍ പ്രവര്‍ത്തനങ്ങളില്‍ പുറത്തു നിന്നുള്ള രാഷ്‌ട്രീയ പ്രവര്‍ത്തകരുടെ അനാവശ്യ ഇടപെടലുകള്‍ ഇല്ലാതിരിക്കാനും മുന്‍ സംഭവങ്ങളില്‍ പോലീസ്‌ രജിസ്‌റ്റര്‍ ചെയ്‌ത കേസുകള്‍ ക്യത്യമായ രീതിയില്‍ അന്വേഷണം നടത്തി മേല്‍നടപടികള്‍ സ്വീകരിക്കുന്നതിനും യോഗത്തില്‍ ധാരണയായി. യോഗത്തില്‍ എം.എല്‍്‌എമാരായ സി.കെ. ശശീന്ദ്രന്‍, ഐ.സി. ബാലക്യഷ്‌ണന്‍ എന്നിവരും വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ച്‌ പി. ഗഗാറിന്‍, പി.വി. ബേബി, എന്‍.ഡി. അപ്പച്ചന്‍, പി.വി. ബാലചന്ദ്രന്‍, പി.പി.എ. കരീം, കെ.കെ. അഹമ്മദ്‌ ഹാജി, സ്‌റ്റാന്‍ലിന്‍, സുധീഷ്‌, ആനന്ദ്‌ കുമാര്‍ എന്നിവരും ഡെപ്യൂട്ടി പോലീസ്‌ സൂപ്രണ്ടുമാരായ ബിജോ അലക്‌സാണ്ടര്‍, പ്രിന്‍സ്‌ ഏബ്രഹാം എന്നിവരും പങ്കെടുത്തു.

Ads by Google
Advertisement
Sunday 09 Sep 2018 12.21 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW