Friday, November 16, 2018 Last Updated 35 Min 45 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 12.21 AM

പ്രളയ ദുരിതബാധിതര്‍ക്ക്‌ സ്‌ഥലവും മറ്റ്‌ സഹായങ്ങളുമായി വലിയകൊല്ലി പള്ളി ഇടവക

തലപ്പുഴ: കാലവര്‍ഷക്കെടുതിയില്‍ ഭൂരഹിതരായവര്‍ക്ക്‌ വീട്‌ വെയ്‌ക്കുവാന്‍ തലപ്പുഴ വാളാട്‌ വലിയകൊല്ലി ഇന്‍ഫന്റ്‌ ജീസസ്‌ പള്ളി ഇടവക 30 സെന്റ്‌ സ്‌ഥലം നല്‍കും. പളളിവക ഭൂമി നല്‍കാനുളള ഇടവക പൊതുയോഗത്തിന്റെ തീരുമാനം രൂപതാ നേതൃത്വത്തെ അറിയിച്ചു. മൂന്ന്‌ വീടുകള്‍ നിര്‍മിക്കാനായി 10 സെന്റ്‌ സ്‌ഥലം വീതം നല്‍കും. പൂര്‍ണമായും വീട്‌ നഷ്‌ടമായ 2 കുടുംബങ്ങള്‍ക്ക്‌ താത്‌കാലിക വീടുകള്‍ ഉടന്‍ നിര്‍മിച്ചു നല്‍കാനും ഇടവക തീരുമാനമെടുത്തിട്ടുണ്ട്‌. പുതിയ വീടുകളുടെ നിര്‍മാണത്തില്‍ ഇടവകാംഗങ്ങള്‍ സഹകരിക്കും. കൃഷി നഷ്‌ടപെട്ട്‌ സാമ്പത്തികമായി ബുദ്ധിമുട്ടുന്നവര്‍ക്ക്‌ വിത്തുകളും തൈകളും സൗജന്യമായി നല്‍കും. വാഴക്കന്ന്‌,കുരുമുളക്‌, കാപ്പിതൈകള്‍എന്നിവയാണ്‌ നല്‍കുക. മറ്റ്‌ വരുമാനമാര്‍ഗ്ഗമില്ലാത്ത രണ്ട്‌ കുടുംബങ്ങള്‍ക്ക്‌ ഓരോ പശുവിനെ നല്‍കും. സാമ്പത്തികമായി ബുദ്ധിമുട്ടുന്നവരെ ഈ സാമ്പത്തിക വര്‍ഷം മാസവരിയില്‍ നിന്ന്‌ ഒഴിവാക്കും. 65 കുടുംബങ്ങള്‍ മാത്രമാണ്‌ ഇടവകയിലുളളത്‌. ഇടവക പ്രദേശത്ത്‌ 67 ലക്ഷം രൂപയുടെ നഷ്‌ടമുണ്ടായി. ഇടവക വികാരി ഫാ.ജസ്‌റ്റിന്‍ മുത്താനിക്കാട്ടിലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഇടവക പൊതുയോഗമാണ്‌ പ്രളയാനന്തര പാക്കേജുകള്‍ പ്രഖ്യാപിച്ചത്‌. കൈക്കാരന്‍മാരായ സെബാസ്‌റ്റ്യന്‍ മേലേകുന്നേല്‍, സ്‌റ്റാനി ഇലങ്കുല്‍, ജോബി കരിമ്പനയ്‌ക്കല്‍, ജോണ്‍ തിരുമല എന്നിവര്‍ നേതൃത്വം നല്‍കി.

Ads by Google
Advertisement
Sunday 09 Sep 2018 12.21 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW